വിശ്വസിച്ച് വാങ്ങാവുന്ന 10 കാറുകള്‍

By Santheep

കാറുകള്‍ സ്റ്റാറ്റസ്സിന്റെ സിംബലൊക്കെ ആയിരുന്ന ആ കാലം പോയി. ഒരു കാറില്ലാതെ ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ ഇന്ന് സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. നഗരങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. കാര്‍ ഒരു അവശ്യസാധനമായി മാറിയതാണ് യൂസ്ഡ് കാര്‍ വിപണി വലിയ തോതില്‍ വളരുന്നതിനു കാരണവും.

തിരിച്ചുവരണമെന്ന് നമ്മളാഗ്രഹിക്കുന്ന 5 കാറുകള്‍

യൂസ്ഡ് കാര്‍ സ്വന്തമാക്കാന്‍ പോകുമ്പോള്‍ നമ്മള്‍ ഏറെയും പ്രായോഗികതയ്ക്ക് പ്രധാന്യം കൊടുക്കുന്നു. ഏറെനാള്‍ ഉപയോഗിച്ചു കഴിഞ്ഞ ഒരു വാഹനത്തിന്റെ വിശ്വാസ്യത എത്രമാത്രമെന്ന് നമ്മള്‍ സന്ദേഹിക്കുന്നു. ഏറ്റവും മികച്ച എന്‍ജിനും മികച്ച സാങ്കേതികതയില്‍ നിര്‍മിച്ചതുമായ കാറിനെയാണ് നമ്മള്‍ തിരയുക. കാറിന്റെ ഭംഗിയും മറ്റും അക്ഷരാര്‍ത്ഥത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നതായി കാണാം ഇവിടെ.

ഇന്ത്യയിലെ ഏറ്റവും വിശ്വാസയോഗ്യമായ കാര്‍ ബ്രാന്‍ഡുകളാണ് ഇവിടെ തിരയുന്നത്.

10. മാരുതി സ്വിഫ്റ്റ്

10. മാരുതി സ്വിഫ്റ്റ്

മികവ് തെളിയിച്ച എന്‍ജിനുകളും മികച്ച ഇന്ധനക്ഷമതയുമായി മാരുതി സുസൂക്കി സ്വിഫ്റ്റിനെ വിശ്വാസ്യതയേറിയ കാറാക്കി മാറ്റുന്നത്. രാജ്യത്തെമ്പാടുമുള്ള മാരുതി സര്‍വീസ് ശൃംഖലകളും വലിയൊരു അനുഗ്രഹമാണ്. എവിടെപ്പോയാലും കുടുങ്ങിപ്പോകില്ല എന്ന ഉറപ്പ് നല്‍കാന്‍ കഴിയുന്ന ചുരുക്കം ചില കാര്‍നിര്‍മാതാക്കളിലൊരാളാണ് മാരുതി.

09. മഹീന്ദ്ര സ്‌കോര്‍പിയോ

09. മഹീന്ദ്ര സ്‌കോര്‍പിയോ

കരുത്തേറിയ ഡീസല്‍ എന്‍ജിനാണ് സ്‌കോര്‍പിയോയെ പ്രിയപ്പെട്ടതാക്കുന്നത്. വിശ്വാസ്യതയില്‍ ഏറെ മുന്നിലാണ് ഈ എന്‍ജിന്‍. ഏത് കാട്ടിലേക്കും ധൈര്യപൂര്‍വം എടുത്തു പോകാം. വലിയ സര്‍വീസ് ശൃംഖലയാണ് മഹീന്ദ്രയ്ക്കുള്ളതെന്നതും പ്രത്യേകം ശ്രദ്ധിക്കണം.

08. ആള്‍ട്ടോ

08. ആള്‍ട്ടോ

യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണിത്. മാരുതിയുടെ മികച്ച സര്‍വീസ് ശൃംഖല, വിലക്കുറവ്, മികച്ച ഇന്ധനക്ഷമത എന്നിവയാണ് ഈ കാറിന്റെ മേന്മകള്‍.

07. ടൊയോട്ട ഇന്നോവ

07. ടൊയോട്ട ഇന്നോവ

എംപിവി വിപണിയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ ഇന്നോവയ്ക്ക് യൂസ്ഡ് കാര്‍ മേഖലയിലും വലിയ ഡിമാന്‍ഡാണുള്ളത്. വിശ്വസിക്കാവുന്ന എന്‍ജിന്‍, അകസൗകര്യം തുടങ്ങിയ മേന്മകള്‍ ഈ കാറിനുണ്ട്. ദീര്‍ഘയാത്രയ്ക്ക് പോകുന്നവര്‍ക്ക് ഈ കാറില്‍ ഏതാണ്ട് പൂര്‍ണവിശ്വാസം തന്നെ അര്‍പിക്കാം.

06. മാരുതി എസ്റ്റീം

06. മാരുതി എസ്റ്റീം

ഉല്‍പാദനം നിറുത്തിയിട്ട് എട്ട് വര്‍ഷത്തോളമായെങ്കിലും യൂസ്ഡ് കാര്‍ വിപണിയില്‍ മിന്നുന്ന താരമാണ് എസ്റ്റീം. കരുത്തും ഭാരവും തമ്മില്‍ ഏറ്റവും മികച്ച അനുപാതം പുലര്‍ത്തുന്ന ചെറുകാറുകളിലൊന്നാണിത്. റേസ് ട്രാക്കുകളില്‍ ഈ കാര്‍ ഇന്നും കിടിലന്‍ പ്രകടനം കാഴ്ച വെക്കുന്നു. വിശ്വാസമര്‍പിക്കാവുന്ന മറ്റൊരു കാര്‍ എന്ന് ചുരുക്കത്തില്‍.

05. ടൊയോട്ട ക്വളിസ്

05. ടൊയോട്ട ക്വളിസ്

ഈ വാഹനത്തിന്റെയും ഉല്‍പാദനം നിറുത്തിയിട്ട് ഏറെക്കാലമായി. ഇന്നും യൂസ്ഡ് കാര്‍ വിപണിയില്‍ ഈ കാറിന് വലിയ ഡിമാന്‍ഡുണ്ട്. ഇന്ധനക്ഷമത, റൈഡ് ക്വാളിറ്റി, മികച്ച അകസൗകര്യം തുടങ്ങി നിഹരവധി ഗുണഗണങ്ങള്‍ നിരത്താവുന്നതാണ് ക്വാളിസ്സിനെക്കുറിച്ച്. ടൊയോട്ടയുടെ മികവുറ്റ എന്‍ജിനും എടുത്തുപറയണം.

04. മാരുതി 800

04. മാരുതി 800

83ല്‍ ഇന്ത്യന്‍ വിപണി പിടിച്ച ഈ ചെറുകാര്‍ ഇന്നും വില്‍പനയില്‍ ഏറ്റവും മുമ്പില്‍തന്നെ നില്‍ക്കുന്നു. ഇന്ധനക്ഷമതയേറിയ എന്‍ജിനാണ് ഈ കാറിന്റെ ആകര്‍ഷണങ്ങളിലൊന്ന്. ഇന്ധനക്ഷമത കൂടുമ്പോഴും പ്രകടനശേഷിയില്‍ ഒട്ടും കുറവുവരുത്താതെ നിര്‍മിച്ചെടുത്ത എന്‍ജിനാണ് ഈ 800 മോഡലുകളിലുള്ളത്. മെയിന്റനന്‍സ് ചെലവ് വളരെ കുറവാണെന്നതും പ്രത്യേകം ശ്രദ്ധിക്കണം.

03. ഹോണ്ട സിറ്റി

03. ഹോണ്ട സിറ്റി

ഹോണ്ടയുടെ പെട്രോള്‍ എന്‍ജിനുകള്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ ലോകപ്രശസ്തങ്ങളത്രെ. ഹോണ്ടയുടെ സിറ്റി സെഡാന്‍ സെഗ്മെന്റില്‍ ആധിപത്യം പുലര്‍ത്തുന്ന വാഹനമാണ്. നിങ്ങള്‍ വിശ്വാസ്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നുവെങ്കില്‍ ഈ കാറിലേക്ക് തിരിയാവുന്നതാണ്.

02. സാന്‍ട്രോ

02. സാന്‍ട്രോ

ഹ്യൂണ്ടായ് ഇന്ത്യയിലേക്കു കൊണ്ടുവന്ന ആദ്യത്തെ കാറാണിത്. ഇന്നും യൂസ്ഡ് കാര്‍ വിപണിയില്‍ വന്‍ ഡിമാന്‍ഡുണ്ട് ഈ കാറിന്. മികച്ച ഇന്റീരിയര്‍ സ്‌പേസാണ് ഈ വാഹനത്തിന്റെ പ്രത്യേകതകളിലൊന്ന്. നല്ല ഹെഡ്‌റൂമും പ്രദാനം ചെയ്യുന്നു. വാഹനത്തിന്റെ ബില്‍ഡ് ക്വാളിറ്റി, എന്‍ജിന്‍ ഗുണനിലവാരം എന്നിവയും എടുത്തു പറയണം.

01. വാഗണ്‍ ആര്‍

01. വാഗണ്‍ ആര്‍

ഇന്ത്യാക്കാര്‍ക്ക് ബോക്‌സി ഡിസൈനുകള്‍ ഇഷ്ടമല്ലെന്നാണ് പൊതുവിലുള്ള വെപ്പ്. എങ്കില്‍, ഈ കാറിന്റെ ഡിമാന്‍ഡിനു പിന്നില്‍ എന്താണ്? എല്ലാക്കാര്യത്തിലും പുലര്‍ത്തുന്ന ഗുണനിലവാരമാണ് ഈ കാറിനെ മികച്ച ഡിമാന്‍ഡില്‍ നിലനിര്‍ത്തുന്നത്. ഉയരം കൂടിയ രൂപമാണെങ്കിലും മികച്ച ഹാന്‍ഡ്‌ലിങ് പ്രദാനം ചെയ്യാന്‍ ഈ കാറിന് സാധിക്കുന്നുണ്ട്. മാരുതിയുടെ സര്‍വീസ് ശൃംഖലകളും പ്രത്യേകം കണക്കിലെടുക്കുന്നുണ്ടാവണം ഉപഭോക്താക്കള്‍.

Most Read Articles

Malayalam
English summary
10 Most Reliable Car Brands From A Car Dealer's View.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X