ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി വന്നിട്ട് ഇരുപതുവര്‍ഷം. 1998 സെപ്തംബര്‍ 23 -ന് സാന്‍ട്രോയിലൂടെ ഇന്ത്യന്‍ മണ്ണില്‍ ചുവടുവെച്ച ഹ്യുണ്ടായി, കണ്ണഞ്ചും വേഗത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായത്. കാര്‍ കയറ്റുമതിയിലും ഹ്യുണ്ടായി തന്നെ മുന്നില്‍.

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

കഴിഞ്ഞ ഇരുപതുവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ കമ്പനി നിറഞ്ഞുനിന്നു. ഈ ആഘോഷനിമിഷങ്ങള്‍ പുതിയ വേര്‍ണ ആനിവേഴ്‌സറി എഡിഷനിലൂടെ പങ്കുവെയ്ക്കുകയാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. പുതുതലമുറ വേര്‍ണ ഇന്ത്യയില്‍ ഒരുവര്‍ഷം വിജയകരമായി പിന്നിടുന്നതിന്റെ കൂടി പശ്ചാത്തലത്തില്‍ വേര്‍ണ ആനിവേഴ്‌സറി എഡിഷനെ ഹ്യുണ്ടായി പുറത്തിറക്കി.

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

11.69 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന് വിപണിയില്‍ വില. ദീപാവലിക്ക് മുന്നോടിയായി എത്തിയിട്ടുള്ള പുതിയ സെഡാന്‍ പതിപ്പ് വില്‍പനയെ കാര്യമായി സ്വാധീനിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

വേര്‍ണയുടെ SX(O) മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ആനിവേഴ്‌സറി എഡിഷനില്‍ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെയുള്ളൂ.

Most Read: ഹമ്മറിന്റെ മാതൃകയില്‍ സൈന്യത്തിന് പുതിയ വാഹനം — ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

പുതിയ രണ്ടുനിറങ്ങളാണ് ആനിവേഴ്‌സറി എഡിഷന്റെ പ്രധാന സവിശേഷത. മറീന ബ്ലൂ, പോളാര്‍ വൈറ്റ് നിറങ്ങളില്‍ ആനിവേഴ്‌സറി എഡിഷന്‍ അണിനിരക്കും. പരിമിതകാല പതിപ്പായിട്ടാണ് വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ ഒരുങ്ങുന്നത്. സെഡാന്റെ 1,000 യൂണിറ്റുകള്‍ മാത്രം വില്‍പനയ്‌ക്കെത്തും.

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

ഹ്യുണ്ടായി വേർണ ആനിവേഴ്സറി എഡിഷൻ മോഡലുകളുടെ വില —

Variant Price Rs. (Ex-Showroom Delhi)
SX(O) MT Petrol Rs 11,69,413
SX(O) AT Petrol Rs 12,83,413
SX(O) MTDiesel Rs 13,03,413

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

പുറംമോടിയിലുള്ള മാറ്റങ്ങളാണ് വേര്‍ണ ആനിവേഴ്‌സറി എഡിഷന് പുതുമ സമര്‍പ്പിക്കുന്നത്. മുന്നിലും പിന്നിലുമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, പിന്‍ സ്‌പോയിലര്‍, ആനിവേഴ്‌സറി എഡിഷന്‍ എബ്ലം, വയര്‍ലെസ് ഫോണ്‍ ചാര്‍ജ്ജിംഗ് എന്നിവയെല്ലാം പുതിയ വേര്‍ണയുടെ ഡിസൈന്‍ സവിശേഷതകളാണ്.

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

മറീന ബ്ലൂ നിറപതിപ്പില്‍ ഷാര്‍ക്ക് ഫിന്‍ ആന്റീനയ്ക്കും മിററുകള്‍ക്കും കറുപ്പാണ് നിറം. അതേസമയം പോളാര്‍ വൈറ്റ് നിറപതിപ്പില്‍ ബോഡി നിറംതന്നെയാണ് ആന്റീനയ്ക്കും മിററുകള്‍ക്കും.

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

സണ്‍റൂഫ്, വെന്റിലേഷനുള്ള സീറ്റുകള്‍, സ്മാര്‍ട്ട് ബൂട്ട്, ടെലിമാറ്റിക്‌സ് സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം ആനിവേഴ്‌സറി എഡിഷന്റെ ഫീച്ചറുകളില്‍പ്പെടും. അകത്തളത്തില്‍ നീലനിറം വരമ്പിടുന്ന കറുപ്പ് അപ്‌ഹോള്‍സ്റ്ററി ശ്രദ്ധയാകര്‍ഷിക്കും.

Most Read: എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 - അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

പൂര്‍ണ്ണ കറുപ്പ് നിറമാണ് ഡാഷ്‌ബോര്‍ഡിന്. അതേസമയം എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള നീല വലയം സെഡാന്റെ സ്‌പോര്‍ടി ഭാവം ഉയര്‍ത്തിക്കാട്ടും. നിലവിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാണ് ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷനിലും.

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

പെട്രോള്‍ എഞ്ചിന് 123 bhp കരുത്തും 151 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 128 bhp കരുത്തും 260 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും.

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

വിപണിയില്‍ പുതുതായി വന്ന മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, ഹോണ്ട സിറ്റി എന്നിവരുമായാണ് ഹ്യുണ്ടായി വേര്‍ണയുടെ അങ്കം.

More from DriveSpark

Article Published On: Friday, September 14, 2018, 13:09 [IST]
English summary
Hyundai Verna Anniversary Edition Launched In India; Prices Start At Rs 11.69 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X