പകലായാലും ഇനി ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിച്ചാല്‍ മതിയെന്ന് ജാര്‍ഖണ്ഡ് സർക്കാർ

By Dijo Jackson

വിപണിയില്‍ എത്തുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ (AHO) സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ വര്‍ഷമാദ്യമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സുരക്ഷ മുന്‍നിര്‍ത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഹെഡ്‌ലൈറ്റ് പ്രകാശിക്കുകയാണ് ഓണ്‍ ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനത്തിന്റെ ലക്ഷ്യം.

പകലായാലും ഇനി ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിച്ചാല്‍ മതിയെന്ന് ജാര്‍ഖണ്ഡ് സർക്കാർ

ഇപ്പോള്‍ ഇതേ വ്യവസ്ഥയെ കാറുകളിലേക്കും കൊണ്ടു വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 2018 ജനുവരി ഒന്ന് മുതല്‍ പകല്‍ സമയങ്ങളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് മാത്രമെ കാറോടിക്കാന്‍ പാടുള്ളൂവെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കി.

പകലായാലും ഇനി ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിച്ചാല്‍ മതിയെന്ന് ജാര്‍ഖണ്ഡ് സർക്കാർ

ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് വരുന്ന വാഹനങ്ങള്‍ നിരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതിനാല്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജാര്‍ഖണ്ഡ് അധികൃതര്‍.

പകലായാലും ഇനി ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിച്ചാല്‍ മതിയെന്ന് ജാര്‍ഖണ്ഡ് സർക്കാർ

റോഡ് സുരക്ഷാ കൗണ്‍സില്‍ അധികൃതരുമായുള്ള യോഗത്തിന് ശേഷം മുഖ്യമന്ത്രി രഘുബര്‍ ദാസാണ് ഇത് സംബന്ധമായ ഉത്തരവ് പുറത്തിറക്കിയത്.

പകലായാലും ഇനി ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിച്ചാല്‍ മതിയെന്ന് ജാര്‍ഖണ്ഡ് സർക്കാർ

ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും സംസ്ഥാന പാതകളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് കാറോടിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരും.

പകലായാലും ഇനി ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിച്ചാല്‍ മതിയെന്ന് ജാര്‍ഖണ്ഡ് സർക്കാർ

അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ദേശീയ-സംസ്ഥാന പാതകളില്‍ ട്രോമ-കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

Recommended Video

[Malayalam] 2017 Hyundai Verna Launched In India - DriveSpark
പകലായാലും ഇനി ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിച്ചാല്‍ മതിയെന്ന് ജാര്‍ഖണ്ഡ് സർക്കാർ

പകല്‍ സമയങ്ങളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കുന്നത് റോഡ് കൂടുതല്‍ വ്യക്തമായി കാണാന്‍ ഡ്രൈവര്‍മാരെ സഹായിക്കും. ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനം നിലവില്‍ ഇരുചക്രവാഹനങ്ങളില്‍ മാത്രമാണ് നിര്‍ബന്ധമായുള്ളത്.

പകലായാലും ഇനി ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിച്ചാല്‍ മതിയെന്ന് ജാര്‍ഖണ്ഡ് സർക്കാർ

പുതിയ കാറുകളില്‍ ഒരുങ്ങുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇതേ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നതും. മിക്ക വിദേശ രാജ്യങ്ങളിലും കാറുകളില്‍ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ നിര്‍ബന്ധമാണ്.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Article Published On: Friday, December 8, 2017, 16:55 [IST]
English summary
Vehicles Should Keep Headlights ON During Daytime, Says Jharkhand Government. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X