സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

By Dijo Jackson

പുതിയ സ്വിഫ്റ്റിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ വിപണിയില്‍ തകൃതിയായി നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ മുഖരൂപം തന്നെ മാറ്റാന്‍ പുതുതലമുറ സ്വിഫ്റ്റിന് സാധിക്കുമെന്ന പ്രതീതി ഉപഭോക്താക്കള്‍ക്ക് ഇടയിലും ഉയര്‍ന്ന് കഴിഞ്ഞു.

സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

എന്നാല്‍ സ്വിഫ്റ്റിനൊപ്പം പുതുതലമുറ എര്‍ട്ടിഗയെയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. അടുത്ത വര്‍ഷത്തോടെ പുത്തന്‍ എര്‍ട്ടിഗയും മാരുതി നിരയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പുതിയ എര്‍ട്ടിഗയുടെ ചിത്രങ്ങള്‍ വരവിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. കനത്ത രീതിയില്‍ മറയ്ക്കപ്പെട്ട മാരുതി എര്‍ട്ടിഗയെയാണ് ക്യാമറ പകര്‍ത്തിയതും.

സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

പുത്തന്‍ എംപിവിയെ കുറിച്ചുള്ള ഏകദേശ ധാരണ പുറത്ത് വന്ന ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. നിലവിലെ എര്‍ട്ടിഗയില്‍ നിന്നും വലുപ്പമാര്‍ന്ന രൂപത്തിലാണ് പുതുതലമുറ എംപിവിയുടെ വരവ്.

സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

പുതുക്കിയ ഡിസൈന്‍ നേടിയ അലോയ് വീലുകളും വലുപ്പമാര്‍ന്ന റിയര്‍ പ്രൊഫൈലും എര്‍ട്ടിഗയുടെ ഡിസൈന്‍ വിശേഷമാണ്. എംപിവിയുടെ മൂന്നാം നിരയില്‍ കാര്യമായ അഴിച്ചുപണികള്‍ മാരുതി നടത്തിയെന്ന സൂചനയാണ് വലുപ്പമാര്‍ന്ന റിയര്‍ പ്രൊഫൈല്‍ നല്‍കുന്നത്.

സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഒരുങ്ങുന്ന സുസൂക്കിയുടെ HEARTECT പ്ലാറ്റ്‌ഫോമിലാണ് പുതിയ മാരുതി എര്‍ട്ടിഗയും അണിനിരക്കുക.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

ഒരുപിടി പ്രീമിയം ഫീച്ചറുകളും എര്‍ട്ടിഗയില്‍ മാരുതി നല്‍കും. ഡിസൈറില്‍ ഇടംപിടിച്ചിട്ടുള്ള പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തെ എര്‍ട്ടിഗയിലും മാരുതി നല്‍കിയേക്കും.

സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാകും എര്‍ട്ടിഗയില്‍ ഒരുങ്ങുക. ഡെയ്‌ലൈറ്റ് റണ്ണിംഗ് ലൈറ്റുകളോടുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയും എംപിവിയില്‍ ഇടംപിടിക്കും.

സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ തന്നെയാകും പുതുതലമുറ മാരുതി എര്‍ട്ടിഗയും വന്നെത്തുക. അതേസമയം, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരം മാരുതിയുടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും എര്‍ട്ടിഗയില്‍ ഒരുങ്ങുമെന്ന് സൂചനയുണ്ട്.

സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളെ പുത്തന്‍ എര്‍ട്ടിഗയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ നല്‍കും.

Trending On DriveSpark Malayalam:

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സ്വിഫ്റ്റിന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗയും?; ഇതാണ് ക്യാമറ പകര്‍ത്തിയ മാരുതിയുടെ പുതിയ എംപിവി

നിലവില്‍ എര്‍ട്ടിഗയുടെ മൂന്നാം നിരയില്‍ ഉയരം കൂടിയ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഒരല്‍പം പ്രയാസമാണ്. ഈ പ്രശ്‌നം പരിഹരിച്ചാകും പുതുതലമുറ മാരുതി എര്‍ട്ടിഗ വിപണിയില്‍ എത്തുക.

Image Source: Motoroids

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Friday, November 17, 2017, 10:20 [IST]
English summary
Maruti Ertiga MPV Spotted Testing In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X