ഇന്ത്യയില്‍ 1000 ഇലക്ട്രിക് വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ വരും

Written By:

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ടിയുള്ള ചാര്‍ജിങ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നതിനായി ബഹുരാഷ്ട്ര കമ്പനിയായ ന്യൂ മോഷന്‍ ഒരുങ്ങുന്നു. 1000 കോടി രൂപയുടെ നിക്ഷേപമാണ് ന്യൂ മോഷന്‍ നടത്തുക.

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ധാരാളം റീചാര്‍ജിങ് സ്റ്റേഷനുകളില്ല. അടിസ്ഥാന സൗകര്യങ്ങളിലുള്ള ഈ പിന്നാക്കാവസ്ഥയാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ള കാര്യങ്ങള്‍ക്ക് കുറെയധികം പുരോഗതിയുണ്ടാകുമെന്ന് കമ്പനികള്‍ക്ക് പ്രതീക്ഷയുണ്ട്.

ന്യൂ മോഷന്റെ സ്മാര്‍ട് ചാര്‍ജറുകള്‍ക്ക് 15 മുതല്‍ 30 വരെ മിനിറ്റുകള്‍കക്കുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനുള്ള ശേഷിയുണ്ട്. ഇത് വലിയോരു മുന്നേറ്റം തന്നെയായിരിക്കും ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ക്ക് സമ്മാനിക്കുക.

ഇലക്ട്രിക് വാഹന മേഖലയുടെ വളര്‍ച്ചയ്ക്കായി 14,000 കോടി രൂപ നീക്കി വെച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. രേവ അടക്കമുള്ള ബ്രാന്‍ഡുകളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായകമായേക്കും.

English summary
New Motion To Invest In Smart Charging Options For India.
Story first published: Thursday, April 9, 2015, 18:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark