TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
രത്തന്‍ ടാറ്റയുടെ സാന്നിധ്യത്തില്‍ ഇലക്ട്രിക് ടിഗോറുകളെ ടാറ്റ പുറത്തിറക്കി
മൂന്ന് മാസം മുമ്പാണ് മഹീന്ദ്രയെ കാഴ്ചക്കാരാക്കി 10,000 ഇലക്ട്രിക് കാറുകള്‍ക്കുള്ള കേന്ദ്ര ടെന്‍ഡര്‍ ടാറ്റ സ്വന്തമാക്കിയത്. 2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് ചുവടുമാറുന്നതിന്റെ ഭാഗമായാണ് 10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും.
ഇന്ന്, കേന്ദ്ര സര്‍ക്കാരിന് വേണ്ടിയുള്ള ഇലക്ട്രിക് കാറുകളുടെ ആദ്യ ബാച്ചിനെ ഗുജറാത്തിലെ സാനന്ത് പ്ലാന്റില്‍ നിന്നുംഇന്ത്യന് നിര്മ്മാാതാക്കളായ ടാറ്റ പുറത്തിറക്കി.
ടാറ്റ ഗ്രൂപ്പ് ചെയര്മാന് രത്തന്‍ ടാറ്റയുടെയും ടാറ്റ മോട്ടോര്‍സ് ആഗോള തലവന്‍ ഗ്വെന്തര്‍ ബുഷെക്ക് സാന്നിധ്യത്തിലാണ് ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളുടെ (Tigor EV) ആദ്യ ബാച്ച് പുറത്ത് വന്നത്.
ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉത്പാദനത്തിന് പ്രശസ്തമായ 'ഇലക്ട്ര ഇവി'യില്‍ നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളില്‍ ഒരുങ്ങിയിരിക്കുന്നത്.
നിലവില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡിന് (Energy Efficiency Service Limited) മാത്രമാണ് ടിഗോര്‍ ഇലക്ട്രിക് കാറുകളെ ടാറ്റ ലഭ്യമാക്കുക.
11.2 ലക്ഷം രൂപ പ്രതി നിരക്കിലാണ് ടിഗോര്‍ ഇലക്ട്രിക് സെഡാനുകളെ ഇഇഎസ്എല്ലിന് ടാറ്റ നല്‍കുന്നത്.
Trending On DriveSpark Malayalam:
സുരക്ഷ പാഴ്വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ
കടപുഴകി വീണ ഭീമന് മരത്തെയും അതിജീവിച്ച് ഹെക്സ
1,120 കോടി രൂപയുടെ ഓര്‍ഡറാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ടാറ്റയ്ക്ക് ലഭിച്ചിരിക്കുന്നതും. അഞ്ച് വര്ഷക്കാലയവളവിനുള്ളില് 10,000 ഇലക്ട്രിക് കാറുകളെ കൈമാറണമെന്നാണ് കേന്ദ്ര കരാര്‍.
ആദ്യ ഘട്ടത്തില്‍ 500 ഇലക്ട്രിക് കാറുകളെയാണ് ഇഇഎസ്എല്ലിന് ലഭിക്കേണ്ടത്. നിലവില്‍ 250 ടിഗോര്‍ ഇലക്ട്രിക് കാറുകളെയാണ് ഇഇഎസ്എല്ലിന് ടാറ്റ നല്‍കാനിരിക്കുന്നത്.
പിന്നാലെ 100 ഇലക്ട്രിക് ടിഗോറുകളെ കൂടി ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ ടാറ്റ നല്‍കും. ബാക്കിയുള്ള 150 ഇലക്ട്രിക് കാറുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയാണ് ഇഇഎസ്എല്ലിന് നല്‍കുക.
ഇവെരിറ്റോ സെഡാനുകളാണ് മഹീന്ദ്രയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് ലഭിക്കാനിരിക്കുന്നത്.
Trending On DriveSpark Malayalam:
മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്
ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here