ഫോക്‌സ്‌വാഗണ്‍ വെന്റോ ഇന്ന് വാങ്ങൂ, 2019 ല്‍ പണമടയ്ക്കൂ — പുതിയ ഓഫറുമായി ഫോക്‌സ്‌വാഗണ്‍
വര്‍ഷാവസാനം എത്തിയതോട് കൂടി ഓഫറുകളുമായി കാര്‍ നിര്‍മ്മാതാക്കളും വിപണിയില്‍ ശക്തമാവുകയാണ്. ഓഫറിന്റെ കാര്യത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണും ഇത്തവണ ഒട്ടും പിന്നില്ലല്ല.

'ഇപ്പോള്‍ വാങ്ങൂ, അടുത്ത വര്‍ഷം പണമടയ്ക്കൂ' എന്ന പരസ്യവാചകവുമായാണ് വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ കളംനിറയുന്നത്. കേട്ടത് ശരിയാണ്, ഓഫറിന്റെ ഭാഗമായി ഈ ഡിസംബര്‍ മാസം ഉപഭോക്താവിന് ഫോക്‌സ്‌വാഗണ്‍ വെന്റോയെ സ്വന്തമാക്കാം. പിന്നീട് 2019 ലാണ് ആദ്യ ഇഎംഐ അടയ്‌ക്കേണ്ടതായി വരിക.

സംഭവം ഇങ്ങനെ
കാര്‍ വാങ്ങുമ്പോള്‍ എക്‌സ്‌ഷോറൂം വിലയുടെ ഇരുപത് ശതമാനം ആദ്യ ഉപഭോക്താവ് ഡൗണ്‍പെയ്‌മെന്റായി അടയ്ക്കണം. ആര്‍ടിഒ രജിസ്‌ട്രേഷന്‍, ഇന്‍ഷൂറന്‍സ് ചാര്‍ജ്ജുകള്‍ കൂടാതെയുള്ളതാണ് ഇരുപത് ശതമാനം ഡൗണ്‍പെയ്‌മെന്റ്.

ബാക്കിയുള്ള എക്‌സ്‌ഷോറൂം വിലയുടെ എണ്‍പത് ശതമാനം ബാങ്ക് ഫിനാന്‍സ് നല്‍കും. തത്ഫലമായി 2019 മുതലാണ് കാറിന്മേലുള്ള ഇഎംഐ അടവ് ആരംഭിക്കുക.

ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, സ്‌കോഡ റാപിഡ് എന്നിവരോടാണ് ഫോക്‌സ്‌വാഗണ്‍ വെന്റോ ഇന്ത്യയില്‍ മത്സരിക്കുന്നത്. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ പതിപ്പുകളിലാണ് വെന്റോ വിപണിയില്‍ ലഭ്യമാകുന്നതും.

104 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് വെന്റോയിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. 104 bhp കരുത്തും 153 Nm torque മാണ് 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഏകുന്നത്.
Recommended Video


1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുമ്പോള്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്.

109 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വെന്റോയില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കുന്നുണ്ട്. 5 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ ഡീസല്‍ പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
Trending On DriveSpark Malayalam:
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








