മിസ്റ്റര്‍ ആപ്പിള്‍, നിങ്ങളുടെ ഗര്‍ഭം ഇങ്ങനെയാണോ?

By Santheep

ആപ്പിളിന്റെ വരാനിരിക്കുന്ന കാര്‍ എന്ന ടൈറ്റിലില്‍ ഒരു കാര്‍ ഇന്റര്‍നെറ്റിലെമ്പാടും പ്രചരിക്കുന്നു. ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാന്‍ ഞങ്ങള്‍ കുറച്ച് തെരച്ചില്‍ നടത്തുകയുണ്ടായി. ആപ്പിളില്‍ നിന്ന് കാര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരണമൊന്നുമില്ല. 'ഞങ്ങളുടെ ഗര്‍ഭം ഇങ്ങനെയല്ല' എന്നെങ്കിലും പറയാന്‍ അവര്‍ തയ്യാറായിരുന്നെങ്കില്‍ ഇത്തരമൊരു ലേഖനം കഷ്ടപ്പെട്ട് അടിക്കേണ്ടി വരില്ലായിരുന്നു.

ആപ്പിള്‍ കാര്‍ ഒരു പബ്ലിക് റിലേഷന്‍സ് സ്റ്റണ്ടോ?

ആപ്പിളിന്റേതെന്ന് പറയപ്പെടുന്ന ഈ കാര്‍ ഡിസൈന്‍ നമ്മള്‍ ഇന്ത്യാക്കാരില്‍ ചില ഓര്‍മകളൊക്കെ ഉണര്‍ത്തിയേക്കും. നമ്മുടെ പ്രീമിയര്‍ പദ്മിനിക്ക് ഏതാണ്ട് ഇതേ ഛായയാണ് ഉണ്ടായിരുന്നത്. 50കളില്‍ റഷ്യയില്‍ പുറത്തിറങ്ങിയിരുന്ന വിലകുറഞ്ഞ 'സോഷ്യലിസ്റ്റ് കാറുകള്‍'ക്കും സമാനമായ ഡിസൈനാണ് ഉണ്ടായിരുന്നത്. നമ്മുടെ അന്വേഷണം ഏവിടെ നിന്നാണ് ഈ ഡിസൈന്‍ വരുന്നത് എന്നാകുന്നു. ആപ്പിളിന്റെ ഉണ്ടെന്ന് പറയപ്പെടുന്ന കാര്‍ പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചയുമുണ്ട്. താളുകളിലേക്ക് ചെല്ലുക.

ആപ്പിള്‍ കാര്‍: നിങ്ങളുടെ ഗര്‍ഭം ഇങ്ങനെയാണോ?

താളുകളിലൂടെ നീങ്ങുക.

ഡിസൈനര്‍ മാര്‍ക്ക് ന്യൂസണ്‍

ഡിസൈനര്‍ മാര്‍ക്ക് ന്യൂസണ്‍

1999ല്‍ വിഖ്യാത ഡിസൈനര്‍ മാര്‍ക്ക് ന്യൂസണ്‍ സൃഷ്ടിച്ച ഫോഡ് 021സി എന്ന കണ്‍സെപ്റ്റാണ് ആപ്പിളിന്റെ പുതിയ കാര്‍ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ ആപ്പിളില്‍ നിന്ന് വ്യക്തതയുള്ള പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല ഇതുവരെ. ഇന്റര്‍നെറ്റില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഒട്ടും സാധുതയില്ല എന്നൊന്നും പറഞ്ഞുകൂടാ. എങ്കിലും ഈ കാര്‍ തന്നെ പ്രചരിക്കുന്നതിനു പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ട്.

ഫോഡ് 021സി കണ്‍സെപ്റ്റ്

ഫോഡ് 021സി കണ്‍സെപ്റ്റ്

ഫോഡ് 021സി-യുടെ ശില്‍പിയായ മാര്‍ക് ന്യൂസണ്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് ആപ്പിളിലാണ്. ഇക്കാരണത്താലാവാം ആപ്പിളിന്റെ കാര്‍ ഡിസൈനര്‍ ന്യൂസണ്‍ തന്നെയായിരിക്കുമെന്ന് ആളുകള്‍ തീരുമാനിച്ചതും അദ്ദേഹത്തിന്റെ ഒരു പഴയ ഡിസൈന്‍ പൊടിതട്ടിയെടുത്ത് പ്രചരിപ്പിക്കുന്നത്. ന്യൂസണിന്റെ ഡിസൈനുകള്‍ക്കെല്ലാം എവിടെയൊക്കെയോ ആപ്പിളിന്റെ ഡിസൈന്‍ ശൈലികളോട് ചാര്‍ച്ച കാണാവുന്നതാണ്. ഇതായിരിക്കും ഭാവിയിലെ ആപ്പിള്‍ കാര്‍ എന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ശങ്ക തോന്നാതിരുന്നതിനു കാരണവും മറ്റൊന്നുമായിരിക്കില്ല.

പ്രൊജക്ട് ടൈറ്റാന്‍

പ്രൊജക്ട് ടൈറ്റാന്‍

പ്രൊജക്ട് ടൈറ്റാന്‍ എന്ന പേരിലാണ് ആപ്പിള്‍ തങ്ങളുടെ കാര്‍ നിര്‍മാണ പദ്ധതി മുമ്പോട്ടു നീക്കുന്നതെന്നാണ് കേള്‍ക്കുന്നത്. വാള്‍ സ്ട്രീറ്റ് ജേണല്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇലക്ട്രിക് കാര്‍

ഇലക്ട്രിക് കാര്‍

ഇത് പൂര്‍ണമായും ഇലക്ട്രിസിറ്റിയില്‍ ഒടുന്ന വാഹനമായിരിക്കും എന്നാണ് അറിയുന്നത്. ഇതിനകം തന്നെ ഓട്ടോമൊബൈല്‍ മേഖലയില്‍ ആപ്പിളിനു സമാനമായ ഒരു ബ്രാന്‍ഡ് ഇമേജ് സൃഷ്ടിച്ചെടുത്തിട്ടുള്ള ടെസ്‌ലയുടെ കാറുകളെയാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നും അടിച്ചുവിടുന്നുണ്ട് ചിലര്‍. അടുത്ത 18 മാസത്തിനകം ടെസ്‌ലയെ ഏറ്റെടുക്കാന്‍ ആപ്പിളിന് പ്ലാനുണ്ടന്നും വാര്‍ത്തകളുണ്ട്.

വിഖ്യാതരായ എന്‍ജിനീയര്‍മാര്‍; ആയിരത്തോളം പേരുടെ അധ്വാനം

വിഖ്യാതരായ എന്‍ജിനീയര്‍മാര്‍; ആയിരത്തോളം പേരുടെ അധ്വാനം

കാര്‍ നിര്‍മാണ പദ്ധതിയിലേക്ക് ആയിരത്തോളം ആളുകളെ ആപ്പിള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഐഫോണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ട വഹിക്കുന്നവരിലൊരാളായിരുന്ന എന്‍ജിനീയര്‍ സ്റ്റീവ് സഡെസ്‌കിയെയാണ് കാര്‍നിര്‍മാണ പരിപാടി ഏല്‍പിച്ചിരിക്കുന്നതെന്ന് കേള്‍ക്കുന്നു. ഇങ്ങോര്‍ നേരത്തെ ഫോഡ് മോട്ടോഴ്‌സില്‍ ഉണ്ടായിരുന്നു. മെഴ്‌സിഡിസ് ബെന്‍സിന്റെ ഗവേഷണവികസന കേന്ദ്രത്തിന്റെ തലവനായിരുന്ന ജോഹാന്‍ ജുങ്വ്രിതും ആപ്പിള്‍ കാര്‍നിര്‍മാണ പദ്ധതിയോട് സഹകരിക്കുന്നുണ്ട്.

സെല്‍ഫ് ഡ്രൈവിങ്

സെല്‍ഫ് ഡ്രൈവിങ്

വരുംകാലത്തിന്റെ സവിശേഷതകളിലൊന്നായിരിക്കും സ്വയം നിയന്ത്രിക്കുന്ന കാറുകള്‍. ആപ്പിളിന്റെ ആദ്യത്തെ കാറും വുപുലമായ സ്വയംനിയന്ത്രണ ശേഷികളുള്ളതായിരിക്കും. നിരീക്ഷകരുടെ അഭിപ്രായത്തില്‍ ആപ്പിള്‍ കാറിന് പൂര്‍ണമായും സ്വയം നിയന്ത്രണശേഷി കൈവരിക്കാതെ പറ്റില്ലെന്നാണ്.

ടെസ്‌ല തൊഴിലാളികള്‍

ടെസ്‌ല തൊഴിലാളികള്‍

ടെസ്‌ലയില്‍ നേരത്തെ തൊഴിലെടുത്തിരുന്ന നിരവധി പേര്‍ ഇപ്പോള്‍ ആപ്പിള്‍ പ്രൊജക്ടില്‍ എത്തിപ്പെട്ടിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ലിങ്ക്ഡ്ഇന്നിനെ ഉദ്ധരിച്ച് പുറത്തുവരുന്ന ചില വാര്‍ത്തകളാണ് ഇത് പറയുന്നത്.

മാര്‍ക് ന്യൂസണ്‍

മാര്‍ക് ന്യൂസണ്‍

ഫോഡിനു വേണ്ടി കണ്‍സെപ്റ്റുകള്‍ തയ്യാറാക്കിയിരുന്ന മാര്‍ക് ന്യൂസണ്‍ തന്നെയാണ് ആപ്പിള്‍ കാറിന്റെ ഡിസൈനിങ് പണികളിലും ചുക്കാന്‍ പിടിക്കുന്നത് എന്നാണ് സിലിക്കണ്‍ വാലിയിലെ വര്‍ത്തമാണം.

Most Read Articles

Malayalam
English summary
Everything we know about Apple's car.
Story first published: Thursday, February 19, 2015, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X