സിആര്‍വിയും ജാസ്സും ഏറ്റവും പുനര്‍വില്‍പനാമൂല്യമുള്ള കാറുകള്‍
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹനമൂല്യനിര്‍ണയ ഗവേഷണ സ്ഥാപനമാണ് കെല്ലി ബ്ലൂ ബുക്ക്. ഗവേഷണങ്ങളുടെയും സര്‍വേകളുടെയും അടിസ്ഥാനത്തില്‍ ഇവര്‍ നിര്‍മിക്കുന്ന പഠനങ്ങള്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്.
ഹോണ്ട ജാസ്സിനെ സ്‌പോര്‍ടി ഡിസൈനില്‍ കാണാം
പുതിയ വാര്‍ത്തകള്‍ ഹോണ്ട സിആര്‍വി, ജാസ്സ് (ഫിറ്റ് എന്ന് അമേരിക്കന്‍ വിപണിയില്‍ പേര്) എന്നീ വാഹനങ്ങളെ കെല്ലി ബ്ലൂ ബുക്ക് ഏറ്റവും റീസേല്‍ വാല്യൂ ഉള്ള വാഹനങ്ങളായി തെരഞ്ഞെടുത്തുവെന്ന് അറിയിക്കുന്നു.

അമേരിക്കന്‍ വിപണിയിലെ ഏറ്റവും മികച്ച രണ്ടാം വില്‍പനാമൂല്യമുള്ള പത്ത് കാറുകളില്‍ ഒന്നാമതായാണ് ഹോണ്ട സിആര്‍വിയെ തെരഞ്ഞെടുത്തിട്ടുള്ളത്. ഹോണ്ട ജാസ്സ് ഹാച്ച്ബാക്ക്, അതിന്റെ സെഗ്മെന്റില്‍ ഏറ്റവും മികച്ച പുനര്‍വില്‍പനാമൂല്യം കാണിക്കുന്നു.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ജാസ്സ് ഹാച്ച്ബാക്ക് വില്‍പനയിലില്ല. അധികം താമസിക്കാതെ തന്നെ ഈ വാഹനം വിപണിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോണ്ട ജാസ്സ് ജപ്പാനില്‍ ലോഞ്ച് ചെയ്തു
ഹോണ്ട സിആര്‍വി വിപണിയില്‍ ലഭ്യമാണ്. 20.85 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം നിരക്ക് തുടങ്ങുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 24.96 ലക്ഷമാണ് വില. പെട്രോള്‍ മോഡല്‍ മാത്രമാണ് വിപണിയിലുള്ളത്.
2.0 ലിറ്റര്‍ ശേഷിയുള്ളതും 2.4 ലിറ്റര്‍ ശേഷിയുള്ളതുമായ രണ്ട് പെട്രോള്‍ എന്‍ജിനുകളില്‍ ഹോണ്ട സിആര്‍വി ലഭിക്കുന്നു. 2.4 ലിറ്റര്‍ പതിപ്പ് ഫോര്‍ വീല്‍ ഡ്രൈവാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എല്ലാ പതിപ്പുകളിലുമുള്ളത്.


Click it and Unblock the Notifications








