ഹ്യുണ്ടായി ക്രെറ്റ ഡയമണ്ട് എഡിഷന്‍ അടുത്തമാസം

By Staff

ഹ്യുണ്ടായി ക്രെറ്റ വാഴുന്ന സബ് കോമ്പാക്ട് എസ്‌യുവി നിരയില്‍ എല്ലാ നിര്‍മ്മാതാക്കള്‍ക്കുമുണ്ട് ഒരു നോട്ടം. ക്രെറ്റയെ എങ്ങനെയും പിടിച്ചുതാഴെയിടണം. ടാറ്റ ഹാരിയര്‍, നിസാന്‍ കിക്ക്‌സ്, മാരുതി വിറ്റാര, ജീപ് കോമ്പസ് ട്രെയില്‍ഹൊക്ക് - ക്രെറ്റയുടെ വിപണി മോഹിച്ചു പുത്തന്‍ മോഡലുകള്‍ വരിവരിയായി വരികയാണ്.

ഹ്യുണ്ടായി ക്രെറ്റ ഡയമണ്ട് എഡിഷന്‍ അടുത്തമാസം

നിലവില്‍ ഭീഷണികളില്ലെങ്കിലും ക്രെറ്റയുടെ ഭാവിയില്‍ ഹ്യുണ്ടായിക്ക് ആശങ്കയുണ്ട്. മത്സരത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ പുതുമവേണം. ക്രെറ്റയ്ക്ക് പുത്തനൊരു വകഭേദം നല്‍കാന്‍ ഹ്യുണ്ടായി തീരുമാനിച്ചതിന് പിന്നിലെ കാരണവുമിതുതന്നെ.

ഹ്യുണ്ടായി ക്രെറ്റ ഡയമണ്ട് എഡിഷന്‍ അടുത്തമാസം

ക്രെറ്റയുടെ ഏറ്റവും ഉയര്‍ന്ന വകഭേദം അടിസ്ഥാനപ്പെടുത്തി ഡയമണ്ട് എഡിഷനെ ഹ്യുണ്ടായി ഉടന്‍ അവതരിപ്പിക്കും. നവംബറില്‍ ബ്രസീലില്‍ നടക്കുന്ന സാവോ പോളോ മോട്ടോര്‍ ഷോയിലൂടെയായിരിക്കും ക്രെറ്റ ഡയമണ്ട് എഡിഷന്റെ അരങ്ങേറ്റം.

Most Read: 87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ് — സംഭവം വൈറൽ

ഹ്യുണ്ടായി ക്രെറ്റ ഡയമണ്ട് എഡിഷന്‍ അടുത്തമാസം

കൂടുതല്‍ ഫീച്ചറുകളും സൗകര്യങ്ങളും ഇടംപിടിക്കുന്ന ക്രെറ്റയുടെ പ്രീമിയം മോഡലായിരിക്കും ഡയമണ്ട് എഡിഷന്‍. പാനരോമിക് സണ്‍റൂഫ്, പുതിയ നിറങ്ങള്‍, മേല്‍ത്തരം തുകല്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി മുതലായവ ഡയമണ്ട് എഡിഷന്‍ ക്രെറ്റയില്‍ ഇടംപിടിക്കും.

ഹ്യുണ്ടായി ക്രെറ്റ ഡയമണ്ട് എഡിഷന്‍ അടുത്തമാസം

വരവിന് മുന്നോടിയായി മോഡലിന്റെ ടീസര്‍ ദൃശ്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന പ്രെസ്റ്റീജ് (ഇന്ത്യയില്‍ SX(O) മോഡല്‍) വകഭേദത്തിനും മുകളിലാകും ക്രെറ്റ ഡയമണ്ട് എഡിഷന് ഹ്യുണ്ടായി കല്‍പ്പിക്കുന്ന സ്ഥാനം. ആകാരത്തിലോ, ഭാവത്തിലോ കാര്യമായ പരിഷ്‌കാരങ്ങള്‍ ഡയമണ്ട് എഡിഷന്‍ ക്രെറ്റ അവകാശപ്പടില്ല.

ഹ്യുണ്ടായി ക്രെറ്റ ഡയമണ്ട് എഡിഷന്‍ അടുത്തമാസം

ബ്രസീലിയന്‍ വിപണിയില്‍ രണ്ടു എഞ്ചിന്‍ ഓപ്ഷനുകളുണ്ട് ക്രെറ്റയ്ക്ക്. ഒന്ന് 1.6 ലിറ്റര്‍ പെട്രോളും മറ്റൊന്ന് 2.0 ലിറ്റര്‍ ഫ്‌ളെക്‌സ് ഫ്യൂവല്‍ എഞ്ചിനും. ക്രെറ്റയുടെ ഡീസല്‍ മോഡലുകള്‍ ബ്രസീലില്‍ വില്‍പനയ്‌ക്കെത്തുന്നില്ല. 1.6 ലിറ്റര്‍ എഞ്ചിന് 130 bhp കരുത്തും സൃഷ്ടിക്കാനാവും.

ഹ്യുണ്ടായി ക്രെറ്റ ഡയമണ്ട് എഡിഷന്‍ അടുത്തമാസം

അതേസമയം 2.0 ലിറ്റര്‍ എഞ്ചിന്‍ 166 bhp കരുത്താണ് പരമാവധി ഉത്പാദിപ്പിക്കുക. 1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഒരുങ്ങുമ്പോള്‍, 2.0 ലിറ്റര്‍ എഞ്ചിന്‍ പതിപ്പിന് ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമെ ലഭിക്കുന്നുള്ളൂ.

ഹ്യുണ്ടായി ക്രെറ്റ ഡയമണ്ട് എഡിഷന്‍ അടുത്തമാസം

സാവോ പോളോ മോട്ടോര്‍ ഷോയില്‍ ക്രെറ്റ ഡയമണ്ട് എഡിഷന് പുറമെ ഹ്യുണ്ടായി സാഗ എന്നു ചെറു എസ്‌യുവി കോണ്‍സെപ്റ്റിനെയും കമ്പനി അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ മെയ്മാസമാണ് പുത്തന്‍ ക്രെറ്റയെ ഹ്യുണ്ടായി കൊണ്ടുവന്നത്.

Most Read: ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

ഹ്യുണ്ടായി ക്രെറ്റ ഡയമണ്ട് എഡിഷന്‍ അടുത്തമാസം

ഒഴുകിയിറങ്ങുന്ന ഗ്രില്ല്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുള്ള ബമ്പര്‍, പരിഷ്‌കരിച്ച ഫോഗ്‌ലാമ്പ് ഘടന എന്നിവയെല്ലാം ക്രെറ്റയുടെ പുതുവിശേഷങ്ങളാണ്. എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന SX(O) വകഭേദത്തില്‍ വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ നവീന സൗകര്യങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Diamond Edition To Be Revealed Next Month With New Features. Read in Malayalam.
Story first published: Tuesday, October 30, 2018, 14:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X