ബുഗാട്ടി വെയ്‌റോണ്‍: നിങ്ങളറിയാത്ത ചില വസ്തുതകള്‍

By Santheep

ഉല്‍പാദനം അവസാനിപ്പിച്ച് ബുഗാട്ടി വെയ്‌റോണ്‍ എന്ന ഐതിഹാസിക വാഹനം ചരിത്രത്തിന്റെ ഭാഗമായത് 2015 മാര്‍ച്ച് മാസത്തിലാണ്. ആകെ 450 പതിപ്പുകള്‍ ഇറക്കാനായിരുന്നു ബുഗാട്ടിയുടെ തീരുമാനം. മാര്‍ച്ച് മാസം ആദ്യത്തില്‍ തന്നെ അവസാനത്തെ ബുഗാട്ടി വെയ്‌റോണ്‍ ഫാക്ടറിയില്‍ നിന്നിറങ്ങി. ഏതാണ്ട് പത്തു വര്‍ഷക്കാലം നീണ്ടു നിന്ന് വെയ്‌റോണിന്റെ ഉല്‍പാദന കാലയളവ് അക്ഷരാര്‍ത്ഥത്തില്‍ ഇതിഹാസ സമാനമായിരുന്നു.

ലാംബോര്‍ഗിനിയുടെ ജീവിതം; ഒരു ഫ്‌ലാഷ്ബാക്ക്

ടാറിട്ട റോഡില്‍ മണിക്കൂറിന് 400 കിലോമീറ്റര്‍ എന്ന വേഗതയില്‍ പാഞ്ഞിട്ടുള്ള വളരെ ചുരുക്കം പേരേയുള്ളൂ. അതിന് അവസരമൊരുക്കിയത് ബുഗാട്ടി വെയ്‌റോണായിരുന്നു. ഈ കാറിന്റെ 450 ഉടമകള്‍ എല്ലാവരും ഇപ്പറയുന്ന വേഗത അറിഞ്ഞിട്ടുള്ളവരല്ല എന്നതാണ് മറ്റൊരു സത്യം!

10 ഓട്ടോമൊബൈല്‍ അത്ഭുതങ്ങള്‍

ഭൂമിയിലെ ഏറ്റവുമുയര്‍ന്ന വേഗതയുടെ റെക്കോഡ് ഇപ്പോഴും സ്വന്തമാക്കി വെച്ചിരിക്കുന്നത് വെയ്‌റോണാണ്. ഈ റെക്കോഡ് ഏതെങ്കിലും കാറുകളാല്‍ തിരുത്തപ്പെട്ടേക്കാം ഭാവിയില്‍. എന്നാല്‍, വെയ്‌റോണ്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മോട്ടോറുകലകത്തില്‍ തീര്‍ത്ത പ്രകമ്പനങ്ങള്‍ അവയ്ക്ക് ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന് സന്ദേഹിക്കണം.

ബുഗാട്ടി വെയ്‌റോണ്‍: നിങ്ങളറിയാത്ത ചില വസ്തുതകള്‍

താളുകളിലൂടെ നീങ്ങുക.

10. വേഗത

10. വേഗത

മണിക്കൂറില്‍ 431.072 കിലോമീറ്ററാണ് ബുഗാട്ടി വെയ്‌റോണിന്‍ പരമാവധി പിടിക്കാന്‍ കഴിയുന്ന വേഗത. ഇതൊരു ഗിന്നസ് റെക്കോഡാണ്. ഈ റെക്കോഡ് തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു ഹെന്നസി തങ്ങളുടെ വെനോം സൂപ്പര്‍കാറുകപയോഗിച്ച്. ഗിന്നസ് അധികൃതര്‍ ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. രണ്ട് ലാപ്പുകള്‍ പൂര്‍ത്തിയാക്കി അവയുടെ ശരാശരി കണക്കാക്കുകയാണ് ഗിന്നസ് ചെയ്യുക. വെനോ ഒറ്റ ലാപ്പില്‍ കാര്യങ്ങള്‍ കഴിക്കുകയും സ്വയം വേഗതയേറിയ കാര്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ഗിന്നസ് അംഗീകരിച്ചില്ല.

09. ടയര്‍ കത്തിക്കുന്ന വേഗത

09. ടയര്‍ കത്തിക്കുന്ന വേഗത

മണിക്കൂറില്‍ 250 മൈല്‍ എന്ന ഏറ്റവുമുയര്‍ന്ന വേഗത പിടിക്കുന്നതോടെ വെയ്‌റോണിന്റെ ടയറുകള്‍ നാശമാകുന്നു. ശരാശരി 15 മിനിറ്റിനു മുകളില്‍ ഈ ടയറുകള്‍ക്ക് പിന്നെ ആയുസ്സില്ല. ഉയര്‍ന്ന വേഗത പിടിക്കുന്ന സന്ദര്‍ഭത്തില്‍ വെയ്‌റോണിന്റെ 100 ലിറ്ററിനടുത്ത് ശേഷിയുള്ള ഇന്ധനടാങ്ക് 12 മിനിറ്റുകള്‍ കൊണ്ട് വറ്റിത്തീരും!

08. കൊടും കുതിരശക്തി

08. കൊടും കുതിരശക്തി

ബൂഗാട്ടി വെയ്‌റോണില്‍ ഘടിപ്പിച്ചിരിക്കുന്നത് 8.0 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ്. ഇതോടൊപ്പം 4 ടര്‍ബോചാര്‍ജറുകള്‍ ചേര്‍ത്തിരിക്കുന്നു. 1001 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. 1250 എന്‍എം ചക്രവീര്യം.

07. വലിച്ചെടുക്കുന്ന വായു

07. വലിച്ചെടുക്കുന്ന വായു

മണിക്കൂറില്‍ 253 മൈല്‍ എന്ന വേഗതയില്‍ ബുഗാട്ടി വെയ്‌റോണ്‍ എന്‍ജിന്‍ മിനിറ്റിന് 47,000 ലിറ്റര്‍ വായു വലിച്ചെടുക്കുന്നു! ഒരു ശരാശരി മനുഷ്യന്‍ 4 ദിവസം കൊണ്ട് വലിച്ചെടുക്കുന്ന അത്രയും വായു.

06. റേഡിയേറ്റര്‍

06. റേഡിയേറ്റര്‍

വെയ്‌റോണില്‍ 10 റേഡിയേറ്ററുകള്‍ ഉപയോഗിച്ചിരിക്കുന്നു. വെയ്‌റോണിലെ ഒരു റേഡിയേറ്റര്‍ നിര്‍മാക്കാനെടുക്കുന്ന സമയം 15 മണിക്കൂറാണ്!

05. ഇന്ധന പമ്പിങ്

05. ഇന്ധന പമ്പിങ്

സാധാരണ കാറുകളെക്കാള്‍ എട്ടിരട്ടി വേഗത്തില്‍ പമ്പ് ചെയ്യാന്‍ ശേഷിയുള്ള ഫ്യുവല്‍ പമ്പുകളാണ് വെയ്‌റോണിലുപയോഗിക്കുന്നത്.

04. ടയറുകള്‍

04. ടയറുകള്‍

വെയ്‌റോണുകള്‍ക്ക് മാത്രമായി സൃഷ്ടിച്ചെടുത്തതാണ് ഈ ടയറുകള്‍. ഈ മിഷെലിന്‍ പിഎഎക്‌സ് ടയറുകള്‍ മാറ്റണമെങ്കില്‍ കാറിനെ ഫ്രാന്‍സിലേക്ക് അയയ്ക്കണം. ടയര്‍ മാറ്റാന്‍ മാത്രം 70,000 ഡോളര്‍ ചെലവ് വരും!

03. ചൂടിനെ ചെറുക്കും!

03. ചൂടിനെ ചെറുക്കും!

വാഹനത്തിലെ കാര്‍ബണ്‍ ബ്രേക്കുകള്‍ക്ക് 1800 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടിനെ ചെറുക്കാന്‍ കഴിവുണ്ട്.

02. സ്‌പോയ്‌ലറുകള്‍

02. സ്‌പോയ്‌ലറുകള്‍

ഏറ്റവും ഉയര്‍ന്ന വേഗതയില്‍ നിന്ന് വെയ്‌റോണിനെ പൂര്‍ണമായും നിറുത്താന്‍ വെറും 10 സെക്കന്‍ഡ് മതി! ബ്രേക്കിങ് പ്രഷറിനെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പോയ്‌ലര്‍ ഇവിടെ വലിയ സംഭാവന ചെയ്യുന്നു. വാഹനത്തിന്റെ എയ്‌റോഡൈനമിക്‌സില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്ന വിധത്തില്‍ സ്‌പോയ്‌ലര്‍ തിരിയുന്നു.

01. നഷ്ടക്കച്ചോടം

01. നഷ്ടക്കച്ചോടം

ബുഗാട്ടി വെയ്‌റോണിന്റെ നിര്‍മാണം പാരന്റ് കമ്പനിയായ ഫോക്‌സ്‌വാഗണ് ഒരു നഷ്ടക്കച്ചവടമാണെന്നറിയാമോ? ഓരോ വെയ്‌റോണും ഫോക്‌സ്‌വാഗണ്‍ വിറ്റഴിക്കുന്നത് 6.25 ദശലക്ഷം ഡോളര്‍ നഷ്ടത്തിലാണ്! ഈ കാറിന്റെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറെ തുക ചെലവായത്. ഈ തുകയടക്കം ചേര്‍ത്ത് വിലയിട്ടിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ എന്നതിനെക്കാള്‍ ഏറ്റവും അപ്രായോഗികമായ കാര്‍ എന്ന ഖ്യാതി വെയ്‌റോണിന് കിട്ടുമായിരുന്നു.

Most Read Articles

Malayalam
English summary
Bugatti Veyron Tribute, 10 Facts That Shook The Auto Industry.
Story first published: Saturday, April 4, 2015, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X