നിസ്സാന്‍ പുതിയ ചെറുകാറുമായി മാര്‍ച്ചിലെത്തും
നിസ്സാന്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ ചെറുകാര്‍ ലോഞ്ച് ചെയ്യുന്നു. 2016 മാര്‍ച്ച് മാസത്തോടെയാണ് ഈ പുതിയ കാറിന്റെ വിപണിപ്രവേശം നടക്കുക. ഡാറ്റ്‌സന്‍ ബ്രാന്‍ഡിനു കീഴില്‍ വരുന്ന ഈ ചെറുകാര്‍ 2017ല്‍ ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതാണ്. എന്നാല്‍, വിപണിയില്‍ ഡാറ്റ്‌സന്‍ വേഗത്തില്‍ വേരുറപ്പിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി ലോഞ്ച് നേരത്തെയാക്കുകയാണ്.
നിസ്സാന്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ അരുണ്‍ മല്‍ഹോത്രയാണ് ഇക്കാര്യം അറിയിക്കുന്നത്.
ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് റിവ്യൂ
ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കില്‍ ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ കാറും വരിക.
കഴിഞ്ഞവര്‍ഷമാണ് ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. നടപ്പുവര്‍ഷം ജനുവരിയില്‍ ഗോ പ്ലസ് എംപിവിയും വിപണി പിടിച്ചു. എംപിവി മോഡല്‍ തരക്കേടില്ലാതെ വിറ്റു പോകുന്നുവെന്നാണ് അറിയുന്നത്. എങ്കിലും, പ്രതീക്ഷിച്ച പ്രകടനം ഇരുവാഹനങ്ങളും കാഴ്ച വെക്കുന്നില്ല. ബ്രാന്‍ഡിന്റെ വളര്‍ച്ചയെ ബാധിക്കുന്ന ചില ആരോപണങ്ങള്‍ ഇടക്കാലത്തുണ്ടായത് കമ്പനിക്ക് ക്ഷീണമുണ്ടാക്കുകയുണ്ടായി.
ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ടെസ്റ്റ് ഡ്രൈവ് റിവ്യൂ


Click it and Unblock the Notifications









