ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

By Dijo Jackson

ടാറ്റയുടെ പ്രതീക്ഷ കാത്ത് കൊണ്ട് നെക്‌സോണ്‍ എസ്‌യുവി വിപണിയില്‍ മുന്നേറുകയാണ്. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ കനത്ത മത്സരം നിലനില്‍ക്കെ നെക്‌സോണിനായി ആവശ്യക്കാരേറി വരുന്നത് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ കണക്ക് കൂട്ടലുകളെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നു.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

നിലവില്‍ രണ്ട് മാസമാണ് ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് കാലവാധി. വിപണിയില്‍ പുതുതായി എത്തിയിരിക്കുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ടാണ് ഇപ്പോള്‍ ടാറ്റയുടെ ആശങ്ക. ഒപ്പം വര്‍ധിച്ച കാലവധി നെക്‌സോണ്‍ തരംഗത്തെ ബാധിക്കുമോ എന്ന സംശയവും ടാറ്റയ്ക്കുണ്ട്.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

അതിനാലാണ് നെക്‌സോണിന്റെ ഉത്പാദനം അടിയന്തരമായി വര്‍ധിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചിരിക്കുന്നത്. ഉത്പാദനം വര്‍ധിപ്പിച്ച് കാത്തിരിപ്പ് കാലാവധി കുറയ്ക്കുകയാണ് ടാറ്റുടെ ലക്ഷ്യം.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

കഴിഞ്ഞ രണ്ട് മാസത്തിനിടെ 3000 ത്തോളം നെക്‌സോണ്‍ യൂണിറ്റുകളെയാണ് ടാറ്റ ഉത്പാദിപ്പിച്ചത്. എന്നാല്‍ ഇനി പ്രതിമാസം 6000 നെക്‌സോണുകളെ വിപണിയില്‍ എത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നതും.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ് യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പ് എത്തുന്നതും.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

കേവലം വിലയില്‍ ഉപരി ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളും, ഡിസൈനും ടാറ്റ നെക്‌സോണിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്‌സോണില്‍ ടാറ്റ ഒരുക്കുന്നത്.

Recommended Video

[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

ഇരു എഞ്ചിന്‍ വേര്‍ഷനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പമാണ് ലഭ്യമാകുന്നതും. എസ് യു വിക്ക് ലഭിച്ച കൂപ്പെ പരിവേഷമാണ് ടാറ്റ നെക്‌സോണിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റ്.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

ഉയര്‍ന്ന ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബ്ലാക് ഹണി കോമ്പ് ഗ്രില്‍, ക്രോം ടച്ച് നേടിയ ഹ്യുമാനിറ്റി ലൈന്‍ എന്നിവയാണ് നെക്‌സോണ്‍ ഫ്രണ്ട് പ്രൊഫൈലിന്റെ വിശേഷങ്ങള്‍.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

നെക്‌സോണിന് കോണ്‍ട്രാസ്റ്റ് ലുക്ക് ഒരുക്കുന്നതാണ് ഡാര്‍ക്ക് ഗ്രെയ് കളര്‍ സ്‌കീം ലഭിച്ച ഫ്‌ളോട്ടിംഗ് റൂഫ്‌ലൈന്‍. 16 ഇഞ്ച് മെഷീന്‍-കട്ട് ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകളാണ് വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഇടംപിടിക്കുന്നത്.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

വെട്ടിയൊതുക്കിയ റിയര്‍ എന്‍ഡും, X ആകൃതി നേടിയ സെറാമിക് പ്ലാസ്റ്റിക്കും റിയര്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു. ഡാഷ്‌ബോര്‍ഡിന് മേലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് സമീപം ഒരുങ്ങുന്ന 6.5 ഇഞ്ച് HD ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് നെക്‌സോണ്‍ ഇന്റീരിയറിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

ഗ്ലോസി പിയാനൊ ബ്ലാക് ഫിനിഷ് നേടിയതാണ് സെന്റര്‍ കണ്‍സോള്‍. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സജ്ജീകരണങ്ങള്‍ നെക്‌സോണ്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാണ്.

ഇനി നെക്‌സോണിനായുള്ള കാത്തിരിപ്പ് കുറയും; പുതിയ നയവുമായി ടാറ്റ

മൊറോക്കന്‍ ബ്ലൂ, വെര്‍മോണ്ട് റെഡ്, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്‌ഗോ ഗ്രെയ്, കാല്‍ഗറി വൈറ്റ് നിറഭേദങ്ങളിലാണ് നെക്‌സോണ്‍ ഒരുങ്ങുന്നത്.

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
English summary
Tata Nexon Waiting Period To Decrease. Read in Malayalam.
Story first published: Monday, November 13, 2017, 10:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X