ഇഗ്നിസിന്റെ പരിമിതകാല പതിപ്പ് പുറത്തിറക്കി മാരുതി — എതിരാളി ടാറ്റ ടിയാഗൊ NRG

ഉത്സവകാലം ഇങ്ങെത്തി. കൃത്യസമയത്ത് വിപണിയില്‍ കളംനിറയാന്‍ മാരതിയും തയ്യാര്‍. പരിമിതകാല ഇഗ്നിസ് പതിപ്പാണ് ഇത്തവണ മാരുതിയുടെ സമര്‍പ്പണം. പുതിയ മാരുതി ഇഗ്നിസ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്നിസ് പ്രത്യക്ഷപ്പെട്ടെങ്കിലും മോഡലിന്റെ വിലവിവരങ്ങള്‍ കമ്പനി പരസ്യപ്പെടുത്തിയിട്ടില്ല.

ഇഗ്നിസിന് പരിമിതകാല പതിപ്പ് ഒരുക്കി മാരുതി — എതിരാളി ടാറ്റ ടിയാഗൊ NRG

പുറംമോടിയിലും അകത്തളത്തിലും സംഭവിച്ച മാറ്റങ്ങളാണ് പുതിയ ഇഗ്നിസിന്റെ പ്രധാന വിശേഷം. ഹാച്ച്ബാക്കിന്റെ ഡെല്‍റ്റ വകഭേദം അടിസ്ഥാനമാക്കി ലിമിറ്റഡ് എഡിഷന്‍ ഇഗ്നിസ് ഒരുങ്ങുന്നതുകൊണ്ട് പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളോ, 15 ഇഞ്ച് അലോയ് വീലുകളോ മോഡലിന് ലഭിക്കുന്നില്ല.

ഇഗ്നിസിന് പരിമിതകാല പതിപ്പ് ഒരുക്കി മാരുതി — എതിരാളി ടാറ്റ ടിയാഗൊ NRG

സാധാരണ ഹാലോജന്‍ ഹെഡ്‌ലാമ്പുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളുമാണ് ഹാച്ച്ബാക്കില്‍. സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഡോര്‍ ക്ലാഡിംഗ്, മേല്‍ക്കൂരയിലുള്ള സ്‌പോയിലര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവയെല്ലാം പുതിയ ഇഗ്നിസിന്റെ വിശേഷങ്ങളാണ്.

ഇഗ്നിസിന് പരിമിതകാല പതിപ്പ് ഒരുക്കി മാരുതി — എതിരാളി ടാറ്റ ടിയാഗൊ NRG

അകത്തളത്തില്‍ പതിവ് ഫാബ്രിക് അപ്‌ഹോള്‍സ്റ്ററിക്ക് സ്ഥാനമില്ല. പകരം ആക്‌സസറി പട്ടികയിലുള്ള തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്കിന് കമ്പനി നല്‍കുന്നത്.

Most Read:ഒടുവില്‍ ഉറപ്പിച്ചു, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ഇഗ്നിസിന് പരിമിതകാല പതിപ്പ് ഒരുക്കി മാരുതി — എതിരാളി ടാറ്റ ടിയാഗൊ NRG

ഇത്തവണ ഇഗ്നിസിന്റെ അകത്തളം കൂടുതല്‍ പ്രീമിയമാണ്. ഡാഷ്‌ബോര്‍ഡ് ഘടനയിലും ഫീച്ചറുകളിലും നാമമാത്രമായ മാറ്റങ്ങള്‍ സംഭവിച്ചു. ബ്ലുടൂത്ത് കണക്ടിവിറ്റി പിന്തുണയുള്ള 2-ഡിന്‍ ഓഡിയോ സംവിധാനം, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, കീലെസ് എന്‍ട്രി എന്നിവയെല്ലാം മോഡലിന്റെ ഫീച്ചറുകളില്‍പ്പെടും.

ഇഗ്നിസിന് പരിമിതകാല പതിപ്പ് ഒരുക്കി മാരുതി — എതിരാളി ടാറ്റ ടിയാഗൊ NRG

ഇരട്ട മുന്‍ എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഹാച്ച്ബാക്കിലുണ്ട്. നിലവിലുള്ള ഇഗ്നിസിന് സമാനമായി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലിമിറ്റഡ് എഡിഷന്‍ ഇഗ്നിസിലും തുടിക്കുന്നത്.

Most Read:ഹമ്മറിന്റെ മാതൃകയില്‍ സൈന്യത്തിന് പുതിയ വാഹനം — ചിത്രങ്ങള്‍ പുറത്ത്

ഇഗ്നിസിന് പരിമിതകാല പതിപ്പ് ഒരുക്കി മാരുതി — എതിരാളി ടാറ്റ ടിയാഗൊ NRG

എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്.നേരത്തെ ഇഗ്നിസിന്റെ ഡീസല്‍ പതിപ്പ് വിപണിയില്‍ വന്നിരുന്നെങ്കിലും മോശം വില്‍പന മോഡലിനെ നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചു.

ഇഗ്നിസിന് പരിമിതകാല പതിപ്പ് ഒരുക്കി മാരുതി — എതിരാളി ടാറ്റ ടിയാഗൊ NRG

വിപണിയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ടാറ്റ ടിയാഗൊ NRG പോലുള്ള മോഡലുകളുമായാണ് മാരുതി ഇഗ്നിസിന്റെ മത്സരം.

Most Read Articles

Malayalam
English summary
Maruti Ignis Limited Edition Launched In India — Gets New Features And Rugged Body Kit. Read in Malayalam.
Story first published: Friday, September 14, 2018, 19:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X