റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം രൂപ

Written By:

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 78.83 ലക്ഷം രൂപയാണ് പുതിയ റേഞ്ച് റോവര്‍ വെലാറിന്റെ എക്‌സ്‌ഷോറൂം വില. വെലാറിന് മേലുള്ള ബുക്കിങ്ങ് ആരംഭിച്ച ലാന്‍ഡ് റോവര്‍, 2018 ജനുവരി അവസാനത്തോടെ മോഡലുകളെ നല്‍കിത്തുടങ്ങും.

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം രൂപ

റേഞ്ച് റോവര്‍ കുടുംബത്തില്‍ നിന്നുമുള്ള നാലാമത്തെ അവതാരമാണ് വെലാര്‍. റേഞ്ച് റോവര്‍ ഇവോഖിനും സ്‌പോര്‍ടിനുമിടയിലായാണ് വെലാറിന്റെ സ്ഥാനം.

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം രൂപ

2.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ പതിപ്പുകളിലാണ് പുതിയ റേഞ്ച് റോവര്‍ വെലാര്‍ അണിനിരക്കുന്നത്. വീതിയേറിയെ കൂപെ റൂഫ്‌ലൈനാണ് വെലാറിന്റെ ആകര്‍ഷണം.

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം രൂപ

റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയാണ് വെലാര്‍ എസ്‌യുവി പിന്തുടരുന്നത്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം രൂപ

177 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍, 296 bhp കരുത്തേകുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍, 247 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ വെലാറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം രൂപ

ആര്‍-ഡയനാമിക്, ഫസ്റ്റ് എഡിഷന്‍ പതിപ്പുകളിലും റേഞ്ച് റോവര്‍ വെലാര്‍ ലഭ്യമാണ്. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളിലാണ് മൂന്ന് എഞ്ചിനുകളും ഒരുങ്ങുന്നത്.

Recommended Video - Watch Now!
[Malayalam] 2018 Bentley Continental GT Revealed - DriveSpark
റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം രൂപ

വലിയ രണ്ട് ടച്ച്‌സ്‌ക്രീനുകളാണ് വെലാര്‍ എസ്‌യുവിയുടെ അകത്തളത്തെ പ്രധാന വിശേഷം. സ്റ്റാന്‍ഡേര്‍ഡ് ലെതര്‍ ഇന്റീരിയര്‍ അല്ലെങ്കില്‍ മൈക്രോഫൈബര്‍ ഇന്റീരിയര്‍ പാക്കേജാണ് വെലാറില്‍ കമ്പനി നല്‍കുന്നത്.

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം രൂപ

ഔഡി Q7, ബിഎംഡബ്ല്യു X5, മെര്‍സിഡീസ്-ബെന്‍സ് GLE, വോള്‍വോ XC90 എന്നിവരോടാണ് റേഞ്ച് റോവര്‍ വെലാര്‍ പ്രധാനമായും ഏറ്റുമുട്ടുക. ഇതിന് പുറമെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ജാഗ്വാര്‍ എഫ്-പെയ്‌സ്, പോര്‍ഷ കയെന്‍ എസ്‌യുവികളെയും വെലാര്‍ വെല്ലുവിളിക്കുന്നുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #land rover #new launch
English summary
Range Rover Velar Launched In India. Read in Malayalam.
Story first published: Thursday, December 7, 2017, 14:39 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark