ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ട് ഇന്ത്യയില്‍; വില 54 ലക്ഷം രൂപ

Written By:
Recommended Video - Watch Now!
Angry Bull Almost Rammed Into A Car - DriveSpark

ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ട് ഇന്ത്യയില്‍ പുറത്തിറങ്ങി. 54 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു X3 ടോപ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.

ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ട് ഇന്ത്യയില്‍; വില 54 ലക്ഷം രൂപ

X3 നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് എം സ്‌പോര്‍ട്. ഇന്ത്യയില്‍ എക്‌സ്‌ലൈനിന് പകരമായാണ് എം സ്‌പോര്‍ടിനെ ബിഎംഡബ്ല്യു അവതരിപ്പിച്ചത്.

ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ട് ഇന്ത്യയില്‍; വില 54 ലക്ഷം രൂപ

നിലവിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് വരുന്നതെങ്കിലും ഒരുപിടി പുതുപുത്തന്‍ ഫീച്ചറുകളാണ് പുതിയ ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ടിന്റെ ഹൈലൈറ്റ്.

ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ട് ഇന്ത്യയില്‍; വില 54 ലക്ഷം രൂപ

എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുങ്ങിയ എം ബാഡ്ജിംഗ്, 'എം' എയറോഡൈനാമിക് പാക്കേജ്, എം സ്‌പോര്‍ട് ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ്, ഡ്രൈവര്‍ സ്‌പോര്‍ട്‌സ് സീറ്റ് എന്നിങ്ങനെ നീളുന്നതാണ് പുതിയ പതിപ്പിന്റെ വിശേഷങ്ങള്‍.

ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ട് ഇന്ത്യയില്‍; വില 54 ലക്ഷം രൂപ

ഇതിന് പുറമെ വലുപ്പമേറിയ 18 ഇഞ്ച് അലോയ് വീലുകളും ഇത്തവണ എം സ്‌പോര്‍ടിന് ലഭിച്ചിട്ടുണ്ട്. 205 വാട്ട് 9 സ്പീക്കര്‍ സെറ്റപ്പോട് കൂടിയ വലിയ 8.8 ഇഞ്ച് ഐഡ്രൈവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.

ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ട് ഇന്ത്യയില്‍; വില 54 ലക്ഷം രൂപ

രണ്ട് 12V പവര്‍ സോക്കറ്റുകള്‍ ഉള്‍പ്പെടുന്ന സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ്, സ്റ്റോറേജ് നെറ്റുകള്‍, രണ്ട് കപ്പ്‌ഹോള്‍ഡറുകള്‍ ഒരുങ്ങുന്ന റിയര്‍ ആംറെസ്റ്റ് എന്നിവയും അകത്തളത്തെ സജ്ജീകരണങ്ങളാണ്.

Trending On DriveSpark Malayalam:

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ട് ഇന്ത്യയില്‍; വില 54 ലക്ഷം രൂപ

മെല്‍ബണ്‍ റെഡ്, സ്‌പേസ് ഗ്രെയ്, കാര്‍ബണ്‍ ബ്ലാക്, ആല്‍പൈന്‍ വൈറ്റ് എന്നിങ്ങനെയാണ് എം സ്‌പോര്‍ടില്‍ ലഭ്യമായ നിറഭേദങ്ങള്‍. അതേസമയം ബേസ് വേരിയന്റ് എക്‌സ്പഡീഷനില്‍ വിശിഷ്ടമായ ബ്ലൂ കളര്‍ സ്‌കീമും ഒരുങ്ങുന്നുണ്ട്.

ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d എം സ്‌പോര്‍ട് ഇന്ത്യയില്‍; വില 54 ലക്ഷം രൂപ

49.10 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ബിഎംഡബ്ല്യു X3 നിര എത്തുന്നത്. അതേസമയം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ മൂന്നാം തലമുറ ബിഎംഡബ്ല്യു X3 മറയ്ക്ക് പുറത്ത് അവതരിക്കുമെന്നാണ് സൂചന.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
BMW X3 xDrive 20d M Sport Launched In India. Read in Malayalam.
Story first published: Wednesday, January 10, 2018, 11:24 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark