25 വര്‍ഷങ്ങള്‍ക്ക് ശേഷം ലംബോര്‍ഗിനിയില്‍ നിന്നും വീണ്ടുമൊരു എസ്‌യുവി; ഇതാണ് ഉറൂസ്!
25 വര്‍ഷങ്ങള്‍ക്ക് ശേഷം ലംബോര്‍ഗിനിയില്‍ നിന്നും വീണ്ടുമൊരു എസ്‌യുവി! പുതിയ ഉറൂസ് എസ്‌യുവിയെ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കള്‍ ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചു. LM 002 വിന് ശേഷം ലംബോര്‍ഗിനി ബാഡ്ജിങ്ങ് നേടുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്.

ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഒരുങ്ങിയ ആദ്യ ലംബോര്‍ഗിനി മോഡല്‍ കൂടിയാണ് പുതിയ ഉറൂസ്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ പവര്‍ഹൗസ്.

641 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 4.0 ലിറ്റര്‍ V8 എഞ്ചിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന ഉറൂസിന്റെ നാല് വീലുകളിലേക്കും എഞ്ചിനില്‍ നിന്നും കരുത്തെത്തും.

കേവലം 3.6 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കുമെന്നാണ് ലംബോര്‍ഗിനിയുടെ വാദം. മണിക്കൂറില്‍ 306 കിലോമീറ്ററാണ് ഉറൂസ് എസ്‌യുവിയുടെ പരമാവധി വേഗത.

ആറ് ഡ്രൈവിംഗ് മോഡുകളാണ് ലംബോര്‍ഗിനി ഉറൂസില്‍ ലഭ്യമാകുന്നത്. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്-റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്.

ഫോക്‌സ്‌വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമിലാണ് ലംബോര്‍ഗിനി ഉറൂസ് ഒരുങ്ങിയിരിക്കുന്നത്. ഔഡി Q7, പോര്‍ഷ കയെന്‍ എസ്‌യുവികളും ഇതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് വരുന്നതും.
Recommended Video


പുതിയ ലംബോര്‍ഗിനി ഉറൂസിന് 5,112 mm നീളവും, 2,016 mm വീതിയും, 1,638 mm ഉയരവുമുണ്ട്. 3,003 mm നീളമേറിയതാണ് വീല്‍ബേസ്.
Trending On DriveSpark Malayalam:
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ആക്ടീവ് ടോര്‍ഖ് വെക്ടറിങ്ങ്, ഫോര്‍-വീല്‍ സ്റ്റീയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ആക്ടീവ് റോള്‍ സ്റ്റബിലൈസേഷന്‍ എന്നീ സാങ്കേതിക ഫീച്ചറുകളും ലംബോര്‍ഗിനി ഉറൂസ് നേടിയിട്ടുണ്ട്.

2012 ല്‍ ലംബോര്‍ഗിനി കാഴ്ചവെച്ച കോണ്‍സെപ്റ്റ് വാഹനത്തില്‍ നിന്നുമുള്ള ഡിസൈന്‍ ഭാഷയാണ് ഉറൂസ് പിന്തുടര്‍ന്നിരിക്കുന്നത്. വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക് ഒപ്പമുള്ള ഭീമാകരമായ ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് സ്പ്ലിറ്റര്‍ എന്നിവ ലംബോര്‍ഗിനി ഉറൂസിന്റെ ഡിസൈന്‍ സവിശേഷതയാണ്.

ഉറാക്കാനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള വീതി കുറഞ്ഞ ഹെഡ്‌ലൈറ്റുകളും ടെയില്‍ലൈറ്റുകളുമാണ് ഉറൂസില്‍ ഇടംപിടിച്ചിട്ടുള്ളത്.
Trending On DriveSpark Malayalam:
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍
തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

21 ഇഞ്ച് അലോയ് വീലുകളില്‍ ഒരുങ്ങിയ ഉറൂസില്‍ 22 ഇഞ്ച്, 23 ഇഞ്ച് വീല്‍ ഓപ്ഷനുകളും ലഭ്യമാണ്. എന്തായാലും എസ്‌യുവി ലോകത്തേക്കുള്ള ലംബോര്‍ഗിനിയുടെ രണ്ടാം വരവിനെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകരും കാര്‍പ്രേമികളും.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








