വര്‍ഷാവസാന ഓഫറുകളുമായി ഹ്യുണ്ടായി; കാറുകളില്‍ വമ്പന്‍ ആനുകൂല്യങ്ങള്‍!
വര്‍ഷാവസാന ഓഫറുകളുമായി ഹ്യുണ്ടായി വിപണിയില്‍. ഈ ഡിസംബര്‍ മാസം കാറുകളില്‍ ഒരുപിടി വമ്പൻ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

'ഹ്യുണ്ടായി ഡിസംബര്‍ ഡിലൈറ്റ്' ഓഫറിന് കീഴില്‍ ലഭ്യമായ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഇങ്ങനെ —

ഹ്യുണ്ടായി ഇയോണ്‍
65,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കില്‍ ഹ്യുണ്ടായി നല്‍കുന്നത്. 2.95 ലക്ഷം രൂപയെന്ന പ്രത്യേക പ്രൈസ് ടാഗിലാണ് വര്‍ഷാവസാനം ഇയോണ്‍ ഹാച്ച്ബാക്ക് ലഭ്യമാകുന്നതും.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10
90,000 രൂപ വരെയാണ് ഗ്രാന്‍ഡ് i10 ല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഓഫറിന്റെ ഭാഗമായി ഗ്രാന്‍ഡ് i10 ന്റെ പെട്രോള്‍ പതിപ്പില്‍ 80,000 രൂപ വരെയും ഡീസല്‍ പതിപ്പില്‍ 90,000 രൂപ വരെയുമുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും.
Recommended Video


4.29 ലക്ഷം രൂപ എന്ന പ്രത്യേക പ്രൈസ് ടാഗിലാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 വരുന്നത്.
ഹ്യുണ്ടായി എക്‌സെന്റ്
ഹ്യുണ്ടായിയുടെ സബ് ഫോര്‍ മീറ്റര്‍ സെഡാനാണ് എക്‌സെന്റ്. ഇപ്പോള്‍ 60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് എക്‌സെന്റിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

5.29 ലക്ഷം രൂപയാണ് ഓഫറിന്റെ ഭാഗമായുള്ള ഹ്യുണ്ടായി എക്‌സെന്റിന്റെ വില.
Trending On DriveSpark Malayalam:
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും
ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

ഹ്യുണ്ടായി എലൈറ്റ് i20 & i20 ആക്ടിവ്
പ്രീമിയം ഹാച്ച്ബാക്ക് i20 യില്‍ 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക.

ഹ്യുണ്ടായി എലാന്‍ട്ര & ട്യൂസോണ്‍
എലാന്‍ട്രയും ട്യൂസോണും ഹ്യുണ്ടായിയുടെ പ്രീമിയം സമര്‍പ്പണങ്ങളാണ്. ഇരു കാറുകളിലും 70,000 രൂപ വരെയുള്ള പ്രത്യേക എക്‌സ്‌ചേഞ്ച് ഓഫറാണ് ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

എലാന്‍ട്രയുടെയും ട്യൂസോണിന്റെയും പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമാണ്. ഓഫറുകള്‍ക്ക് പുറമെ ക്യാഷ് ഡിസ്‌കൗണ്ടുകളും ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും അതത് കാറുകളില്‍ ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








