2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

By Dijo Jackson

2018 മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 2.7 കോടി രൂപ പ്രാരംഭവിലയിലാണ് പുതിയ ക്വാത്രോപോര്‍ത്തെ ജിടിഎസ് വിപണിയില്‍ എത്തിയിരിക്കുന്നത്.

2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

പുതിയ ഡിസൈന്‍-ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ വിശേഷങ്ങള്‍. ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ ക്വാത്രോപോര്‍ത്തെ ജിടിഎസിനെ മാസെരാട്ടി അണിനിരത്തുന്നത്.

2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

പരിഷ്‌കരിച്ച ഫ്രണ്ട് റിയര്‍ ബമ്പര്‍ ഡിസൈന്‍, ഗ്ലെയര്‍-ഫ്രീ ഹൈ ബീം അസിസ്റ്റിനൊപ്പമുള്ള പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് 2018 ക്വാത്രോപോര്‍ത്തെയുടെ പ്രധാന അപ്‌ഡേറ്റുകള്‍.

2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

ഗ്രാന്‍ലൂസ്സോ പതിപ്പില്‍ ഫ്രണ്ട് ലിപ്, ക്രോം ബമ്പര്‍ ഘടകങ്ങള്‍, ബോഡി നിറത്തിലുള്ള സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവയെ മാസെരാട്ടി അധികമായി നല്‍കുന്നുണ്ട്.

Recommended Video

TVS Apache RR 310 Launched In India
2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

ഒപ്പം ബ്ലാക് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 20 ഇഞ്ച് മെര്‍കൂറിയോ അലോയ് വീലുകളും, വിംഗുകളിലുള്ള ഗ്രാന്‍ഡ് ലൂസ്സോ ബാഡ്ജിങ്ങും ഗ്രാന്‍ഡ് ലൂസ്സോ പതിപ്പിന്റെ ഹൈലൈറ്റാണ്.

2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

ക്വാത്രോപോര്‍ത്തെയുടെ സ്‌പോര്‍ടി വേരിയന്റാണ് ഗ്രാന്‍സ്‌പോര്‍ട്. വെട്ടിയൊതുക്കിയ ഫ്രണ്ട് പ്രൊഫൈലും, സൈഡ് ഇന്‍ടെയ്ക്കുകളും, എയറോഡൈനാമിക് സ്പ്ലിറ്ററുകളും, സെന്‍ട്രല്‍ സ്‌പോയിലറും ഉള്‍പ്പെടുന്നതാണ് ഗ്രാന്‍സ്‌പോര്‍ട് വേരിയന്റിന്റെ മുഖരൂപം.

2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

ഇതിനൊപ്പം ഓപ്ഷനല്‍ എക്സ്റ്റീരിയര്‍ കാര്‍ബണ്‍ പാക്കേജും വേരിയന്റില്‍ മാസെരാട്ടി ലഭ്യമാക്കുന്നുണ്ട്. പരിഷ്‌കരിച്ച അപ്‌ഹോള്‍സ്റ്ററിയും, 8.4 ഇഞ്ച് മാസെരാട്ടി ടച്ച് കണ്‍ട്രോള്‍ പ്ലസ് (MTC+) സംവിധാനവുമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.

2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

ആറ് എയര്‍ബാഗുകള്‍, ആക്ടിവ് ഹെഡ്‌റെസ്റ്റുകള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്ടിവ് സ്‌പോട് അസിസ്റ്റ് ഉള്‍പ്പെടുന്നതാണ് 2018 മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ സുരക്ഷാമുഖം.

2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

522 bhp കരുത്തും 710 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനിലാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ വരവ്. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന റിയര്‍ വീലുകളിലേക്ക് കരുത്തെത്തും.

2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

കേവലം 4.7 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത ക്വാത്രോപോര്‍ത്തെ ജിടിഎസ് കൈവരിക്കും. മണിക്കൂറില്‍ 310 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

2018 ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ മുതല്‍

ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്, പോര്‍ഷ പനാമേര എന്നിവരാണ് വിപണിയില്‍ 2018 മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ പ്രധാന എതിരാളികള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, December 13, 2017, 13:22 [IST]
English summary
2018 Maserati Quattroporte GTS Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X