ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

By Staff

മുഖ്യാധാര വാഹന നിര്‍മ്മാതാക്കളില്‍ മഹീന്ദ്ര മാത്രമാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ വില്‍ക്കുന്നത്. ഇവെരിറ്റോ (സെഡാന്‍), e2O പ്ലസ് (ഹാച്ച്ബാക്ക്), ഇസുപ്രോ (വാന്‍), ഇആല്‍ഫ മിനി (റിക്ഷ), ട്രിയോ (റിക്ഷ) - വാഹന ശ്രേണിയില്‍ എല്ലായിടത്തും വൈദ്യുത വിപ്ലവത്തിന് മഹീന്ദ്ര തുടക്കമിട്ടു കഴിഞ്ഞു.

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

ഇതുവരെ മഹീന്ദ്രയുടെ സര്‍വ്വാധിപത്യമാണ് വൈദ്യുത വാഹന വിപണിയില്‍. പക്ഷെ ചിത്രം മാറാന്‍ പോകുന്നു. ടാറ്റയും മാരുതിയും സജ്ജമാണ് ഈ നിരയിലേക്കു കടന്നുവരാന്‍. ടിയാഗൊ ഇവി, ടിഗോര്‍ ഇവി മോഡലുകളെ ടാറ്റ അവതരിപ്പിക്കും. മാരുതിയാകട്ടെ വാഗണ്‍ആര്‍ ഇലക്ട്രിക്കുമായി കളംനിറയാനുള്ള പടപുറപ്പാടിലാണ്.

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

2020 ഓടെ വാഗണ്‍ആര്‍ ഇലക്ട്രിക് ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകും. നിലവില്‍ വാഗണ്‍ആര്‍ ഇലക്ട്രിക് ഹാച്ച്ബാക്കുകളെ ഇന്ത്യയില്‍ പരീക്ഷിക്കുന്നതിന്റെ തിരക്കിലാണ് മാരുതി. ഇറക്കുമതി ചെയ്ത കാറുകളാണ് ഇപ്പോള്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയിട്ടുള്ളതെങ്കിലും ഏറെവൈകാതെ മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ മാരുതി തേടും. [ചിത്രങ്ങൾ പവർഡ്രിഫ്റ്റിൽ നിന്നും]

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

ജപ്പാനിലെ സുസുക്കി മോട്ടോര്‍സാണ് വാഗണ്‍ആര്‍ ഇലക്ട്രിക് വികസിപ്പിക്കുന്നത്. വൈദ്യുത സാങ്കേതികവിദ്യ ഇവിടുത്തെ ശാല സ്വായത്തമാക്കിയാല്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കിന് ഏഴു മുതല്‍ ഒമ്പതുലക്ഷം രൂപ വിലനിലവാരം നിശ്ചയിക്കാന്‍ മാരുതിക്ക് കഴിയും.

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

ബജറ്റു വിലയില്‍ കാറുകളെ അണിനിരത്തി മാത്രമാണ് മാരുതിക്ക് ശീലം. വാഗണ്‍ആര്‍ ഇലക്ട്രിക്കിലും പതിവു തെറ്റില്ല. അടുത്തിടെ ദില്ലിയില്‍ നടന്ന 'മൂവ്' ഉച്ചകോടിയിലാണ് വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ കമ്പനി ആദ്യമായി പൊതുസമക്ഷം അവതരിപ്പിച്ചത്.

Most Read: 2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ വില്‍പനയ്ക്കെത്തുന്ന വാഗണ്‍ആറിന്റെ മാതൃകയിലാണ് ഹാച്ച്ബാക്കിന്റെ ഒരുക്കം. വാഗണ്‍ആര്‍ ഇവിയായിരിക്കും മാരുതിയുടെ ആദ്യ വൈദ്യുത കാറെന്ന വിവരം കമ്പനി ആദ്യമെ സ്ഥിരീകരിച്ചിട്ടുണ്ട്.

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

രൂപം വിലയിരുത്തിയാല്‍ വൈദ്യുത കാറായിട്ടു കൂടി രണ്ടായി വിഭജിച്ച വലിയ ഗ്രില്ലുകള്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കിന് മുന്നില്‍ കാണാം. വേര്‍പ്പെട്ട ഹെഡ്‌ലാമ്പ് ശൈലി കാറിന് ആധുനിക മുഖരൂപം സമ്മാനിക്കുന്നു. വശങ്ങളിലാണ് വാഗണ്‍ആര്‍ ഇവിക്ക് കൂടുതല്‍ പക്വത.

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

ബോഡി നിറമുള്ള B പില്ലര്‍ മുന്‍ പിന്‍ ക്യാബിനുകളെ തമ്മില്‍ വേര്‍തിരിക്കുന്നു. പില്ലറുകള്‍ക്ക് വീതി കൂടുതലാണ്. ഡോറുകളില്‍ ഘടിപ്പിച്ചിട്ടുള്ള സൈഡ് മിററുകളും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും. പിറകില്‍ ലളിതമാര്‍ന്ന ഡിസൈന്‍ ശൈലിയാണ് കാര്‍ പിന്തുടരുന്നത്. താഴ്ന്നിറങ്ങിയ ടെയില്‍ലാമ്പുകള്‍ പിന്‍ബമ്പറിനോടു ചേര്‍ന്നൊരുങ്ങുന്നു.

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി 10-25 kWh വരെ ബാറ്ററി ശേഷിയുള്ള വാഗണ്‍ആര്‍ ഇലക്ട്രിക്കില്‍ 72 വോള്‍ട്ട് സംവിധാനമാകും ഇടംപിടിക്കുക. പുതുതലമുറ വാഗണ്‍ആര്‍ വരാനിരിക്കുന്ന HEARTECT അടിത്തറ വാഗണ്‍ആര്‍ ഇലക്ട്രിക്കും ഉപയോഗപ്പെടുത്തും.

Most Read: 87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ് — സംഭവം വൈറൽ

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

സ്വിഫ്റ്റും ഡിസൈറും ഇതേ അടിത്തറയിലാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയില്‍ ടൊയോട്ടയുമായി പങ്കുചേര്‍ന്നാണ് വൈദ്യുത വാഹനങ്ങളെ മാരുതി സുസുക്കി വികസിപ്പിക്കുക. ഇരു കമ്പനികളും ഒപ്പുവെച്ച ധാരണപ്പത്രം പ്രകാരം ടൊയോട്ടയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചു വൈദ്യുത വാഹനങ്ങളെ മാരുതി നിര്‍മ്മിക്കും.

ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

ലിഥിയം അയോണ്‍ ബാറ്ററി പാക്കുകളുടെ ഉത്പാദനത്തിനായി ഡെന്‍സോ, തോഷിബ കമ്പനികളുമായും മാരുതി കൈകോര്‍ത്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki WagonR Electric Spotted Testing Again; Launch Expected In 2020. Read in Malayalam.
Story first published: Tuesday, October 30, 2018, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X