മാരുതിയുടെ ആദ്യ പ്രീമിയം ക്രോസ്സോവർ ഓഗസ്റ്റ് 5ന്
മാരുതി സുസൂക്കി എസ് ക്രോസ്സ് മോഡൽ ഓഗസ്റ്റ് അഞ്ചിന് ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപനം വന്നു. പ്രീമിയം കാറുകളുടെ നിർമാതാവ് എന്ന പേര് സമ്പാദിക്കാനുള്ള മാരുതിയുടെ ശ്രമങ്ങളിൽ ആദ്യത്തേതാണിത്. കമ്പനിയുടെ പുതിയ നെക്സ ഡീലർഷിപ്പുകളിലേക്കുള്ള ആദ്യത്തെ വാഹനം കൂടിയാണിത് എന്നറിയുക.
എസ് ക്രോസ്സ് മോഡലിനായി ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് മാരുതി.
33.33 കിമി. മൈലേജുള്ള സെലെരിയോ എന്‍ജിന്‍ ഇന്ത്യയിലേക്കു വരുമോ?
മാരുതി ഇതാദ്യമായാണ് വിപണിയില്‍ ഒരു ക്രോസ്സോവര്‍ മോഡല്‍ എത്തിക്കുന്നത്. തങ്ങളുടെ ഏറ്റവുമടുത്ത എതിരാളിയായ ഹ്യൂണ്ടായ് ഈ സെഗ്മെന്റിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പാണ് എസ് ക്രോസ്സുമായി മാരുതി വരുന്നതെന്നത് ശ്രദ്ധേയമാണ്. ഇരുവരും ഈ സെഗ്മെന്റിലെ മുഖ്യധാരാ മത്സരം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കാം.

രണ്ട് ഡീസല്‍ എന്‍ജിനുകളാണ് മാരുതിയുടെ ആദ്യത്തെ ക്രോസ്സോവറില്‍ ചേര്‍ക്കുക. പുതിയ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഇക്കൂട്ടത്തിലുണ്ട്. 1.3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനെ സ്വിഫ്റ്റ് അടക്കമുള്ള വാഹനങ്ങളില്‍ നമ്മള്‍ പരിചയപ്പെട്ടതാണ്.
ഒരു 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് 1.6 ലിറ്റര്‍ എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 11.3 സെക്കന്‍ഡ് നേരം മാത്രമേ എടുക്കൂ ഈ എന്‍ജിന്‍. 1.3 ലിറ്റന്‍ എന്‍ജിനോടൊപ്പം ഒരു 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു. മണിക്കൂറില്‍ 100 കിമി വേഗം പിടിക്കാന്‍ 13.2 സെക്കന്‍ഡ് എടുക്കും.


Click it and Unblock the Notifications









