മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

By Staff

മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍. രാജ്യത്തു ഏറ്റവുമധികം പ്രചാരമുള്ള സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിപണിയില്‍ ഇരുപതുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടു. 2005 -ലാണ് സ്വിഫ്റ്റിനെ ഇന്ത്യ ആദ്യമായി കണ്ടുമുട്ടുന്നത്. രാജ്യാന്തര നിലവാരമുള്ള രൂപകല്‍പനയും മാരുതിയുടെ വിശ്വാസ്യതയും സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ തുടക്കം മുതല്‍ക്കെ വിപണിയില്‍ ബമ്പര്‍ ഹിറ്റാക്കി മാറ്റി.

മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

ഫെബ്രുവരിയില്‍ കൂടുതല്‍ പക്വത നിഴലിക്കുന്ന ഭാവത്തില്‍ വില്‍പ്പനയ്ക്കു കടന്നുവന്ന '2018' പതിപ്പ്, സ്വിഫ്റ്റിന്റെ പ്രചാരം വീണ്ടുമുയര്‍ത്തുകയാണ്. ഇരുപതുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നാഴികക്കല്ല് പൂര്‍ത്തിയാക്കുന്ന സ്വിഫ്റ്റ്, കമ്പനിക്ക് അഭിമാനനിമിഷം സമ്മാനിക്കുകയാണെന്നു മാരുതി സുസുക്കി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ എസ് ഖല്‍സി പറഞ്ഞു.

മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആദ്യ അഞ്ചു കാറുകളിലെ സ്ഥിര പ്രതിഷ്ഠയായി മാരുതി സ്വിഫ്റ്റ് തുടരാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയാവുന്നു. നൂതന സാങ്കേതികവിദ്യ, ഈടുനില്‍പ്പ്, ദൃഢത, പ്രകടനക്ഷമത, ഇന്ധനക്ഷമത എന്നീ ഘടകങ്ങള്‍ സ്വിഫ്റ്റിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നു ഖല്‍സി അഭിപ്രായപ്പെട്ടു.

മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

ബലെനോ, ഇഗ്നിസ്, ഡിസൈര്‍ മോഡലുകള്‍ പുറത്തുവരുന്ന HEARTECT അടിത്തറയാണ് പുതുതലമുറ സ്വിഫ്റ്റും ഉപയോഗിക്കുന്നത്. ഭാരംകുറഞ്ഞ എന്നാല്‍ ദൃഢതയുള്ളതുമായ സുസുക്കിയുടെ HEARTECT അടിത്തറ പുതിയ സ്വിഫ്റ്റിന്റെ ആകാരയളവ് കൂട്ടി.

മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

മുന്‍മോഡലുകളെ അപേക്ഷിച്ചു വിശാലമായ അകത്തളമാണ് പുതുതലമുറ സ്വിഫ്റ്റ് സമര്‍പ്പിക്കുന്നത്. സുരക്ഷയിലും ഹാച്ച്ബാക്ക് പതിയെ പുരോഗമിക്കുകയാണെന്നു അടുത്തിടെ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഫലം വെളിപ്പെടുത്തുന്നു.

Most Read: സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

മുമ്പ് 2014 -ല്‍ ഒരു സ്റ്റാര്‍ പോലും നേടാന്‍ കഴിയാതിരുന്നു സ്വിഫ്റ്റ് ഇത്തവണ രണ്ടു സ്റ്റാര്‍ സുരക്ഷ കാഴ്ച്ച വെയ്ക്കുകയുണ്ടായി. 4.99 ലക്ഷം രൂപ മുതലാണ് വിപണിയില്‍ മാരുതി സ്വിഫ്റ്റിന് വില. ഏറ്റവും ഉയര്‍ന്ന സ്വിഫ്റ്റ് ഡീസല്‍ മോഡല്‍ 8.29 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്കു വരുന്നു.

മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

ആകെമുഴുവന്‍ 12 വകഭേദങ്ങളുണ്ട് പുതിയ സ്വിഫ്റ്റില്‍. ആറു പെട്രോള്‍, ആറു ഡീസല്‍ മോഡലുകള്‍ ഇതില്‍പ്പെടും. അഞ്ചു സ്പീഡ് എഎംടി പതിപ്പാണ് പുതിയ ഹാച്ച്ബാക്കിലെ മുഖ്യാകര്‍ഷണം. VXi, VDi, ZDi, ZXi പ്ലസ്, ZDi പ്ലസ് മോഡലുകളില്‍ എഎംടി ഓപ്ഷന്‍ ലഭിക്കും.

മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

പഴയ സ്വിഫ്റ്റിലെ എഞ്ചിന്‍ തന്നെയാണ് പുതിയ പതിപ്പിലും. 83 bhp കരുത്തും 115 Nm torque ഉം സ്വിഫ്റ്റിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ സൃഷ്ടിക്കും. ഡീസല്‍ മോഡലുകളിലുള്ള 1.3 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന് 74 bhp കരുത്തും 190 Nm torque ഉം പരമാവധിയുണ്ട്.

Most Read: പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

മാരുതി സ്വിഫ്റ്റിന് വീണ്ടുമൊരു പൊന്‍തൂവല്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്വിഫ്റ്റ് മോഡലുകളിലെ അടിസ്ഥാന ഫീച്ചറാണ്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്വിഫ്റ്റില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായുണ്ട്. വിപണിയില്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഫോര്‍ഡ് ഫിഗൊ, നിസാന്‍ മൈക്ര എന്നിവരുമായാണ് മാരുതി സുസുക്കി സ്വിഫ്റ്റിന്റെ മത്സരം.

More from DriveSpark

Article Published On: Wednesday, November 28, 2018, 11:36 [IST]
English summary
Maruti Swift Sales Crossed 2 Million Mark. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X