വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹ്യുണ്ടായി

By Staff

വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായി. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ അണിനിരക്കുന്ന വേര്‍ണ ഓട്ടോമാറ്റിക്കില്‍ പുതിയ SX പ്ലസ്, SX(O) വകഭേദങ്ങള്‍ ഉടന്‍ വന്നുചേരും. നിലവില്‍ SX(O) മോഡല്‍ മാത്രമെ വേര്‍ണ പെട്രോള്‍ ഓട്ടോമാറ്റിക്കിലുള്ളൂ. ഡീസല്‍ ഓട്ടോമാറ്റിക് മോഡല്‍ വരുന്നത് EX, SX പ്ലസ് വകഭേദങ്ങളിലും.

വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹ്യുണ്ടായി

പുതിയ മോഡലുകളുടെ വിവരങ്ങള്‍ പുറത്തുവന്നെങ്കിലും വകഭേദങ്ങളുടെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമാകും SX പ്ലസ് പെട്രോള്‍ ഓട്ടോമാറ്റിക്കിന്റെ സവിശേഷത.

വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹ്യുണ്ടായി

എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്‌റ്റോപ് ബട്ടണുള്ള സ്മാര്‍ട്ട് കീയും വയര്‍ലെസ് ചാര്‍ജ്ജിംഗും സ്മാര്‍ട്ട് ബൂട്ടും SX പ്ലസ് മോഡല്‍ അവകാശപ്പെടും. ഡീസല്‍ SX(O) ഓട്ടോമാറ്റിക് മോഡലും ഫീച്ചറുകളുടെ കാര്യത്തില്‍ പിന്നില്‍ പോകില്ല. വയര്‍ലെസ് ചാര്‍ജ്ജിംഗും ടെലിസ്‌കോപിക് സ്റ്റീയറിംഗും വേര്‍ണ SX(O) ഡീസല്‍ ഓട്ടോമാറ്റിക് മോഡലിന് ലഭിക്കും.

Most Read: 34 വര്‍ഷത്തെ ഓട്ടം മതിയാക്കി മാരുതി ഒമ്‌നി

വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹ്യുണ്ടായി

1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് പുതിയ വേര്‍ണയുടെ പുതിയ SX പ്ലസ് ഓട്ടോമാറ്റിക് വകഭേദത്തിലും. എഞ്ചിന് 121 bhp കരുത്തും 151 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഡീസല്‍ SX(O) ഓട്ടോമാറ്റിക്കില്‍ 126 bhp കരുത്തും 260 Nm torque ഉം നല്‍കാന്‍ ശേഷിയുള്ള 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ തുടരും.

വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹ്യുണ്ടായി

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. കഴിഞ്ഞവര്‍ഷമാണ് മാറ്റങ്ങളോടെ ഹ്യുണ്ടായി വേര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ വന്നത്. മുതിര്‍ന്ന എലാന്‍ട്രയുടെ മനോഹാരിത മുറുക്കെപ്പിടിച്ചെത്തുന്ന വേര്‍ണയില്‍ ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ് തുടങ്ങിയ നിരവധി ആധുനിക സൗകര്യങ്ങളുണ്ട്.

വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹ്യുണ്ടായി

ഇരട്ട എയര്‍ബാഗുകള്‍ വേര്‍ണ മോഡലുകളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. അതേസമയം ഏറ്റവും ഉയര്‍ന്ന SX(O) മോഡലില്‍ ആറു എയര്‍ബാഗുകളാണ് ഒരുങ്ങുന്നത്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നീ സജ്ജീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

Most Read: നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്

വേര്‍ണ ഓട്ടോമാറ്റിക്കിന് കൂടുതല്‍ വകഭേദങ്ങള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹ്യുണ്ടായി

തുടങ്ങാന്‍പോകുന്ന ഉത്സവ വിപണി മുന്നില്‍ക്കണ്ടാണ് വേര്‍ണ ഓട്ടോമാറ്റിക്കിന് പുതിയ വകഭേദങ്ങള്‍ നല്‍കാനുള്ള ഹ്യുണ്ടായിയുടെ നീക്കം. വരുംദിവസങ്ങളില്‍ മോഡലുകളുടെ വിലവിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിടും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Verna Automatic To Get New Variants. Read in Malayalam.
Story first published: Friday, October 26, 2018, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X