ഹെന്നസ്സി വെനോം മണിക്കൂറിൽ 450 കിലോമീറ്റർ പിടിക്കുമെന്ന്!
ഹെന്നസ്സി വെനോം ഇടക്കാലത്ത് ഒരു വിവാദമുണ്ടാക്കിയിരുന്നു. തങ്ങളാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള കാറിന്റെ നിർമാതാക്കളെന്ന് അവർ വാദിച്ചു. ഗിന്നസ് വേൾഡ് റെക്കോഡ്സ് അധികൃതർ ഇക്കാര്യം സമ്മതിച്ചുവെന്നും ഹെന്നസ്സി മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ, ഇക്കാര്യം ഗിന്നസ് വേൾഡ് റെക്കോഡ്സുകാർ നിഷേധിച്ച് രംഗത്തെത്തി.
ബുഗാട്ടി വെയ്‌റോണില്‍ ഇനി 1500 കുതിരകള്‍!
ബുഗാട്ടി വെയ്റോണിന്റെ പേരിലുള്ള റെക്കോഡ് തകർക്കാൻ ഹെന്നസിക്ക് സാധിക്കുകയുണ്ടായില്ല. ട്രാക്കിൽ രണ്ടുഭാഗത്തേക്കുമുള്ള ഓട്ടത്തിന്റെ ശരാശരിയാണ് ഏറ്റവുമുയർന്ന വേരതയായി പരിഗണിക്കാറ്. എന്നാൽ ഹെന്നസ്സി ട്രാക്കിന്റെ ഒരു വശത്തേക്കുമാത്രം വെനോമിനെ ഓടിച്ച് തങ്ങൾ റെക്കോഡ് ഭേദിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ബുഗാട്ടി വെയ്‌റോണ്‍: നിങ്ങളറിയാത്ത ചില വസ്തുതകള്‍
ഏതായാലും, വിട്ടുകൊടുക്കാൻ ഹെന്നസ്സിക്ക് മനസ്സില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. മണിക്കൂറിൽ 450 കിലോമീറ്റർ വേഗതയിൽ പായാനുള്ള ശേഷി കൈവരിക്കുകയാണ് ഈ കാറിപ്പോൾ.
വെയ്റോണിനെ വെല്ലുവാന്‍ ബുഗാട്ടി ഒരുങ്ങുന്നു?
എൻജിന്റെ പവറിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ഇത് സാധിക്കുക. എൻജിൻ കരുത്ത് 1244 കുതചിരശക്തിയിൽ നിന്ന് 1451 കുതിരശക്തിയായി ഉയർത്തും.
7.0 ലിറ്റർ എൻജിനാണ് ഹെന്നസ്സി വെനോമിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. ജനറൽ മോട്ടോഴ്സിൽ നിന്നും വാങ്ങുന്നതാണ് ഈ എൻജിൻ.


Click it and Unblock the Notifications








