വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

By Staff

കാര്‍ വിപണിയില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി മുന്നോട്ട്. അടുത്തിടെ ഇന്ത്യയില്‍ ഇരുപതുലക്ഷം സ്വിഫ്റ്റ് കാറുകള്‍ പുറത്തിറക്കി നാഴികക്കല്ല് കുറിച്ച മാരുതി, ഇപ്പോള്‍ വീണ്ടും എതിരാളികളെ നിഷ്പ്രഭരാക്കി പുതിയ വിജയഗാഥകള്‍ കുറിക്കുകയാണ്. ഇക്കുറി ബലെനോയാണ് മാരുതിയുടെ ഹീറോ.

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

രാജ്യത്തു അതിവേഗം അഞ്ചുലക്ഷം യൂണിറ്റ് വില്‍പ്പന കൈയ്യടക്കുന്ന കാറായി മാരുതി ബലെനോ മാറി. കേവലം 38 മാസങ്ങള്‍ കൊണ്ടാണ് ബലെനോയുടെ ഈ നേട്ടം. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ പ്രീമിയം മുഖങ്ങളില്‍ ഒന്നാണ് ബലെനോ ഹാച്ച്ബാക്ക്.

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

ആദ്യവരവു മുതല്‍ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ താരപരിവേഷം ബലെനോയ്ക്കുണ്ട്. ഒക്ടോബറിലെ വില്‍പ്പന കണക്കെടുപ്പില്‍ 18,657 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബലെനോയില്‍ മാരുതി കുറിച്ചത്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലും 18,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ബലെനോ നേടിയിരുന്നു.

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

വില്‍പ്പനയില്‍ മറ്റൊരു പ്രീമിയം ഹാച്ച്ബാക്കും ബലെനോയുടെ ഏഴയലത്തു വരുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബലെനോയ്ക്ക് വിപണിയില്‍ പ്രചാരം ലഭിക്കാനുള്ള ചില കാരണങ്ങള്‍ പരിശോധിക്കാം —

Most Read: പുതിയ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന്നു

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

പ്രീമിയം മാരുതി കാര്‍

പ്രീമിയമെന്നു മാരുതി വാക്കാല്‍ വിശേഷിപ്പിച്ച ആദ്യ കാറാണ് ബലെനോ. പ്രീമിയം വിതരണശൃഖലയായ നെക്‌സയിലൂടെ മാത്രം വില്‍പ്പനയ്‌ക്കെത്തുന്ന ബലെനോ, സ്വിഫ്റ്റിനും മുകളിലാണ് സ്ഥാനം കണ്ടെത്തുന്നത്. അതേസമയം പ്രീമിയം കാറാണെങ്കിലും ബലെനോ കീശ കാലിയാക്കില്ല.

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

5.35 ലക്ഷം മുതലാണ് ബലെനോയ്ക്ക് വിപണിയില്‍ വില. പുതുതലമുറ സ്വിഫ്റ്റിന് വില 4.99 ലക്ഷം രൂപ മുതലും. മാരുതി നിരയില്‍ അകത്തള വിശാലതയ്ക്കും സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഒരുപോലെ പേരുകേട്ട മോഡലുകളില്‍ ഒന്നാണ് ബലെനോ.

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

കൂടുതല്‍ പ്രായോഗികം

വലുപ്പം കൂടിയ ആകാരയളവുകള്‍ വിപണിയില്‍ ബലെനോയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. 3,995 mm നീളവും 1,745 mm വീതിയും ബലെനോയ്ക്കുണ്ട്. വീല്‍ബേസ് 2,520 mm. വിശാലതയുണ്ടെങ്കിലും അകത്തളത്തില്‍ മിതത്വം പാലിക്കാനും മാരുതി മറന്നിട്ടില്ല. മോഡലിന്റെ മൈലേജും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

27.39 കിലോമീറ്ററാണ് ബലെനോ ഡീസലില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോള്‍ പതിപ്പ് 21.4 കിലോമീറ്റര്‍ മൈലേജും കാഴ്ച്ചവെക്കും.

Most Read: കേസില്‍ ജീപ്പ് തോറ്റു, ഇനി ധൈര്യമായി മഹീന്ദ്രയ്ക്ക് റോക്‌സോര്‍ എസ്‌യുവി വില്‍ക്കാം

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

കൂടുതല്‍ സംവിധാനങ്ങള്‍

സൗകര്യങ്ങളിലും സംവിധാനങ്ങളിലും ധാരാളിത്തം പുലര്‍ത്താന്‍ ബലെനോ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നൂതനമായ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ തുടങ്ങും ഹാച്ച്ബാക്കിലെ വിശേഷങ്ങള്‍. കീലെസ് ഗോ, സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് ബട്ടണ്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഫോളോ മീ ലാമ്പുകള്‍, പിന്‍ ക്യാമറ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ബലെനോയില്‍ പറയാന്‍.

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്നും തെറ്റാതിരിക്കാന്‍ സ്റ്റീയറിംഗ് വീലില്‍ പ്രത്യേക ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും ഇടംപിടിക്കുന്നു. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇരട്ട എയര്‍ബാഗുകളും വകഭേദങ്ങളില്‍ മുഴുവന്‍ അടിസ്ഥാന ഫീച്ചറാണ്.

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

വകഭേദങ്ങള്‍ നിരവധി

സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യം പറഞ്ഞതുപോലെ വിപണിയില്‍ എല്ലാത്തരം ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ വകഭേദങ്ങളുടെ നീണ്ട നിരയും ബലെനോയില്‍ കമ്പനി ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

പെട്രോള്‍ കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് 1.2 ലിറ്റര്‍ കെ സീരീസ് എഞ്ചിന്‍ തുടിക്കുന്ന ബലെനോ മോഡലിനെ തിരഞ്ഞെടുക്കാം. ഗിയര്‍ബോക്‌സ് ഓട്ടോമാറ്റിക് വേണമെന്നുള്ളവര്‍ക്കായി സിവിടി പതിപ്പ് ഹാച്ച്ബാക്കിലുണ്ട്.

Most Read: മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

വിപണിയില്‍ കേമനായി മാരുതി, ഇത്തവണ കിരീടം ബലെനോയ്ക്ക്

മൈലേജിന് മുന്‍ഗണന നല്‍കുന്നവര്‍ക്ക് 1.3 ലിറ്റര്‍ എഞ്ചിന്‍ ഒരുങ്ങുന്ന ഡീസല്‍ പതിപ്പ് വാങ്ങാം. ഇതിനെല്ലാം പുറമെ പ്രകടനക്ഷമതയ്ക്ക് പ്രാധാന്യം കല്‍പ്പിച്ചുള്ള പ്രത്യേക RS പതിപ്പും ബലെനോ നിരയില്‍ അണിനിരക്കുന്നുണ്ട്. ബലെനോ RS -ലുള്ള 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 101 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

More from DriveSpark

Article Published On: Friday, November 30, 2018, 10:54 [IST]
English summary
Maruti Suzuki Baleno Becomes The Fastest Selling Car; Sold 5 Lakh Units. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X