റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

Written By:

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ പതിപ്പുമായി ലാന്‍ഡ് റോവര്‍. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. 2.80 കോടി രൂപയാണ് പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എസ്‌വിഒ ബെസ്‌പോക്കിന്റെ എക്‌സ്‌ഷോറൂം വില.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍ (SVO) വിഭാഗമാണ് പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി രൂപകല്‍പന ചെയ്തിരിക്കുന്നത്.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

2017 ലോങ്-വീല്‍ബേസ് റേഞ്ച് റോവറിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുതിയ എസ്‌വിഒ ബെസ്‌പോക്ക് പതിപ്പ്.

ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒട്ടനവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും എസ്‌യുവിയുടെ ബെസ്‌പോക്ക് പതിപ്പില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

ഇന്ത്യന്‍ വിപണിയില്‍ കേവലം അഞ്ച് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എസ്‌വിഒ ബെസ്‌പോക്ക് പതിപ്പുകളെ മാത്രമെ ലാന്‍ഡ് റോവർ വില്‍ക്കുകയുള്ളൂ.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

ബെസ്‌പോക്ക് സാറ്റിന്‍ ബ്ലൂ, കോപ്പര്‍ ഫ്‌ളെയ്‌ക്കോടുള്ള ബെസ്‌പോക്ക് ഗ്ലോസ് ബ്ലാക് പെയിന്റ് സ്‌കീമിലാണ് പുതിയ എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ ഒരുങ്ങുന്നത്.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

ഇതിന് പുറമെ ബോഡി കളറിന് അനുയോജ്യമായ മിറര്‍ ക്യാപുകള്‍, എക്സ്റ്റീരിയര്‍ ആക്‌സന്റ് പാക്ക് എന്നിവയും ബെസ്‌പോക്ക് പതിപ്പിന്റെ വിശേഷങ്ങളാണ്.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

21 ഇഞ്ച്, 22 ഇഞ്ച് അലോയ് വീല്‍ ഓപ്ഷനുകളാണ് എസ്‌യുവിയില്‍ കമ്പനി ലഭ്യമാക്കുന്നത്. പുതിയ പതിപ്പിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

330 bhp കരുത്തേകുന്ന 4.4 ലിറ്റര്‍ V8 ഡീസല്‍, 535 bhp കരുത്തേകുന്ന 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനുകളിലാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എസ്‌വിഒ ബെസ്‌പോക്ക് പതിപ്പ് ഒരുങ്ങുന്നത്.

Recommended Video - Watch Now!
[Malayalam] 2018 Bentley Continental GT Revealed - DriveSpark
റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

കേവലം 5.4 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ്‌യുവിക്ക് സാധിക്കും.

Trending On DriveSpark Malayalam:

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

വൈവിധ്യമാര്‍ന്ന ഓട്ടോബയോഗ്രഫി നിറങ്ങള്‍, സെന്റര്‍ കണ്‍സോളിന് ലഭിച്ച ബെസ്‌പോക്ക് കലഹാരി വെനീര്‍, ബെസ്‌പോക്ക് ബാഡ്ജിങ് എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ പ്രധാന വിശേഷങ്ങള്‍.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

രാജ്യത്തുടനീളമുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പില്‍ നിന്നും റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എസ്‌വിഒ ബെസ്‌പോക്ക് പതിപ്പിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

ബെന്റ്‌ലി ബെന്റേഗ, മാസെരാട്ടി ലെവാന്തെ എന്നിവരാണ് റേഞ്ച് റോവര്‍ എസ്‌യുവിയുടെ പ്രധാന എതിരാളികള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #land rover #new launch
English summary
Range Rover Autobiography By SVO Bespoke Launched In India; Priced At Rs 2.80 Crore. Read in Malayalam.
Story first published: Wednesday, December 6, 2017, 17:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark