മൈക്കേല്‍ ഷൂമാക്കര്‍ സുഖം പ്രാപിക്കുന്നു
ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കേല്‍ ഷൂമാക്കര്‍ സുഖം പ്രാപിച്ചു വരുന്നതായി അദ്ദേഹത്തിന്റെ മാനേജര്‍ സബിന്‍ കെഹെം അറിയിച്ചു. ഷൂമാക്കറുടെ ആരോഗ്യനില വലിയ തോതിയല്‍ മെച്ചപ്പെട്ടു വരുന്നുണ്ടെന്നും എന്നാല്‍ പുറത്തേക്ക് സഞ്ചരിക്കാനും മറ്റുമുള്ള ആരോഗ്യം കൈവരിച്ചിട്ടില്ലെന്നും കെഹെം അറിയിച്ചു.
കൂടുതല്‍ വായിക്കാം താഴെ.

ഏഴുതവണ ഫോര്‍മുല വണ്‍ ചാമ്പ്യനായ ഷൂമാക്കര്‍ ഒരു സ്‌കീയിങ് അപകടത്തില്‍ പെടുകയായിരുന്നു. ഫ്രഞ്ച് ആല്‍പ്‌സ് നിരകളില്‍ സ്‌കീയിങ് നടത്തവേ പാറയില്‍ തലയിടിച്ചു വീണ ഇദ്ദേഹം ഏറെ മാസങ്ങള്‍ അബോധാവസ്ഥയില്‍ കിടന്നു. തലയ്ക്കായിരുന്നു പരുക്ക്.

ശരീരത്തിന് സ്വയം സുഖപ്പെടുത്താനുള്ള അവസരം നല്‍കുന്നതിനായി നിര്‍ബന്ധിത നിദ്രയില്‍ കിടത്തുകയായിരുന്നു അദ്ദേഹത്തെ. പിന്നീട് കോമയില്‍ നിന്നുണര്‍ത്തിയെങ്കിലും പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലായിരുന്നു ശരീരം. ഇപ്പോഴും സംസാരിക്കാനുള്ള ശേഷി തിരിച്ചു കിട്ടിയിട്ടില്ല. ഓര്‍മശക്തിയും തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് വിവരം.

മാസങ്ങള്‍ക്കു ശേഷം അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന ഷൂമാക്കറിനെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ആരാധകരെയെല്ലാം അകറ്റി നിറുത്തി അങ്ങേയറ്റത്തെ സ്വകാര്യത സൂക്ഷിച്ചു കൊണ്ടാണ് ഷൂമാക്കറിനെ വീട്ടുകാര്‍ പരിചരിക്കുന്നത്.

ഷൂമാക്കറുടെ മകന്‍ മൈക്ക് ഇപ്പോള്‍ റേസിങ് ഡ്രൈവറാകാനുള്ള പരിശീലനത്തിലാണ്. ഈയിടെ ഫോര്‍മുല ഫോര്‍ മത്സരത്തില്‍ ഇദ്ദേഹം ചാമ്പ്യനായിരുന്നു. മികച്ചൊരു കരിയര്‍ മൈക്കിനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഫോര്‍മുല ഫോര്‍ മത്സരത്തിലെ വിജയം ഒരു നല്ല ഫോര്‍മുല വണ്‍ ഡ്രൈവറാകുമെന്നതിന്റെ സൂചനയായിട്ടെടുക്കാനാകില്ല. എങ്കിലും ഇദ്ദേഹത്തില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട് മാനേജര്‍ കെഹെം.

ഇതിനിടെ കുറച്ചു നാളുകള്‍ക്കു മുമ്പ് പുറത്തുവന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് വലിയ വിഷമമുണ്ടാക്കിയിരുന്നു. ഷൂമാക്കറിന്റെ പ്രിയപ്പെട്ട ജെറ്റ് വിമാനവും നോര്‍വേയിലെ അവധിക്കാല വസതിയും അദ്ദേഹത്തിന്റെ ഭാര്യ കോരിന വിറ്റതായിരുന്നു വാര്‍ത്ത.

ഷൂമാക്കര്‍ പഴയ അവസ്ഥയില്‍ തിരിച്ചുവരില്ല എന്നത് ഉറപ്പായതാണ് ആരാധകര്‍ക്ക് വിഷമമുണ്ടാക്കിയിരിക്കുന്നത്. ജെറ്റ് വിമാനത്തില്‍ പോകുന്നതും ഒരുപക്ഷേ, റോഡ് യാത്ര പോലും അദ്ദേഹത്തിന് ഇനി സാധ്യമായെന്നു വരില്ല. 39 ദശലക്ഷം ഡോളറിനാണ് ഷൂമാക്കറിന്റെ ജെറ്റ് വിറ്റത്.

കൂടുതല്‍
വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍
എആര്‍ റഹ്മാന്‍: ആഡംബരം സംഗീതത്തില്‍ മാത്രം!
ജയിലില്‍ സല്‍മാന്‍ ഖാന്‍ മിസ്സ് ചെയ്യാനിടയുള്ള 12 വാഹനങ്ങള്‍


Click it and Unblock the Notifications








