വീണ്ടും ടാറ്റ; കുത്തിയൊലിക്കുന്ന വെള്ളത്തിനും ഹെക്‌സയെ തടുക്കാന്‍ സാധിച്ചില്ല
ഇന്ത്യന്‍ കാറുകളോടുള്ള ഉപഭോക്താക്കളുടെ പുച്ഛം മാറ്റി എടുക്കുന്നതില്‍, ടാറ്റ കാറുകള്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. മുമ്പ്, തകരപ്പാട്ടകള്‍ എന്ന അധിക്ഷേപം ഇന്ത്യന്‍ കാറുകള്‍ നേരിട്ടിരുന്നെങ്കിലും, അഭിപ്രായം മാറി വരികയാണ്.

സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ടാറ്റ കാറുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ നടന്ന സംഭവങ്ങള്‍ എല്ലാം വെളിപ്പെടുത്തുന്നുണ്ട്.

കടപുഴകിയ ഭീമന്‍ മരത്തെ അതിജീവിച്ച ഹെക്‌സയും, തലകീഴായി മറിഞ്ഞ ടിയാഗൊയും പറഞ്ഞുവെയ്ക്കുന്നത് ടാറ്റയുടെ ഇതേ മികവിനെയാണ്.
സുരക്ഷയുടെ കാര്യത്തില്‍ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഹെക്‌സയെയാണ് ടാറ്റ അഭിമാനത്തോടെ മുന്‍നിരയില്‍ അവതരിപ്പിക്കാറുള്ളത്. ഹെക്‌സയെ കൊണ്ട് ബോയിംഗ് 737 വിമാനത്തെ കെട്ടി വലിപ്പിച്ച്, മോഡലിന്റെ കരുത്ത് ഒരിക്കല്‍ ടാറ്റ കാഴ്ചവെച്ചതുമാണ്.

എന്നാല്‍ ഇത്തവണ ടാറ്റ ഹെക്‌സയുടെ കരുത്ത് പരീക്ഷിച്ചത് യൂട്യൂബര്‍ രാഘവ് മുന്നാവലിയാണ്. ടാറ്റ വീമ്പു പറയുന്ന എക്‌സ്ട്രീം ഓഫ്-റോഡിംഗ് കരുത്തില്‍ കഴമ്പുണ്ടോ എന്ന് പരീക്ഷിച്ചറിയാന്‍ കുത്തിയൊഴുകന്ന വെള്ളത്തിലേക്കാണ് എസ്‌യുവിയെ ഇവര്‍ ഇറക്കിയത്.

മൂന്ന് ഘട്ടങ്ങളിലായാണ് ഹെക്‌സയുടെ ഓഫ്-റോഡിംഗ് കരുത്തിനെ ഇവര്‍ പരീക്ഷിച്ചറിഞ്ഞത്. വെള്ളത്തിലേക്ക് ഇറങ്ങിയ ഹെക്‌സ, പ്രതിബന്ധങ്ങളെ മറികടന്ന് മറുകര പിടിച്ചു എന്നത് ശ്രദ്ധേയം.
Recommended Video


ബോണറ്റോളം നിറഞ്ഞ വെള്ളത്തെ സുഗമമായി അതിജീവിച്ച ഹെക്‌സ, ടാറ്റയുടെ കരുത്തിന് പര്യായമായി മാറുകയായിരുന്നു.
Trending On DriveSpark Malayalam:
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ
ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ
ഹൈഡ്രോഫോമം ലാഡര്‍-ഫ്രെയിം ചാസിയില്‍ ഒരുങ്ങുന്ന ഹെക്‌സയില്‍, 2.2 ലിറ്റര്‍ VARICOR 400 ഡീസല്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്. 154 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാകുന്നതും.
4x2, 4x4 പതിപ്പുകളില്‍ ഒരുങ്ങുന്ന എസ്‌യുവിയില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനെയും ടാറ്റ ഒരുക്കുന്നുണ്ട്.
ഫോഗ്‌ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, അലോയ് വീലുകള്‍, റൂഫ്‌റെയിലുകള്‍, എയര്‍ബാഗുകള്‍, ഇഡിബിക്ക് ഒപ്പമുള്ള എബിഎസ്, ഹാര്‍മന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ORVM കള്‍ എന്നിങ്ങനെ നീളുന്നതാണ് ടാറ്റ ഹെക്‌സയുടെ മറ്റ് വിശേഷങ്ങള്‍.

11.55 ലക്ഷം രൂപയാണ് ടാറ്റ ഹെക്‌സയുടെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








