മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ മുതൽ

By Staff

മഹീന്ദ്ര ആള്‍ട്യുറാസ് G4 ഇന്ത്യയില്‍ പുറത്തിറങ്ങി. 26.95 ലക്ഷം രൂപ മുതലാണ് ആള്‍ട്യുറാസ് G4 എസ്‌യുവിക്ക് വിപണിയില്‍ വില. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന എസ്‌യുവി മോഡലാണ് പുതിയ ആള്‍ട്യുറാസ് G4. ഇതുവരെ XUV500 കൈയ്യടക്കിയ മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി പട്ടം ഇനി മുതല്‍ ആള്‍ട്യുറാസ് G4 അവകാശപ്പെടും.

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

രണ്ടു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, നാലു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ എസ്‌യുവിയിലുണ്ട്. ഏറ്റവും ഉയര്‍ന്ന ആള്‍ട്യുറാസ് G4 മോഡല്‍ 29.95 ലക്ഷം രൂപ വിലയില്‍ ഷോറൂമുകളില്‍ അണിനിരക്കും. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ് റെക്‌സ്റ്റണാണ് ആള്‍ട്യുറാസ് G4 -ന് ആധാരം.

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

പൂര്‍ണ്ണ എസ്‌യുവി ശ്രേണിയില്‍ ചുവടുറപ്പിക്കുന്ന ആള്‍ട്യുറാസ് G4 -ന് പതിവു ബോക്‌സി ഘടന കമ്പനി വിഭാവനം ചെയ്തിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. പടുത്തുയര്‍ത്തിയ ബോണറ്റും ക്രോം ആവരണമുള്ള ആറു സ്ലാറ്റ് ഗ്രില്ലും എസ്‌യുവിയുടെ മുഖരൂപം നിശ്ചയിക്കുന്നു.

Most Read: സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

വീതികൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍. 18 ഇഞ്ച് അഞ്ചു സ്‌പോക്ക് മെഷീന്‍ കട്ട് അലോയ് വീലുകള്‍ ആള്‍ട്യുറാസിന്റെ വലുപ്പം വെളിപ്പെടുത്തും. മിററുകളിലാണ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ ഇടംകണ്ടെത്തുന്നത്.

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

ബൂട്ടിന് കുറുകെ എല്‍ഇഡി ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോം ആള്‍ട്യുറാസ് G4 -ന്റെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. ബൂട്ടിന് താഴെ ആള്‍ട്യുറാസ് G4 ബാഡ്ജിംഗും കമ്പനി പതിപ്പിച്ചിട്ടുണ്ട്.

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

അകത്തളത്തില്‍ ആഢംബരത്തിനും സൗകര്യങ്ങള്‍ക്കും കമ്പനി യാതൊരു കുറവും വരുത്തുന്നില്ല. സീറ്റുകള്‍ക്കും സെന്റര്‍ കണ്‍സോളിനും സ്റ്റീയറിംഗ് വീലിനും തുകല്‍ ആവരണമുണ്ട്. പിന്‍നിര യാത്രക്കാര്‍ക്കുള്ള സീറ്റുകളിലും തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് കമ്പനി ഉപയോഗിക്കുന്നത്.

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എസ്‌യുവിയുടെ മറ്റൊരാകര്‍ഷണമാണ്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, തിളങ്ങുന്ന ഗ്ലോവ് ബോക്‌സ്, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവയെല്ലാം ഏഴു സീറ്റര്‍ ആള്‍ട്യുറാസിന്റെ സവിശേഷതകളില്‍പ്പെടും.

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

മധ്യനിര സീറ്റുകള്‍ 60:40 അനുപാതത്തിലും മൂന്നാംനിര സീറ്റുകള്‍ 50:50 അനുപാതത്തിലും വിഭജിക്കാം. എസ്‌യുവിയില്‍ തുടിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

മെര്‍സിഡീസില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ആള്‍ട്യുറാസ് ഉപയോഗിക്കുന്നത്. ഒമ്പതു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി - റോള്‍ പ്രൊട്ടക്ഷന്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി മോഡലിലുണ്ട്.

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

അഞ്ചു നിറങ്ങളാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4 -ല്‍. പേള്‍ വൈറ്റ്, നാപ്പോളി ബ്ലാക്, ലേക്‌സൈഡ് ബ്രൗണ്‍, ഡിസാറ്റ് സില്‍വര്‍, റീഗല്‍ ബ്ലൂ നിറങ്ങള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. രാജ്യത്തെ മുഴുവന്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളും ആള്‍ട്യുറാസ് G4 ബുക്കിംഗ് ആരംഭിച്ചു.

Most Read: വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍, വില 26.95 ലക്ഷം രൂപ

ബുക്കിംഗ് തുക 50,000 രൂപ. വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക്, ഹോണ്ട CR-V എന്നിവരുമായാണ് മഹീന്ദ്ര എസ്‌യുവിയുടെ മത്സരം.

More from DriveSpark

Article Published On: Saturday, November 24, 2018, 21:50 [IST]
English summary
Mahindra Alturas G4 Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X