ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പുതുവര്‍ഷത്തില്‍ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കും

Written By:

പുതുവര്‍ഷത്തില്‍ പുതിയ കാര്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങള്‍? എങ്കില്‍ ഒരു ദു:ഖ വാര്‍ത്തയുണ്ട്. സ്‌കോഡയ്ക്കും ഇസുസുവിനും പിന്നാലെ ഹോണ്ടയും അടുത്ത വര്‍ഷം മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കും. 2018 ജനുവരി ഒന്ന് മുതല്‍ കാറുകളില്‍ 25,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചു.

ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പുതുവര്‍ഷത്തില്‍ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കും

ഉത്പാദനചെലവ് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ കാറുകളില്‍ വില വര്‍ധിപ്പിക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പുതുവര്‍ഷത്തില്‍ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കും

4.66 ലക്ഷം രൂപ വിലയില്‍ എത്തുന്ന ബ്രിയോ ഹാച്ച്ബാക്കില്‍ ആരംഭിക്കുന്നതാണ് ഇന്ത്യയില്‍ ഹോണ്ടയുടെ നിര. 43.21 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തുന്ന അക്കോര്‍ഡ് ഹൈബ്രിഡാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ ഏറ്റവും വിലയേറിയ കാര്‍.

ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പുതുവര്‍ഷത്തില്‍ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കും

അതേസമയം ഹോണ്ട നിരയില്‍ WR-V, സിറ്റി സെഡാന്‍ മോഡലുകളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്. വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി 8.51 ലക്ഷം രൂപ മുതല്‍ 11.15 ലക്ഷം രൂപ വില നിലവാരത്തിലാണ് ഹോണ്ട WR-V വിപണിയില്‍ എത്തുന്നതും.

ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പുതുവര്‍ഷത്തില്‍ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കും

9.95 ലക്ഷം രൂപ മുതല്‍ 15.71 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റിയുടെ വില നിലവാരം.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പുതുവര്‍ഷത്തില്‍ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കും

ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയുള്ള വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ 8,000 രൂപ മുതല്‍ 20,000 രൂപ വരെയാകും WR-V വേരിയന്റുകളില്‍ വില വര്‍ധിക്കുക.

ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പുതുവര്‍ഷത്തില്‍ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കും

വേരിയന്റുകളെ ആശ്രയിച്ച് 9,000 രൂപ മുതല്‍ 16,000 രൂപ വരെയാകും ഹോണ്ട സിറ്റി സെഡാനിലും വിലവര്‍ധനവ് രേഖപ്പെടുത്തുക. അടുത്തിടെയാണ് ഇസുസുവും സ്‌കോഡയും പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പുതുവര്‍ഷത്തില്‍ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കും

ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കാനിരിക്കുന്നതും. രാജ്യത്ത് പ്രചാരം നേടുന്ന ചെക്ക് നിര്‍മ്മാതാക്കളാകട്ടെ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് അടുത്ത മാസം മുതല്‍ വിപണിയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news #honda #ഹോണ്ട
English summary
Honda Car Prices To Be Increased. Read in Malayalam.
Story first published: Thursday, December 7, 2017, 11:39 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark