ആദ്യത്തെ 800 മാരുതി തന്നെ വാങ്ങും? മമ്മൂട്ടി പിന്‍വാങ്ങുന്നു?
ആദ്യം സ്വന്തമാക്കിയ കാറുകളോട് ഏത് മമ്മൂട്ടിക്കും ഒരടുപ്പമൊക്കെ കാണും. ഇതു തന്നെയാണ് മാരുതി ആദ്യമായി നിരത്തിലിറക്കിയ കാര്‍ വാങ്ങിച്ചു കളയാമെന്ന് മമ്മൂട്ടി വിചാരിക്കുന്നതിന് കാരണവും. ഇന്ന് ലോകത്തിലെ എണ്ണം പറഞ്ഞ കാറുകള്‍ പലതും തന്റെ ഗാരേജിലുണ്ടെങ്കിലും ആ പഴയ മാരുതി 800 കാറിലെ യാത്ര മറക്കാവതല്ല.
മെഗാസ്റ്റാറിന്റെ ഈ ആഗ്രഹം സഫലീകരിക്കപ്പെടാന്‍ ഒരല്‍പം പ്രയാസമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു ഇന്ത്യാക്കാരനല്ല മമ്മൂട്ടി എന്നതാണ് കാരണം.

ഗുഡ്ഗാവിലെ ഹെറിറ്റേജ് ട്രാന്‍സ്‌പോര്‍ട് മ്യൂസിയം ഈ കാര്‍ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രശസ്ത ക്വിസ് മാസ്റ്ററായ ദേരക് ഓബ്രിയാനും ആദ്യത്തെ മാരുതി കാറിന്റെ പിന്നാലെയുണ്ട്.
മമ്മൂട്ടി റോള്‍സ് റോയ്സ് ഗോസ്റ്റ് വാങ്ങുമോ?

തന്റെ വീടിനു മുമ്പില്‍ ഏറെക്കാലമായി തുരുമ്പെടുത്തു കിടക്കുന്ന ഈ കാറിന്റെ ചരിത്രമൂല്യം മനസ്സിലാക്കിയ തേജീന്ദര്‍ അലുവാലിയ മാരുതിയെ നേരിട്ട് സമീപിച്ചിരുന്നു. ആദ്യത്തെ മാരുതി 800 കാര്‍ ഉടമയായ ഹര്‍പാല്‍ സിങ്ങിന്റെ മരുമകനാണ് ഇദ്ദേഹം.
ദുല്‍ഖര്‍ സല്‍മാന്‍റെ മിനിവണ്ടി

2010ല്‍ ഹര്‍പാല്‍ സിങ് മരിച്ചതിനു ശേഷം ഈ കാറിനെ പരിചരിക്കാന്‍ ആളില്ലാതായി. 32 വര്‍ഷം മുമ്പാണ് ഈ കാര്‍ ഹര്‍പാല്‍ സിങ് സ്വന്തമാക്കിയത്. നറുക്കെടുപ്പിലൂടെ ആദ്യത്തെ മാരുതി കാര്‍ ഉടമയെ തെരഞ്ഞെടുക്കുകയായിരുന്നു. ഹര്‍പാല്‍ ഈ കാറിന്റെ കീ കൈപറ്റിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നായിരുന്നു.
പൃഥ്വിരാജിന്‍റെ കാറിൽ മമ്മൂക്ക

50,000 രൂപയായിരുന്നു കാറിന്റെ അന്നത്തെ വില. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു ഹര്‍പാല്‍ സിങ്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന രാജീവ് ഗാന്ധിയുടെ കൂടി നിര്‍ബന്ധമുണ്ടായിരുന്നു ഹര്‍പാലിന്റെ കാര്‍ വാങ്ങല്‍ തീരുമാനത്തിനു പിന്നില്‍.
മമ്മൂക്കയും ഓഡി എ7 സ്പോര്‍ട്ബാക്കും

സഞ്ജയ് ഗാന്ധിയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു മാരുതി സുസൂക്കിയുടെ പിറവ് സംഭവിച്ചത്. 'പീപ്പിള്‍സ് കാര്‍' നിര്‍മിക്കാനുള്ള അമ്മയുടെ താല്‍പര്യത്തിന് മകന്‍ എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയായിരുന്നു.
മമ്മൂക്ക: അറുപത്തിനാലാം വയസ്സിലും പതിനാറിന്റെ വാഹനഭ്രാന്ത്!

രാഹുല്‍ ഗാന്ധിയെ തോല്‍പിക്കുന്ന ബുദ്ധിവൈഭവമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ബ്രിട്ടനിലെ റോള്‍സ് റോയ്‌സിന്റെ ഫാക്ടറിയില്‍ അപ്രന്റീസായി നിന്ന പരിചയം വെച്ച് രാജ്യത്തെ ആദ്യത്തെ കാര്‍നിര്‍മാണശാല തുടങ്ങാന്‍ പുറപ്പെടുകയായിരുന്നു സഞ്ജയ്.
തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

മമ്മൂക്കയ്ക്ക് മാത്രമല്ല, 80കളില്‍ ഇടത്തരക്കാരായി ജീവിച്ചിട്ടുള്ള ഏതൊരാള്‍ക്കും മാരുതി 800 ഒരു വന്‍ നൊസ്റ്റു ആണ്. അക്കാലത്തെ മിക്ക പുതുമുഖ നടീനടന്മാരും ഈ കാര്‍മോഡലിന്റെ ഉടമകളായിട്ടുണ്ട്.
രജനീകാന്ത്: ലാളിത്യത്തെ ആഡംബരമാക്കിയവന്‍

മാരുതി തന്നെയും ഈ കാര്‍ തിരിച്ചുവാങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പണമൊന്നും വേണ്ട എന്നാണ് ഉടമകള്‍ പറയുന്നതെങ്കിലും ഒരു മൂല്യം കണക്കാക്കി അത് നല്‍കിയേ മാരുതി ഈ കാര്‍ സ്വന്തമാക്കൂ എന്നുറപ്പാണ്. ഇങ്ങനെയൊരു നീക്കം മാരുതിയുടെ ഭാഗത്തു നിന്നുണ്ടായാല്‍ മമ്മൂക്കയ്ക്ക് ഈ കാര്‍ സ്വന്തമാക്കാന്‍ സാധിക്കില്ല.


Click it and Unblock the Notifications








