പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

By Dijo Jackson

പുതുവര്‍ഷത്തില്‍ ഫോര്‍ഡ് കാറുകളുടെ വിലയും ഇന്ത്യയില്‍ വര്‍ധിക്കും. ജനുവരി ഒന്ന് മുതല്‍ കാറുകളില്‍ നാല് ശതമാനം വിലവര്‍ധനവ് നടപ്പിലാകുമെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചു.

പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

മസ്താംഗ് ഒഴികെ മറ്റ് ഫോര്‍ഡ് കാറുകളുടെയെല്ലാം വില 2018 ജനുവരി ഒന്ന് മുതല്‍ കമ്പനി വര്‍ധിപ്പിക്കും. ഇതോടെ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍, ഇക്കോസ്‌പോര്‍ട്, എന്‍ഡവര്‍ ഉള്‍പ്പെടുന്ന കാറുകളില്‍ നാല് ശതമാനം വിലവര്‍ധനവ് നടപ്പിലാകും.

പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

ഫിഗൊ ഹാച്ച്ബാക്കില്‍ 20,000 രൂപ വരെയാണ് വില വര്‍ധിക്കാന്‍ സാധ്യത. അതേസമയം എന്‍ഡവര്‍ എസ്‌യുവിയില്‍ 1.2 ലക്ഷം രൂപ വരെ ഫോര്‍ഡ് വില വര്‍ധിപ്പിക്കും.

പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

പുതുതായി വിപണിയില്‍ എത്തിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ 30,000 രൂപ വരെയും, കോമ്പാക്ട് സെഡാന്‍ ആസ്‌പൈറില്‍ 25,000 രൂപ വരെയും വില വര്‍ധിക്കുമെന്നാണ് സൂചന.

പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

ജനുവരി മുതല്‍ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഫോര്‍ഡും വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും, ടൊയോട്ടയും, ഹോണ്ടയും, സ്‌കോഡയും, ഇസുസുവുമാണ് ഇതുവരെ പ്രഖ്യാപിച്ചത്. 25,000 രൂപ വരെയാണ് കാറുകളില്‍ ടാറ്റ വില വര്‍ധിപ്പിക്കുക.

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

ടൊയോട്ട കാറുകളില്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിക്കാനിരിക്കുന്നത്. ടൊയോട്ടയുടെ എന്‍ട്രി-ലെവല്‍ എത്തിയോസ് ലിവയില്‍ 16,000 രൂപയും, പ്രചാരമേറിയ ഫോര്‍ച്യൂണര്‍ എസ്‌യുവിയില്‍ 81,000 രൂപയുമാണ് വില വര്‍ധിക്കുക.

പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

പുതുവര്‍ഷത്തില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് ഹോണ്ട കാറുകളില്‍ നടപ്പിലാകാനിരിക്കുന്ന വില വര്‍ധനവ്. ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കാനിരിക്കുന്നത്.

പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് പുതുവര്‍ഷത്തില്‍ സ്‌കോഡ കാറുകളുടെ വില വര്‍ധിക്കുക.

Trending On DriveSpark Malayalam:

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

എന്താ മൈലേജ് കുറയുന്നുണ്ടോ? ഇന്ധനക്ഷമത കുറയുന്നതിനുള്ള 8 കാരണങ്ങള്‍ ഇതൊക്കെ

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Tuesday, December 12, 2017, 14:14 [IST]
English summary
Ford India To Hike Prices From January 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X