33.33 കിമി. മൈലേജുള്ള സെലെരിയോ എന്‍ജിന്‍ ഇന്ത്യയിലേക്കു വരുമോ?

By Santheep

ജാപ്പനീസ് കാര്‍നിര്‍മാതാവായ സുസൂക്കിയുടെ സെലെരിയോ ഹാച്ച്ബാക്ക് യൂറോപ്പിലും വില്‍ക്കുന്നുണ്ട്. ഈ മോഡലിന് ചില ഗൗരവപ്പെട്ട പുതുക്കലുകള്‍ നല്‍കിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഒരു പുതിയ 1.0 ലിറ്റര്‍ എന്‍ജിന്‍ സെലെരിയോ ഹാച്ച്ബാക്കിനോട് ചേര്‍ത്തതായി അറിയുന്നു.

ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചാണ് ഈ എന്‍ജിന്‍ പതിപ്പും വിപണി പിടിക്കുന്നത്. കൂടുതല്‍ വായിക്കാം താളുകളില്‍.

33.33 കിമി. മൈലേജുള്ള സെലെരിയോ

മികച്ച ഇന്ധനക്ഷമതയോടെയാണ് പുതിയ എന്‍ജിന്‍ വരുന്നത്. ലിറ്ററിന് 33.33 ലിറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് സാധിക്കും. യൂറോ കരിമ്പുകച്ചട്ടങ്ങള്‍ പൂര്‍ണമായും അനുസരിക്കുന്ന എന്‍ജിനാണിത്. കിലോമീറ്ററിന് 84 ഗ്രാം എന്ന അളവിലാണ് ഈ എന്‍ജിന്റെ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍.

33.33 കിമി. മൈലേജുള്ള സെലെരിയോ

ഇരട്ട ഇന്ധന ഇന്‍ജക്ടറുകളാണ് ഈ 1 ലിറ്റര്‍ എന്‍ജിനില്‍ ഉപയോഗിക്കുന്നത്. സിലിണ്ടറുകള്‍ക്കകത്തെ ഇന്ധനത്തിന്റെയും വായുവിന്റെയും മിശ്രണം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ഈ സാങ്കേതികത ചെയ്യുന്നത്. ആത്യന്തികമായി, കാര്യക്ഷമമായി ഇന്ധനം കത്തുന്നതിനും കുറഞ്ഞ കരിമ്പുകയും കൂടിയ മൈലേജും മികച്ച പ്രകടനശേഷിയും പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു ഇവ.

33.33 കിമി. മൈലേജുള്ള സെലെരിയോ

അത്യാധുനിക സാങ്കേതികതകള്‍ ഉപയോഗിച്ച് നിര്‍മിക്കപെട്ട ഈ സെലെരിയോ എന്‍ജിന്‍ ഉടന്‍തന്നെ ഇന്ത്യയിലേക്കു വരാനുള്ള സാഹചര്യമില്ല. ചെലവേറിയ സാങ്കേതികത ഉപയോഗിച്ചിട്ടുണ്ടാകാമെന്നതിനാല്‍ വിലയും വര്‍ധിക്കും. ഇത് താങ്ങാന്‍ ഇപ്പോഴത്തെ വിപണിക്ക് സാധിച്ചെന്നു വരില്ല.

33.33 കിമി. മൈലേജുള്ള സെലെരിയോ

എന്നാല്‍, കരിമ്പുകച്ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്ന സാഹചര്യത്തില്‍ ഈ എന്‍ജിന്‍ ഇന്ത്യയിലെത്തിച്ചേരുമെന്ന് ഉറപ്പാണ്. നിലവില്‍ മാരുതി ഉപയോഗിച്ചു വരുന്ന കെ സീരീസ് എന്‍ജിനുകള്‍ക്കുള്ള പകരക്കാരനാണ് യുകെ സെലെരിയോയില്‍ ഘടിപ്പിച്ചിട്ടുള്ള പുതിയ എന്‍ജിന്‍. അഞ്ചാം കരിമ്പുകച്ചട്ടം ഇന്ത്യയില്‍ പ്രാവര്‍ത്തികമാകുമ്പോള്‍ സ്വാഭാവികമായും പുതിയ എന്‍ജിന്‍ ഇന്ത്യയിലെത്തും.

33.33 കിമി. മൈലേജുള്ള സെലെരിയോ

യുകെ സെലെരിയോ മോഡലില്‍ സ്റ്റാര്‍ട്-സ്‌റ്റോപ് ബട്ടണും ചേര്‍ത്തിട്ടുണ്ട്. ഇതും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്ന ഘടകമാണ്. അലോയ് വീലുകള്‍, ഡിജിറ്റല്‍ റേഡിയോ, ബ്ലൂടൂത്ത് തുടങ്ങി മറ്റ് നിരവധി സന്നാഹങ്ങളും കാറിലുണ്ട്.

33.33 കിമി. മൈലേജുള്ള സെലെരിയോ

ആറ് എയര്‍ബാഗുകളുണ്ട് യുകെ സെലെരിയോയില്‍. എബിഎസ്, ഇഎസ്പി തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ വേറെയുമുണ്ട്. 10,000 പൗണ്ടാണ് യുകെയില്‍ ഈ കാറിന് വില. ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ നിലവാരം വെച്ച് കണക്കാക്കിയാല്‍ ഏതാണ്ട് 10 ലക്ഷം രൂപ!

Most Read Articles

Malayalam
English summary
Suzuki Celerio Gets New 1.0-Litre Engine and AMT For UK.
Story first published: Tuesday, May 19, 2015, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X