ബ്രിട്ടനിലെ ഡ്രൈവറില്ലാ കാറും സൈബര്‍ ആക്രമണ ഭീഷണിയും

By Santheep

കാലിഫോര്‍ണിയയില്‍ ഗൂഗിള്‍ കാറിന്റെ വിപണിപ്രവേശവുമായി ബന്ധപ്പെട്ട് കൊടുമ്പിരി കൊണ്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത്തരം കാറുകള്‍ അപകടം സൃഷ്ടിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചോദ്യമാണ് നിരീക്ഷകര്‍ ഉന്നയിക്കുന്നത്. ചോദ്യം വളരെ സിമ്പിളാണെന്ന് തോന്നുമെങ്കിലും പ്രശ്‌നം കുറച്ച് സങ്കീര്‍ണമാണ്. ഈ കോലാഹലങ്ങള്‍ക്കിടെയാണ് യുകെയില്‍ നിന്ന് പുതിയ വാര്‍ത്ത വരുന്നത്. ഡ്രൈവറില്ലാത്ത കാറുകള്‍ ടെസ്റ്റ് ചെയ്യാന്‍ യുകെ മിനിസ്റ്റര്‍മാര്‍ അനുമതി കൊടുത്തതാണ് വാര്‍ത്ത. അമേരിക്കയില്‍ ഉന്നയിക്കപ്പെട്ട അതേ ചോദ്യങ്ങള്‍ യുകെക്കാര്‍ക്കും ചോദിച്ചു തുടങ്ങാറായി എന്ന് ചുരുക്കിപ്പറയാം.

ഡ്രൈവറില്ലാ കാറുകള്‍ അപകടമുണ്ടാക്കിയാല്‍ ആര്‍ക്കെതിരെ കുറ്റം ചുമത്തും?

അമേരിക്കയില്‍ നിന്നും വ്യത്യസ്തമായി, യുകെയില്‍ അധികാരികള്‍ തന്നെയാണ് മുന്‍കൈയെടുക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട്. അധികാരികളില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഗൂഗിള്‍ കാറുകള്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നത്. ഏതാണ്ട് രണ്ടുവര്‍ഷത്തിലധികം നിരന്തരമായി ടെസ്റ്റ് ചെയ്യപ്പെട്ടു ഗൂഗിളിന്റെ ഓട്ടോണമസ് കാര്‍. താഴെ താളുകളില്‍ യുകെയില്‍ ടെസ്റ്റ് ചെയ്യുന്ന വാഹനങ്ങളെ പരിചയപ്പെടാം.

ബ്രിട്ടനിലെ ഡ്രൈവറില്ലാ കാറും സൈബര്‍ ആക്രമണ ഭീഷണിയും

താളുകളിലൂടെ നീങ്ങുക

ബ്രിട്ടനിലെ ഡ്രൈവറില്ലാ കാറും സൈബര്‍ ആക്രമണ ഭീഷണിയും

ഗ്രീന്‍വിച്ചിലെ തെരുവുകളില്‍ ഓട്ടോണമസ് കാറുകള്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ യുകെക്കാര്‍ക്ക് സന്തോഷിക്കാന്‍ ഏറെയുണ്ടെന്നാണ് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു യുകെക്കാരന്‍ വര്‍ഷത്തില്‍ ശരാശരി 235 മണിക്കൂര്‍ നേരം സ്റ്റീയറിങ് വീല്‍ പിടിച്ച് ചെലവഴിക്കുന്നു. ഈ സമയനഷ്ടം ഒഴിവാകുമെന്നതാണ് ഒന്നാമത്തെ കാര്യം. വെള്ളമടിച്ച് യാത്ര ചെയ്യാനും പ്രയാസമില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു സംഗതി. പുസ്തകം വായിക്കുക, മൊബൈല്‍ ഫോണില്‍ സംസാരിക്കുക തുടങ്ങിയ നിരുപദ്രവങ്ങളായ കാര്യങ്ങളും ചെയ്യാവുന്നതാണ്. താഴെ താളുകളില്‍ യുകെയില്‍ ടെസ്റ്റ് ചെയ്യുന്ന വാഹനങ്ങളെ പരിചയപ്പെടാം.

"ലൈസന്‍സ് ആവശ്യമില്ല, കാറില്‍ കിടന്നുറങ്ങാം!"

വാര്‍ത്തകളില്‍ ചൂണ്ടിക്കാണിക്കുന്ന 'ഗുണങ്ങള്‍' എല്ലാം കണക്കിലെടുക്കാനാവുമോ എന്നത് കണ്ടറിയണം. ലൈസന്‍സ് ആവശ്യമില്ല, കാറില്‍ കിടന്നുറങ്ങാം തുടങ്ങിയ ഗുണഗണങ്ങളാണ് ഈ സംവിധാനത്തിനുണ്ടെന്ന് ആരോപിക്കപ്പെടുന്നത്. എന്നാല്‍, അടിയന്തിര ഘട്ടങ്ങളില്‍ കൈകൊണ്ട് നിയന്ത്രിക്കാന്‍ സംവിധാനമില്ലാതെ കാര്‍ പുറത്തിറക്കാന്‍ പറ്റില്ലെന്ന് കാലിഫോര്‍ണിയ സര്‍ക്കാര്‍ ഗൂഗിളിനോട് പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടിവരുന്നു.

ബ്രിട്ടനിലെ ഡ്രൈവറില്ലാ കാറും സൈബര്‍ ആക്രമണ ഭീഷണിയും

യുകെയില്‍ സര്‍ക്കാര്‍ കാര്‍മികത്വത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ ഈ പ്രശ്‌നം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നേക്കാം. സാങ്കേതികത കുറെക്കൂടി മികച്ച നിലയില്‍ പ്രയോഗിക്കപ്പെടുന്നതു വരെയെങ്കിലും നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കും.

മനുഷ്യരുണ്ടാക്കുന്ന അപകടങ്ങള്‍ ഇല്ലാതാകും

മനുഷ്യരുണ്ടാക്കുന്ന അപകടങ്ങള്‍ ഇല്ലാതാകും

റോഡപകടങ്ങളില്‍ 94 ശതമാനവും സംഭവിക്കുന്നത് മനുഷ്യരുടെ പിഴവ് കൊണ്ടാണെന്ന് യുകെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവറില്ലാ കാറുകളുടെ ഗുണം, അവ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുമെന്നതാണ്. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം, ഓട്ടോണമസ് വാഹനങ്ങളുണ്ടാക്കുന്ന അപകടത്തിന് വാഹനത്തിലെ യാത്രികര്‍ ഉത്തരവാദികളായിരിക്കില്ല എന്ന് മനസ്സിലാകുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതായിട്ടുണ്ട്.

ഓട്ടോണമസ് കാറുകളുടെ 'പരിണാമം'

ഓട്ടോണമസ് കാറുകളുടെ 'പരിണാമം'

80കളുടെ ഒടുവില്‍ തന്നെ സ്വയം നിയന്ത്രിക്കുന്ന കാറുകള്‍ എന്ന സങ്കല്‍പം ഉരുത്തിരിഞ്ഞു വന്നിരുന്നു. ഇന്ന് വലിയ വിഭാഗം കാറുകളിലും കാണുന്ന ആന്റ് ലോക്ക് ബ്രേക്കിങ് സിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങള്‍ ഓട്ടോണമസ് സാങ്കേതികതയുടെ ആദ്യകാല പ്രയോഗങ്ങളാണ്.

ഓട്ടോണമസ് കാറുകളുടെ 'പരിണാമം'

ഓട്ടോണമസ് കാറുകളുടെ 'പരിണാമം'

രണ്ടായിരാമാണ്ടിനിപ്പുറം വേറെയും നിരവധി സംവിധാനങ്ങള്‍ നിലവില്‍ വന്നു. ലേന്‍ പാലിക്കുന്നില്ലെങ്കില്‍ അലര്‍ട്ട് നല്‍കുന്ന സംവിധാനവും ഇന്റലിജന്റ് പാര്‍ക്കിങ് അസിസ്റ്റും, അടിയന്തിര ബ്രേക്കിങ് സംവിധാനവുമെല്ലാം ഇതല്‍പെടും. മെഴ്‌സിഡിസ് അടക്കമുള്ള കാര്‍ നിര്‍മാതാക്കള്‍ സ്വയം പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ അധികം താമസിക്കാതെ തന്നെ വിപണിയിലെത്തും.

യുകെയിലെ ടെസ്റ്റ് വാഹനം

യുകെയിലെ ടെസ്റ്റ് വാഹനം

ഗ്രീന്‍വിച്ചിലെ തെരുവുകളില്‍ ആദ്യം ടെസ്റ്റ് ചെയ്യാന്‍ പോകുന്ന വാഹനമാണ് ചിത്രത്തില്‍. മെരിഡിയന്‍ ഇലക്ട്രിക് ഷട്ടില്‍ വെഹിക്കിള്‍.

ല്യൂട്‌സ് പാത്ത്‌ഫൈന്‍ഡര്‍ (LUTS - Low-carbon Urban Transport Zone)

ല്യൂട്‌സ് പാത്ത്‌ഫൈന്‍ഡര്‍ (LUTS - Low-carbon Urban Transport Zone)

സര്‍ക്കാര്‍ ഏജന്‍സിയായ ട്രാന്‍സ്‌പോര്‍ട് സിസ്റ്റംസ് കാറ്റാപുള്‍റ്റ് വികസിപ്പിച്ചെടുത്ത ല്യൂട്‌സ് പാത്ത്‌ഫൈന്‍ഡറാണ് മറ്റൊരു വാഹനം. ഈ ഓട്ടോണമസ് കാറിന്റെ നിര്‍മാണത്തില്‍ ടാറ്റ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവറും പങ്കാളിയായിട്ടുണ്ട് എന്നറിയുക. മണിക്കൂറില്‍ 7 മൈലേ# വേഗതയിലാണ് വാഹനം ടെസ്റ്റ് ചെയ്യുക. മെരിഡിയന്‍ കാറിന്റെ ടെസ്റ്റ് വേഗത മണിക്കൂറില്‍ 12 മൈലാണ്. ഈ വാഹനത്തില്‍ ഏഴുപേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയും.

സെന്‍സറുകള്‍

സെന്‍സറുകള്‍

ല്യൂട്‌സ് പാത്ത് ഫൈന്‍ഡറില്‍ 22 സെന്‍സറുകള്‍ ഉപയോഗിച്ചിട്ടുണ്ട്. റഡാറുകള്‍, കാമറകള്‍, ലേസറുകള്‍ എന്നീ സെന്‍സറുകളുപയോഗിച്ചാണ് വാഹനം ശരിയായ ദിശ കണ്ടെത്തുന്നത്. ഏറ്റവും ആധുനികമായ സാങ്കേതികതളുടെ സഹായത്തോടെയാണ് ഇവയെല്ലാം നിര്‍മിച്ചിരിക്കുന്നത്.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

യുകെ പോലുള്ള രാജ്യങ്ങള്‍ ഏറെ ഭയക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇത്തരം വാഹനങ്ങളെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്ന പ്രശ്‌നം ചിലര്‍ ഉന്നയിക്കുന്നുണ്ട്. വിദൂരത്തുനിന്ന് കാറുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചാല്‍ പ്രശ്‌നം ഗുരുതരമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ തങ്ങളുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നാണ് യുകെ സര്‍ക്കാര്‍ പറയുന്നത്. ഇന്റര്‍നെറ്റുമായി വലിയതോതില്‍ ബന്ധപ്പെടുന്ന ഏതൊരു സാങ്കേതികതയുടെയും പ്രശ്‌നമാണ് ഇതെന്നും നേരിട്ട് മുന്നേറുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുല്ലെന്നും യുകെ അധികൃതര്‍ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Driverless Cars Officially Tested For The First Time On UK Roads.
Story first published: Thursday, February 12, 2015, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X