വിൽപനയിൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും ഡിസൈർ!

By Santheep

കാർവിപണിയിലെ ഓരോ നിമിഷത്തിനും വിലയേറിയ വരുന്ന കാലമാണ്. നാമ്പിട്ടുവരുന്ന ഒരു വിപണിയിൽ തുടക്കത്തിലേ വേരുപിടിക്കാൻ സാധിച്ചാൽ അതൊരു വലിയ കിട്ടലാണെന്ന് കാർനിർമാതാക്കൾ മനസ്സിലാക്കുന്നു. ഇക്കാരണത്താൽതന്നെ കൂടുതൽ വാഹനങ്ങൾ ഇന്ത്യയുടെ നിരത്തുകളിലേക്ക് എത്തിച്ചേരുന്നുണ്ട്.

ഇവിടെ കഴിഞ്ഞമാസം ഏറ്റവുമധികം വിറ്റഴിച്ച പത്ത് കാറുകളെക്കുറിച്ച് വായിക്കാം. സിയാം പുറത്തുവിട്ട കണക്കുകളെയാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്.

10. ഹോണ്ട അമേസ്

10. ഹോണ്ട അമേസ്

പത്താം സ്ഥാനത്തെത്തിയിരിക്കുന്നത് ഹോണ്ട അമേസാണ്. 4,589 യൂണിറ്റാണ് ജൂലൈയിലെ ആകെ വിൽപന. കഴിഞ്ഞവർഷത്തേതിനെ അപേക്ഷിച്ച് വിൽപനയിൽ വളർച്ചയുണ്ടായിട്ടുണ്ട്. 4,507 യൂണിറ്റായിരുന്നു കഴിഞ്ഞവർഷം ജൂലൈ മാസത്തിലെ വിൽപന.

09. ഹോണ്ട സിറ്റി

09. ഹോണ്ട സിറ്റി

ഹോണ്ട സിറ്റി വിൽപനയിൽ ഒമ്പതാം സ്ഥാനത്തെത്തിയിരിക്കുന്നു. ആകെ 5,180 യൂണിറ്റ് വിറ്റു. വിൽപനയിൽ വൻ ഇടിവ് സംഭവിച്ചിട്ടുള്ളതും പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ ആകെ 7,705 യൂണിറ്റാണ് വിറ്റഴിച്ചത്.

08. ഹോണ്ട ജാസ്സ്

08. ഹോണ്ട ജാസ്സ്

ഈയിടെ വിപണിയിലെത്തിയ ജാസ്സ് ഹാച്ച്ബാക്കും മികച്ച മുന്നേറ്റം നടത്തുന്നതായി കണക്കുകൾ പറയുന്നു. 6,676 യൂണിറ്റ് വിറ്റഴിച്ച് ആകെ വിൽപനയിൽ എട്ടാംസ്ഥാനത്തെത്താൻ ഹോണ്ടയ്ക്കായി.

07. മാരുതി സുസൂക്കി സെലെരിയോ

07. മാരുതി സുസൂക്കി സെലെരിയോ

ഏഴാംസ്ഥാനത്തുവരുന്നത് സുസൂക്കി സെലെരിയോ മോഡലാണ്. ജൂലൈ മാസത്തിൽ ആകെ 7,784 യൂണിറ്റ് വിറ്റു.

06. ഹ്യൂണ്ടായ് ഐ20

06. ഹ്യൂണ്ടായ് ഐ20

ഹ്യൂണ്ടായിയുടെ ഐ20 ഹാച്ച്ബാക്ക് മോഡൽ വിൽപനയിൽ ആറാംസ്ഥാനം കരസ്ഥമാക്കി. ആകെ 8,098 യൂണിറ്റാണ് വിറ്റത്.

05. ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10

05. ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10

ഹ്യൂണ്ടായിയുടെ തന്നെ ഗ്രാൻഡ് ഐ10 മോഡൽ അഞ്ചാംസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ 8,691 യൂണിറ്റാണ് വിൽപന. കഴിഞ്ഞവർഷത്തെ വിൽപനയെ അപേക്ഷിച്ച് ഗണ്യമായ വർധനയുണ്ട്. ആകെ 7,023 യൂണിറ്റ് വിറ്റഴിച്ചിരിക്കുന്നു.

04. മാരുതി സുസൂക്കി വാഗൺ ആർ

04. മാരുതി സുസൂക്കി വാഗൺ ആർ

നാലാംസ്ഥാനം മുതൽ പതിവുപോലെ മാരുതി സുസൂക്കിയുടെ മേഖലയാണ്. വാഗൺ ആർ മോഡലിന്റെ കഴിഞ്ഞമാസത്തെ വിൽപന 15,540 യൂണിറ്റാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 11,762 മോഡലുകളാണ് വിറ്റിരുന്നത്.

03. മാരുതി സുസൂക്കി സ്വിഫ്റ്റ്

03. മാരുതി സുസൂക്കി സ്വിഫ്റ്റ്

സ്വിഫ്റ്റ് ഹാച്ച്ബാ൪ക്ക് മോഡൽ മൂന്നാം സ്ഥാനത്തെത്തി. ആകെ 18,870 യൂണിറ്റാണ് വിറ്റഴിച്ചത്.

02. മാരുതി സുസൂക്കി ആൾട്ടോ

02. മാരുതി സുസൂക്കി ആൾട്ടോ

പതിവിൽ നിന്നു മാറി രണ്ടാംസ്ഥാനത്താണ് ആൾട്ടോ റെയ്ഞ്ച് മോഡലുകൾ വന്നിരിക്കുന്നത്. ജൂലൈ മാസത്തിൽ ആകെ 22,212 യൂണിറ്റ് വിറ്റഴിച്ചു.

01. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈർ‌

01. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈർ‌

മാരുതി സുസൂക്കിയുടെ ഡിസൈർ മോഡൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന കാർ എന്ന ബഹുമതി വീണ്ടും സ്വന്തമാക്കിയിരിക്കുന്നു. ആകെ 23.086 യൂണിറ്റാണ് ജൂലൈ മാസത്തിൽ വിറ്റഴിച്ചത്.

കൂടുതൽ

കൂടുതൽ

വിശ്വസിച്ച് വാങ്ങാവുന്ന 10 കാറുകള്‍

ഇന്ത്യയെ ആത്മാവിലറിഞ്ഞ 9 പഴയ കാറുകള്‍

5 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഹാച്ച്ബാക്കുകള്‍

ഇന്ത്യയിൽ‌ ഏറ്റവും വിൽക്കുന്ന 10 യൂട്ടിലിറ്റി കാറുകൾ

More from DriveSpark

Article Published On: Monday, August 10, 2015, 11:19 [IST]
English summary
Top 10 Selling Cars In July 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X