കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വില വർധിപ്പിച്ചു!

Written By:
Recommended Video - Watch Now!
Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark

ഇന്ത്യയില്‍ മാരുതി കാറുകളുടെ വില വര്‍ധിച്ചു. ജനുവരി 10 മുതല്‍ കാറുകളില്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഉത്പാദന-വിതരണ ചെലവ് ഏറിയതാണ് വിലവര്‍ധന നടപടികള്‍ക്ക് കാരണമെന്ന് മാരുതി അറിയിച്ചു.

കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വിലവര്‍ധനവ്!

വിപണിയില്‍ എത്തുന്ന എല്ലാ മാരുതി കാറുകള്‍ക്കും വിലവര്‍ധനവ് ബാധകമാണ്. അതത് മോഡലുകളില്‍ എത്രത്തോളം വിലവര്‍ധിക്കുമെന്നത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മാരുതി ലഭ്യമാക്കിയിട്ടില്ല.

കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വിലവര്‍ധനവ്!

എന്നാല്‍ കാറുകളില്‍ 1,700 രൂപ മുതല്‍ 17,000 രൂപ വരെയാണ് വിലവര്‍ധിച്ചിരിക്കുന്നത്. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ആള്‍ട്ടോ 800 മുതല്‍ പ്രീമിയം ക്രോസ്ഓവര്‍ എസ്-ക്രോസ് വരെ നീളുന്നതാണ് മാരുതിയുടെ ഇന്ത്യന്‍ കാര്‍ നിര.

കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വിലവര്‍ധനവ്!

2.45 ലക്ഷം രൂപ വിലയാണ് എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ആള്‍ട്ടോ 800 നെ മാരുതി അവതരിപ്പിക്കുന്നത്. പ്രീമിയം മോഡല്‍ എസ്-ക്രോസാകട്ടെ 11.29 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗിലാണ് വരുന്നതും.

കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വിലവര്‍ധനവ്!

നേരത്തെ ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ മാരുതി കാറുകളുടെ വിലയില്‍ മൂന്ന് ശതമാനം വിലക്കുറവ് രേഖപ്പെടുത്തിയിരുന്നു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കാറുകളുടെ വില മാരുതി കുറച്ചത്.

കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വിലവര്‍ധനവ്!

എന്നാല്‍ പുതിയ നികുതി ഘടനയെ അടിസ്ഥാനപ്പെടുത്തി സിയാസ് ഡീസല്‍ വകഭേദങ്ങള്‍ക്കും, മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയില്‍ ഒരുങ്ങിയ എര്‍ട്ടിഗ എംപിവിയിലും ഒരു ലക്ഷം രൂപയിലേറെയാണ് വില വര്‍ധിച്ചതും.

Trending On DriveSpark Malayalam:

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വിലവര്‍ധനവ്!

മാരുതിക്ക് പുറമെ ഹ്യുണ്ടായി, ഹോണ്ട, മഹീന്ദ്ര, ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെടുന്ന കാര്‍ നിര്‍മ്മാതാക്കളും വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വിലവര്‍ധനവ്!

20,000 രൂപ വരെയാണ് ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ വില വര്‍ധിക്കുകയെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ടാറ്റ കാറുകളിലാകട്ടെ ജനുവരി ഒന്നു മുതല്‍ 25,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്.

കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വിലവര്‍ധനവ്!

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് നാല് ശതമാനം വരെ വരെ കാര്‍ വില വര്‍ധിപ്പിച്ചു. ടൊയോട്ട കാറുകളില്‍ മൂന്ന് ശതമാനം വില വര്‍ധിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

കാറുകള്‍ക്ക് വില കൂട്ടി മാരുതി; 1,700 രൂപ മുതല്‍ 17,000 രൂപ വരെ വിലവര്‍ധനവ്!

ഹോണ്ട കാറുകളില്‍ രണ്ട് ശതമാനം വില വര്‍ധനവാണ് നടപ്പിലായിരിക്കുന്നത്. 6,000 രൂപ മുതല്‍ 32,000 രൂപ വരെയാണ് ഹോണ്ട കാറുകളുടെ വില വര്‍ധനവ്. ഇസുസു വാഹനങ്ങളില്‍ ഒരു ലക്ഷം രൂപ വരെ വില വര്‍ധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #maruti #auto news
English summary
Maruti Suzuki Announces Increase In Car Prices. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark