ബിഎംഡബ്ല്യു ഐ8 ലോഞ്ച് ഈ മാസം തന്നെ!

By Santheep

ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറിന്റെ ലോഞ്ച് ഫെബ്രുവരി 18ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് ഹൈബ്രിഡ് സാങ്കേതികതയില്‍ ബിഎംഡബ്ല്യു കൈവരിച്ച വന്‍ മുന്നേറ്റത്തെയാണ് ഐ8 എന്ന് പേരിട്ടു വിളിക്കുന്നത്. വിപണിയില്‍ വന്‍ ഹിറ്റായി മാറിയ വാഹനമാണിത്.

2014 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഐ8 സെഡാന്‍ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു അവതാരകന്‍. ഇദ്ദേഹം ബിമ്മറിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍ കൂടിയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് വാങ്ങുമോ?

93 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറിനൊപ്പം ഒരു 1.5 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും ചേര്‍ത്തിട്ടുണ്ട്. പെട്രോള്‍ എന്‍ജിന്‍ ടര്‍ബോചാര്‍ജര്‍ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിന്റെ 231 കുതിരശക്തിയും ഇലക്ട്രിക് മോട്ടോറിന്റെ 131 കുതിരശക്തിയും ചേര്‍ന്ന് മൊത്തം 362 കുതിരശക്തിയുണ്ട് ഐ8ന്!

BMW i8 To Launch In India On 18th February, 2015

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 4.4 സെക്കന്‍ഡ് നേരം മാത്രമേ ബിഎംഡബ്ല്യു ഐ8 എടുക്കൂ. ബാറ്ററിയില്‍ മാത്രം ഓടുകയാണെങ്കില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത പിടിക്കാനാവും ഐ8ന്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണെങ്കില്‍ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഉയരും.

ബിഎംഡബ്ല്യൂ ഐ8ന്റെ രഹസ്യങ്ങള്‍ തുറക്കുന്നു!

ഉരുക്കിനെക്കാള്‍ കരുത്തുള്ളതും ഭാരം വളരെ കുറഞ്ഞതുമായ കാര്‍ബണ്‍ ഫൈബറിലാണ് ബിഎംഡബ്ല്യു ഐ8ന്റെ നിര്‍മാണം. ലേസര്‍ ലൈറ്റുകളുടെ ധാരാളിത്തം നിറഞ്ഞ ഉപയോഗം ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമുണ്ട്. ലേസര്‍ ലൈറ്റുകള്‍ ഹെഡ്‌ലാമ്പിലുപയോഗിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ കാറാണിത്!

More from DriveSpark

Article Published On: Thursday, February 12, 2015, 17:59 [IST]
English summary
BMW i8 To Launch In India On 18th February, 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X