ഒമ്പത് സീറ്റര്‍ പരിവേഷത്തില്‍ പുതിയ മഹീന്ദ്ര TUV300 പ്ലസ്; വിപണിയിൽ ഉടൻ!
പുതിയ TUV300 പ്ലസിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര. TUV300 ന്റെ നീളമേറിയ പതിപ്പാണ് യൂട്ടിലിറ്റി വാഹന നിരയില്‍ അണിനിരക്കാനിരിക്കുന്ന പുതിയ TUV300 പ്ലസ്.

ഔദ്യോഗിക വരവിന് മുമ്പെ പുതിയ TUV300 പ്ലസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. TUV300 പ്ലസിന്റെ ARAI (Automotive Research Association of India) രേഖയുടെ പകര്‍പ്പാണ് മോഡലിന്റെ സാങ്കേതിക വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നത്.

പുതിയ മഹീന്ദ്ര TUV300 പ്ലസിന് 4,398 mm നീളവും, 1,815 mm വീതിയും, 1,837 mm ഉയരവുമാണുള്ളത്. സാധാരണ TUV300 നെ അപേക്ഷിച്ച് 403 mm നീളമേറിയതാണ് TUV300 പ്ലസ്.
Recommended Video


അതേസമയം പുതിയ മോഡലിന്റെ വീല്‍ബേസില്‍ മാറ്റമില്ല. 2,680 mm ആണ് TUV300 പ്ലസിന്റെ വീല്‍ബേസ്. മോഡലിന്റെ ഭാരം 2,430 കിലോഗ്രാമാണെന്നും പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നു.

2.2 ലിറ്റര്‍ mHawk 120 ഡീസല്‍ എഞ്ചിനിലാണ് TUV300 പ്ലസ് ഒരുങ്ങിയിരിക്കുന്നത്. 118.35 bhp കരുത്തും 280 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

എഎംടി, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പതിപ്പുകളെ മഹീന്ദ്ര പിന്നീട് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ഒമ്പത് സീറ്റര്‍ പരിവേഷത്തിലാണ് TUV300 പ്ലസിന്റെ വരവ്.
Trending On DriveSpark Malayalam:
കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!
സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

2018 ജനുവരി മാസം പുതിയ TUV300 പ്ലസിന്റെ മഹീന്ദ്ര വിപണിയില്‍ അണിനിരത്തും. ഇതിനകം തന്നെ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് TUV300 ന്റെ ലോംഗ്‌വീല്‍ബേസ് പതിപ്പിനെ മഹീന്ദ്ര നല്‍കി കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപഭോക്താവാണ് പുതിയ മഹീന്ദ്ര TUV300 പ്ലസ് P4 പതിപ്പിനെ രാജ്യത്ത് ആദ്യമായി സ്വന്തമാക്കിയത്. 9.46 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ മോഡലിനെ ഉപഭോക്താവ് വാങ്ങിയതും.
Image Source: IAB
Trending On DriveSpark Malayalam:
നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍
മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








