ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

By Dijo Jackson

ഇലക്ട്രിക് കാറുകളിലേക്ക് അതിവേഗം ചുവട് മാറാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ. യുകെ ഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്ത് വന്ന ടിയാഗൊയുടെ ഇലക്ട്രിക് പതിപ്പും, ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട നാനോയുടെ ഇലക്ട്രിക് പതിപ്പും പറഞ്ഞു വെയ്ക്കുന്നത് ഇതാണ്.

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

ഇപ്പോള്‍ ഈ നിരയിലേക്ക് ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഹെക്‌സയും വന്ന് ചേര്‍ന്നിരിക്കുകയാണ്. എന്നാല്‍ പതിവ് ഇലക്ട്രിക് പരിവേഷത്തില്‍ ഉപരി ഡ്രൈവറിന്റെ സഹായമില്ലാതെ പൂര്‍ണമായും ഓട്ടോണമസ് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഹെക്‌സയെയാണ് ടാറ്റ വികസിപ്പിച്ചിരിക്കുന്നത്.

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

യുകെ ഓട്ടോഡ്രൈവുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് പുത്തന്‍ ഹെക്‌സ എസ്‌യുവിയെ ടാറ്റയുടെ യൂറോപ്യന്‍ ടെക്‌നിക്കല്‍ കേന്ദ്രം പരീക്ഷിക്കുന്നത്.

ഓട്ടോണമസ് സാങ്കേതിക വിദ്യയില്‍ ഒരുങ്ങിയ ഹെക്‌സയെ ഇംഗ്ലണ്ടിലെ കവന്‍ട്രിയില്‍ നിന്നുമാണ് ടാറ്റ പരീക്ഷിക്കുന്നതും. യുകെയില്‍ ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് കാറുകളെ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് യുകെ ഓട്ടോഡ്രൈവ്.

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

വാഹനനിര്‍മ്മാതാക്കളും ബ്രിട്ടീഷ് സര്‍ക്കാരും അടങ്ങുന്നതാണ് യുകെ ഓട്ടോഡ്രൈവ് സംഘടന. ടാറ്റ ഹെക്‌സയ്ക്ക് ഒപ്പം ഫോര്‍ഡ് മോണ്‍ടെയോയുടെയും റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെയും ഓട്ടോണമസ് ശേഷിയെ യുകെ ഡ്രൈവ് പരീക്ഷിക്കുന്നുണ്ട്.

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

ഓട്ടോണമസ് സാങ്കേതികവിദ്യയിലുള്ള കാറുകളെ ടാറ്റ മോട്ടോര്‍സും ലാന്‍ഡ് റോവറും സ്വതന്ത്രമായാണ് വികസിപ്പിക്കുന്നത്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

അതേസമയം നിരത്തിൽ മുന്‍കരുതല്‍ എന്നവണ്ണം വിദഗ്ധ ഡ്രൈവര്‍മാരുടെ സാന്നിധ്യത്തിലാണ് ഓട്ടോണമസ് കാറുകളെ ടാറ്റ പരീക്ഷിക്കുന്നതും.

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

ഈ കാറുകളുടെ മികവിനെ വിലയിരത്തിയതിന് ശേഷം മാത്രമാണ് ഓട്ടോണമസ് സാങ്കേതികവിദ്യയെ പ്രൊഡക്ഷന്‍ കാറുകളില്‍ നല്‍കാനുള്ള അനുമതി യുകെ ഓട്ടോഡ്രൈവ് സംഘടന നല്‍കുക.

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

ഓട്ടോണമസ് സാങ്കേതികതയെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി ആവശ്യമായ അപ്‌ഗ്രേഡുകളും ഹെക്‌സയില്‍ ടാറ്റ നല്‍കിയിട്ടുണ്ട്. വലിയ സെന്‍ട്രല്‍ സ്‌ക്രീനോട് കൂടിയ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഹെക്‌സയ്ക്ക് ലഭിച്ച പ്രധാന അപ്‌ഗ്രേഡ്.

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

സെന്‍സറുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് സെന്‍ട്രല്‍ സ്‌ക്രീനില്‍ തെളിയുക.

Recommended Video

[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍ മുതലായ അടിയന്തര വാഹനങ്ങള്‍ക്ക് വഴിനല്‍കാനുള്ള എമര്‍ജന്‍സി വെഹിക്കിള്‍ വാര്‍ണിംഗും ഹെക്‌സയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

നഗരത്തില്‍ ലഭ്യമായ ഫ്രീ പാര്‍ക്കിംഗ് സ്‌പെയ്‌സുകളുടെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്ന കൊളോബറേറ്റീവ് പാര്‍ക്കിംഗ് ഫീച്ചറും ടാറ്റ വികസിപ്പിച്ച പുതിയ ഹെക്‌സയിലുണ്ട്.

ഡ്രൈവറില്ലാ കാറുകളിലേക്ക് ടാറ്റ; ഓട്ടോണമസ് സാങ്കേതികതയില്‍ ഹെക്‌സ എസ്‌യുവി

ഇതിന് പുറമെ റോഡ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ഇന്‍-വെഹിക്കിള്‍ സൈനേജും ഹെക്‌സയില്‍ ഒരുങ്ങിയിട്ടുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Saturday, November 18, 2017, 13:35 [IST]
English summary
Tata Motors Begins Testing Hexa Autonomous (Self-Driving) Vehicle. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X