ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ക്രോസ്സോവര്‍ വിപണിയില്‍
ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്ക് കാറിനെ ആധാരമാക്കിയ ഒരു ക്രോസ്സോവര്‍ മോഡല്‍ വിപണിയിലെത്തി. ഇന്തോനീഷ്യന്‍ വിപണിയിലാണ് ഈ വാഹനം ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പതിപ്പ് ഇന്ത്യയിലേക്കും വരാന്‍ സാധ്യതയുണ്ട്.
പുതിയ ഗ്രാന്‍ഡ് ഐ10 ക്രോസ്സോവറിനെ വിശദമായി പരിചയപ്പെടാം താഴെ താളുകളില്‍.

ഇന്ത്യന്‍ നിലവാരത്തില്‍ ഏതാണ്ട് ഏഴര ലക്ഷം രൂപ വരുന്നുണ്ട് ഇന്തോനീഷ്യയില്‍ ഈ വാഹനത്തിന് വില.

ഇന്ത്യയില്‍ അതിവേഗം വളരുന്ന ഹാച്ച്ബാക്ക് ക്രോസ്സോവര്‍ വിപണിയിലേക്കാണ് ഈ വാഹനം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നത്. എലൈറ്റ് ഐ20 ക്രോസ്സ്, ടൊയോട്ട എട്യോസ് ക്രോസ്സ് തുടങ്ങിയ വാഹനങ്ങളാണ് ഈ സെഗ്മെന്റില്‍ ഇപ്പോഴുള്ളത്.

വാഹനത്തിന്റെ ബോഡിയ്ക്ക് ചുറ്റുമായി പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളോടു ചേര്‍ന്ന് ഡേടൈം റണ്ണിങ് ലൈറ്റുകളും ചേര്‍ത്തിരിക്കുന്നു. പുതിയ അലോയ് വീലുകളാണ് മറ്റൊരു സവിശേഷത.

വാഹനത്തിനു മുകളില്‍ കാരിയര്‍ ഘടിപ്പിച്ചിട്ടുണ്ട്. പിന്നില്‍ ഒരു സ്‌പോയ്‌ലര്‍ നല്‍കിയിരിക്കുന്നു.

1.2 ലിറ്റര്‍ ശേഷിയുള്ള കാപ്പ പെട്രോള്‍ എന്‍ജിനാണ് ഗ്രാന്‍ഡ് ഐ10 ക്രോസ്സോവറിലുള്ളത്. 81.83 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 116 എന്‍എം ടോര്‍ക്ക്. എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്.

ഇന്ത്യയിലെ ഹ്യൂണ്ടായ് പ്ലാന്റില്‍ നിന്നാണ് ഇന്തോനീഷ്യയിലേക്കുള്ള ഗ്രാന്‍ഡ് ഐ10 മോഡലുകള്‍ പോകുന്നത്. ചെന്നൈയിലാണ് ഹ്യൂണ്ടായിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications








