ഹോണ്ട ജാസ്സ് 5.31 ലക്ഷത്തില്‍ ലോഞ്ച് ചെയ്തു
ഏറെ നാളായി ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന ജാസ്സ് ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു. പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ ഈ ഹാച്ച്ബാക്കിന് സാധിക്കുമെന്നുറപ്പാണ്. ജാസ്സിന്റെ ഒന്നാം തലമുറ പതിപ്പിന് ഇന്ത്യയില്‍ സംഭവിച്ച പരാജയും ഈ മോഡലിന് സംഭവിക്കില്ലെന്നും തീര്‍ച്ചയാക്കാവുന്നതാണ്.
ജാസ്സിന്റെ വിലയും മറ്റ് വിശദാംശങ്ങളുമാണ് താഴെ താളുകളില്‍.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഹോണ്ട ജാസ്സ് വിപണിയില്‍ ലഭിക്കും. 1.2 ലിറ്റര്‍ ശേഷിയുള്ള ഐവിടെക് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 1.5 ലിറ്റര്‍ ഐഡിടെക് ഡീസല്‍ എന്‍ജിന്‍ ചേര്‍ത്തും വണ്ടി ലഭിക്കും.

പെട്രോള്‍ എന്‍ജിന്‍ 90 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 110 എന്‍എം ആണ് ചക്രവീര്യം. 98 കുതിരശക്തിയാണ് ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. 200 എന്‍എം പരമാവധി ടോര്‍ക്ക്.

മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ചേര്‍ത്ത് ജാസ്സ് ഹാച്ച്ബാക്ക് വിപണിയില്‍ കിട്ടും. പാഡില്‍ ഷിഫ്റ്ററുകളും വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു.

മൈലേജ്
ജാസ്സിന്റെ പെട്രോള്‍ഡ എന്‍ജിന്‍ ലിറ്ററിന് 18.7 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 27.3 കിലോമീറ്റര്‍ മൈലേജാണ്.

ഹോണ്ട ജാസ്സ് ഫീച്ചറുകള്‍
- 15.7 സെന്റിമീറ്റര്‍ ടച്ച്സ്ക്രീന്‍ എവിഎന്‍ സിസ്റ്റം
- ക്രമീകരിക്കാവുന്ന റിയര്‍ ഹെഡ്റെസ്റ്റുകള്
- ഓട്ടോ എസി
- ഇലക്ട്രിക് ഫോള്‍ഡിങ് ഔട്സൈഡ് മിററുകള്‍
- റിയര്‍ പാര്‍ക്കിങ് കാമറ
- എബിഎസ്
- ഇബിഡി
- ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ എയര്‍ബാഗുകള്‍
- ഇ - 5.31 ലക്ഷം
- എസ് - 5.94 ലക്ഷം
- എസ്വി - 6.45 ലക്ഷം
- വി - 6.78 ലക്ഷം
- വിഎക്സ് - 7.29 ലക്ഷം
- എസ് (സിവിടി) - 6.99 ലക്ഷം
- വി (സിവിടി) - 7.85 ലക്ഷം

ഹോണ്ട ജാസ്സ് സുരക്ഷ

പെട്രോള്‍ വേരിയന്റുകളും വിലകളും (ദില്ലി എക്സ്ഷോറൂം)

ഡീസല്‍ എന്‍ജിനുകളും വിലകളും (ദില്ലി എക്സ്ഷോറൂം)
ഇ - 6.50 ലക്ഷം
എസ് - 7.14 ലക്ഷം
എസ്വി - 7.65 ലക്ഷം
വി - 8.10 ലക്ഷം
വിഎക്സ് - 8.59 ലക്ഷം

കൂടുതല്‍
ബെനെല്ലി ബിഎന്‍600ഐ സൂപ്പര്‍ബൈക്ക് ടെസ്റ്റ് റൈഡ്
ഡാറ്റ്സന്‍ ഗോ പ്ലസ് എംപിവി ടെസ്റ്റ് ഡ്രൈവ് റിവ്യൂ
നിസ്സാന്‍ പാട്രോള്‍: ഒരു ഹ്രസ്വ ഡ്രൈവിങ് അനുഭവം


Click it and Unblock the Notifications








