ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

By Dijo Jackson

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകളില്‍ നിന്നും മാറി പ്രീമിയം ഹാച്ച്ബാക്കുകളിലേക്കാണ് ഇപ്പോള്‍ ഏറിയ പങ്ക് ഉപഭോക്താക്കളുടെയും കണ്ണുകള്‍. പ്രീമിയം ഹാച്ച്ബാക്ക് നിര ഭരിക്കുന്നതോ, മാരുതിയുടെ പ്രീമിയം അവതാരം ബലെനോയും! കഴിഞ്ഞ വര്‍ഷത്തെ വില്‍പന കണക്കുകള്‍ പറയുന്നത് ഇതാണ്.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

പോയവര്‍ഷം 175,209 ബലെനോ ഹാച്ച്ബാക്കുകളെയാണ് മാരുതി വിറ്റത്. അതായത് പ്രതിമാസം വിപണിയില്‍ വില്‍ക്കപ്പെട്ടത് 15,000 ബലെനോകള്‍. നിരയില്‍ രണ്ടാമതായി നിലകൊള്ളുന്ന ഹ്യുണ്ടായി i20 എലൈറ്റാകട്ടെ 116,260 യൂണിറ്റുകളുടെ വില്‍പനയാണ് കഴിഞ്ഞ വര്‍ഷം നേടിയത്.

Recommended Video

Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark
ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

എന്തായാലും മാരുതി ബലെനോയ്ക്ക് മുന്നില്‍ ബഹുദൂരം പിന്നിലാണ് ഹ്യുണ്ടായിയുടെ i20 എലൈറ്റ്. ബലെനോയ്ക്കും i20 എലൈറ്റിനും പിന്നിലായാണ് ഹോണ്ട ജാസിന്റെ കിടപ്പ്.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

29,980 യൂണിറ്റ് ജാസുകള്‍ പോയ വര്‍ഷം വിപണിയില്‍ വില്‍ക്കപ്പെട്ടു. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പോളോ ഹാച്ച്ബാക്കാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. 21,210 പോളോ ഹാച്ച്ബാക്കുകളെയാണ് 2017 ല്‍ ഫോക്‌സ്‌വാഗണ്‍ വിറ്റതും.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

കണക്കുകള്‍ പരിശോധിച്ചാല്‍ പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ 85 ശതമാനത്തോളമാണ് മാരുതി ബലെനോയും ഹ്യുണ്ടായി i20 എലൈറ്റ് i20 യും സംയുക്തമായി കൈയ്യടക്കിയിരിക്കുന്നത്. വിലയുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ ഇരു കാറുകളും ഏറെക്കുറെ സമാനമാണ്.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

എന്നാല്‍ ബജറ്റ് വിലയില്‍ എത്തുന്ന ഓട്ടോമാറ്റിക് വകഭേദമാണ് മാരുതി ബലെനോയ്ക്ക് വിപണിയില്‍ മേല്‍ക്കൈ നല്‍കുന്നത്.

Trending On DriveSpark Malayalam:

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതർ!

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

കൂടാതെ ബലെനോ RS എന്ന കരുത്തന്‍ പതിപ്പും ഹാച്ച്ബാക്കിന്റെ പേര് പെരുമയും ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ വകഭേദങ്ങളിലാണ് മാരുതി ബലെനോയുടെ വരവ്.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

1.2 ലിറ്റര്‍ 4-സിലിണ്ടര്‍ K-Series, 1.0 ലിറ്റര്‍ 3-ത്രി സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനുകളാണ് ബലെനോയുടെ പെട്രോള്‍ പതിപ്പില്‍ ഒരുങ്ങുന്നത്. ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ബലെനോ ഡീസല്‍ പതിപ്പിന്റെ വരവ്.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

82 bhp കരുത്തും 112 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. 101 bhp കരുത്തും 150 Nm torque മാണ് 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

അതേസമയം 74 bhp കരുത്തും 190 Nm torque മാണ് 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ബലെനോയ്ക്ക് ഏകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെയാണ് ബലെനോ ഡീസല്‍ പതിപ്പിന്റെ വരവെന്നതും ശ്രദ്ധേയം.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

5.26 ലക്ഷം രൂപ മുതലാണ് മാരുതി ബലെനോ ഹാച്ച്ബാക്കിന്റെ വില ആരംഭിക്കുന്നത്. ട്വിന്‍ എയര്‍ബാഗുകളും എബിഎസും ബലെനോ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്നുണ്ട്.

Trending On DriveSpark Malayalam:

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

5.29 ലക്ഷം രൂപ മുതല്‍ക്കാണ് ഹ്യുണ്ടായി i20 എലൈറ്റിന്റെ വില ആരംഭിക്കുന്നത്.

Source: AutoPunditz

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Monday, January 8, 2018, 17:25 [IST]
English summary
This Is India's Best Selling Premium Hatchback. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X