മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

By Santheep

മാരുതി സുസൂക്കി റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് നമ്മള്‍ നേരത്തെ അറിഞ്ഞിരുന്നു. ഇലക്ട്രിക് കാറുകള്‍ക്കും പ്രഗ് ഇന്‍ ഹൈബ്രിഡുകള്‍ക്കും കൂടുതല്‍ പിന്തുണ നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഇക്കഴിഞ്ഞ ബജറ്റിനു ശേഷം വെളിപ്പെടുകയുണ്ടായി. രാജ്യത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിര്‍മിക്കാനും മറ്റുമായി വലിയ വിദേശനിക്ഷേപം വരുന്നത് അടക്കമുള്ള വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ ഹൈബ്രിഡ് കാറിന്റെ വിപണിപ്രവേശം വേഗത്തിലാക്കാന്‍ മാരുതി തീരുമാനിക്കുന്നത്. കൂടുതലറിയാം താഴെ.

മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ എന്ന ഒരു കേന്ദ്ര ഏജന്‍സി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി രൂപമെടുത്തിട്ടുണ്ട്. കഴിഞ്ഞ യുപുഎ സര്‍ക്കാരിന്റെ കാലത്താണ് ഈ ഏജന്‍സി നിലവില്‍ വന്നത്. കൂടുതല്‍ ഫണ്ട് നല്‍കി ഏജന്‍സിയെ ശക്തിപ്പെടുത്താനും ഇലക്ട്രിക്-ഹൈബ്രിഡ് കാറുകളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ രൂപപ്പെടുത്താനും കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്. ഈ മേഖലയില്‍ നമ്മുടെ അയല്‍രാജ്യമായ ചൈന ഏറെ മുന്നേറിയിട്ടുണ്ട്.

മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

ഇലക്ട്രിക് കാറുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വന്‍തോതില്‍ വര്‍ധിക്കാനിടയുണ്ട്. ബഹുരാഷ്ട്ര കമ്പനിയായ ന്യൂ മോഷന്‍ ഈ വഴിക്ക് നടത്തുന്ന ശ്രമങ്ങള്‍ ഇവിടെ വായിക്കാം.

മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

2012 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസൂക്കി റെയ്ഞ്ച് എക്‌സ്റ്റന്‍ഡര്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വാർത്ത ഇവിടെ വായിക്കാം.

മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

സുസൂക്കി സ്വിഫ്റ്റ് ഹൈബ്രിഡിന്റെ ചില നിര്‍ണായക ഘടകഭാഗങ്ങള്‍ (ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍ തുടങ്ങിയവ) ജപ്പാനില്‍ നിന്നും മറ്റു രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇത് വാഹനത്തിന്റെ വില ഉയര്‍ത്തുന്ന ഘടകങ്ങളിലൊന്നാണ്.

മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

658 സിസി ശേഷിയുള്ള ഒരു 3 സിലിണ്ടര്‍ എന്‍ജിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു മാരുതി സുസൂക്കി സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡറില്‍.

മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

5 കിലോവാട്ടിന്റെ ലിതിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒന്നര മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാം ഈ ബാറ്ററിയെ.

മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

കമ്പനി അവകാശപ്പെടുന്നതു പ്രകാരം മാരുതി സുസൂക്കി സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ പകരുക ലിറ്ററിന് 48.2 കിലോമീറ്റര്‍ മൈലേജാണ്. ഇലക്ട്രിക് പവറില്‍ മാത്രമായി 25 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും.

More from DriveSpark

Article Published On: Saturday, April 11, 2015, 12:52 [IST]
English summary
Maruti Swift Range Extender Comes to India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X