XUV500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര; വില 15.49 ലക്ഷം രൂപ
മഹീന്ദ്ര XUV500 ന്റെ പെട്രോള്‍ പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. സിംഗിള്‍ വേരിയന്റായാണ് XUV500 പെട്രോള്‍ പതിപ്പിനെ മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്. ജാപ്പനീസ് കമ്പനിയായ AISIN ല്‍ നിന്നുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് XUV500 ന്റെ പെട്രോള്‍ പതിപ്പിന് ലഭിച്ചിരിക്കുന്നതും.

15.49 ലക്ഷം രൂപയാണ് മഹീന്ദ്ര XUV500 പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). 'G AT' എന്ന വേരിയന്റ് നാമത്തിലാണ് XUV500 പെട്രോള്‍ പതിപ്പിന്റെ കടന്നുവരവ്.

138 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ mHawk പെട്രോള്‍ എഞ്ചിനിലാണ് പുതിയ എസ്‌യുവി എത്തുന്നത്. ക്രീപ് ഫംങ്ഷന്‍, മാനുവല്‍ മോഡ് ഓപ്ഷന്‍ ഫീച്ചറുകള്‍ക്കൊപ്പമുള്ളതാണ് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

കാഴ്ചയില്‍ ഡീസല്‍ പതിപ്പിന് സമാനമാണ് പുതിയ XUV500 പെട്രോള്‍ പതിപ്പ്.
Trending On DriveSpark Malayalam:
മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്
കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ORVM കളില്‍ ലോഗോ പ്രകാശിപ്പിക്കുന്ന പഡില്‍ ലാമ്പുകള്‍, സ്റ്റാറ്റിക് ബെന്‍ഡിങ്ങ് ലൈറ്റുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവയാണ് എസ്‌യുവിയുടെ ഫീച്ചറുകള്‍.
Recommended Video


ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി മോഡലില്‍ ലഭ്യമല്ല. ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ലൈറ്റ് സെന്‍സിങ്ങ് ഹെഡ്‌ലാമ്പുകള്‍, പാസീവ് കീലെസ് എന്‍ട്രി, 8 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെ നീളുന്നതാണ് മഹീന്ദ്ര XUV500 പെട്രോള്‍ പതിപ്പിന്റെ മറ്റു വിശേഷങ്ങള്‍.

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇഎസ്പി, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, എമര്‍ജന്‍സി കോള്‍ എന്നിവയാണ് XUV500 ല്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്ന സുരക്ഷാ സജ്ജീകരണങ്ങള്‍.
Trending On DriveSpark Malayalam:
ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍
കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








