തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഒക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

By Dijo Jackson

ഇന്ത്യയില്‍ ഒക്ടാവിയയുടെ കരുത്തന്‍ പതിപ്പ് ഒക്ടാവിയെ ആര്‍എസിനെ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സ്‌കോഡ അവതരിപ്പിച്ചത്. പെര്‍ഫോര്‍മന്‍സ് ശ്രേണിയില്‍ ഒക്ടാവിയ ആര്‍എസ് ശ്രദ്ധ നേടവെ, മോഡലിന്റെ ആദ്യ അപകടം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചാണ് ആദ്യ ഓക്ടാവിയ ആര്‍എസ് നിര്‍ഭാഗ്യകരമായ അപകടത്തില്‍ പെട്ടത്. രാത്രി പതിനൊന്ന് മണിയോടെ കവടിയാര്‍ രാജ്ഭവന് സമീപം ഓട്ടോറിക്ഷയില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം.

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

കാറോടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ആദര്‍ശ്(20) തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

പുത്തന്‍ ഒക്ടാവിയ ആര്‍എസുമായുള്ള മത്സര പാച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. അമിത വേഗത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റില്‍ തട്ടി തലകീഴായി മറിയുകയായിരുന്നു.

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

മണിക്കൂറില്‍ 100 കിലോമീറ്ററിന് മേലെ കാര്‍ സഞ്ചരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഫയര്‍ ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്.

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

പരമാവധി 226 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഒക്ടാവിയ ആര്‍എസ് വിപണിയില്‍ എത്തുന്നത്.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

ആകെമൊത്തം 250 ഒക്ടാവിയ ആര്‍എസുകളെ മാത്രമാണ് 2017 വര്‍ഷത്തിലേക്കായി സ്‌കോഡ ഉത്പാദിപ്പിച്ചതും. 7 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌കോഡ ഒക്ടാവിയ ആര്‍എസിന് സാധ്യമാണ്.

Recommended Video

[Malayalam] 2017 Skoda Octavia RS Launched In India - DriveSpark
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഒക്ടാവിയ ആര്‍എസിന്റെ പരമാവധി വേഗത.

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

എബിഎസ്, ഇഎസ്പി, 9 എയര്‍ബാഗുകള്‍, ഹൈഡ്രോലിക് ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഒക്ടാവിയ ആര്‍എസില്‍ സ്‌കോഡ ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍.

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓക്ടാവിയ ആര്‍എസ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

സുരക്ഷ സജ്ജീകരണങ്ങള്‍ എത്രയുണ്ടെങ്കിലും നിയമാനുസൃതമായ വേഗപരിധിയ്ക്കുള്ളില്‍ കാറോടിക്കേണ്ടത് ഓരോ ഡ്രൈവര്‍മാരുടെയും ഉത്തരവാദിത്വമാണെന്ന് തിരുവനന്തപുരത്ത് നടന്ന അപകടം വീണ്ടും പറഞ്ഞു വെയ്ക്കുകയാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Friday, November 17, 2017, 15:10 [IST]
English summary
India's First Skoda Octavia RS Crash. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X