പുതുവര്‍ഷം കാര്‍ വില കൂട്ടാന്‍ മാരുതിയും

By Staff

ഡിസംബറിലെ വിലക്കിഴിവ് മാമങ്കം തീരുന്നതിന് പിന്നാലെ ജനുവരിയില്‍ വില വര്‍ധിപ്പിക്കാന്‍ മാരുതി. 2019 ജനുവരി ഒന്നുമുതല്‍ മുഴുവന്‍ കാറുകളുടെ വില കൂട്ടുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി പ്രഖ്യാപിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ക്ക് വില കൂടിയതും വിനിമയ നിരക്കിലുണ്ടാകുന്ന വ്യതിചലനവും കാര്‍ വില ഉയരാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടി.

പുതുവര്‍ഷം കാര്‍ വില കൂട്ടാന്‍ മാരുതിയും

ഇത്രയും നാള്‍ അധിക ചിലവുകള്‍ തങ്ങള്‍ വഹിച്ചു. എന്നാല്‍ ചെറിയ ശതമാനം വില വര്‍ധനവ് പ്രാബല്യത്തില്‍ വരുത്താതെ മുന്നോട്ടു പോകാന്‍ കഴിയില്ലന്നു മാരുതി വ്യക്തമാക്കി. അതേസമയം മോഡലുകള്‍ക്ക് എത്ര ശതമാനം വില കൂടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പുതുവര്‍ഷം കാര്‍ വില കൂട്ടാന്‍ മാരുതിയും

അതത് മോഡലുകളെ ആശ്രയിച്ചാണ് വില വര്‍ധനവെന്ന് കമ്പനി പറയുന്നു. 2.53 ലക്ഷം രൂപ വിലയുള്ള ആള്‍ട്ടോ 800 മുതല്‍ 11.45 ലക്ഷം രൂപ വിലയുള്ള എസ്-ക്രോസ് പ്രീമിയം ക്രോസ്ഓവര്‍ വരെ എത്തിനില്‍ക്കും മാരുതിയുടെ മോഡല്‍ നിര.

പുതുവര്‍ഷം കാര്‍ വില കൂട്ടാന്‍ മാരുതിയും

വിപണിയില്‍ പുതുതായി വന്ന സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ക്കും മാരുതി വില കൂട്ടും. പുതുവര്‍ഷം കാര്‍ വില കൂട്ടുക, വാഹന നിര്‍മ്മാതാക്കള്‍ പതിവായി കൈക്കൊള്ളുന്ന നടപടിയാണിത്.

Most Read: വര്‍ഷാവസാന വില്‍പ്പന പൊടിപൊടിക്കാന്‍ മാരുതി — കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

പുതുവര്‍ഷം കാര്‍ വില കൂട്ടാന്‍ മാരുതിയും

വര്‍ഷാവസാനം വില്‍പ്പന കുത്തനെ ഉയര്‍ത്താന്‍ വില വര്‍ധന നടപടികള്‍ കമ്പനികളെ സഹായിക്കും. മോഡലുകള്‍ക്ക് വന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന നിര്‍മ്മാതാക്കള്‍, പഴയ സ്റ്റോക്ക് വിറ്റഴിക്കാനുള്ള അവസരം കൂടിയായി ഡിസംബര്‍ മാസത്തെ കാണുന്നു.

പുതുവര്‍ഷം കാര്‍ വില കൂട്ടാന്‍ മാരുതിയും

നേരത്തെ ടൊയോട്ടയും ഇസൂസുവും ഇന്ത്യയില്‍ കാര്‍ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാലു ശതമാനം വരെ ടൊയോട്ട കാറുകള്‍ക്ക് വില കൂടും. നിലവില്‍ എത്തിയോസ് ലിവ, എത്തിയോസ് സെഡാന്‍, യാരിസ്, കൊറോള ആള്‍ട്ടിസ്, കാമ്രി ഹൈബ്രിഡ്, ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ എംപിവി, ലാന്‍ഡ് ക്രൂയിസര്‍, പ്രിയുസ് ഹൈബ്രിഡ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടൊയോട്ടയുടെ ഇന്ത്യന്‍ മോഡല്‍ നിര.

പുതുവര്‍ഷം കാര്‍ വില കൂട്ടാന്‍ മാരുതിയും

നാലു ശതമാനം വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പ്രാരംഭ മോഡല്‍ എത്തിയോസ് ലിവയ്ക്കു 16,000 രൂപ വരെ വിലവര്‍ധനവ് പ്രതീക്ഷിക്കാം. എസ്‌യുവി നിര അടക്കിവാഴുന്ന ഫോര്‍ച്യൂണറില്‍ 81,000 രൂപ വരെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നു സൂചനയുണ്ട്.

പുതുവര്‍ഷം കാര്‍ വില കൂട്ടാന്‍ മാരുതിയും

അടുത്തിടെയാണ് ഫോര്‍ച്യൂണര്‍, ഇന്നോവ മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചത്. കൂടുതല്‍ അടിസ്ഥാന ഫീച്ചറുകള്‍ നല്‍കിയെന്ന കാരണത്താല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് 30,000 രൂപയും ഇന്നോവ ക്രിസ്റ്റ ടൂറിങ്ങ് സ്പോര്‍ടിന് 44,000 രൂപയും കമ്പനി കൂട്ടിയിരുന്നു.

Most Read: 15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

പുതുവര്‍ഷം കാര്‍ വില കൂട്ടാന്‍ മാരുതിയും

ഇസൂസു മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെയാണ് അടുത്തവര്‍ഷം വില വര്‍ധിക്കുക. മോഡലുകള്‍ക്ക് ഒന്നു മുതല്‍ മൂന്നു ശതമാനം വരെ വില കൂട്ടാന്‍ ഫോര്‍ഡിനും പദ്ധതിയുണ്ട്. കാറുകള്‍ക്ക് നാലു ശതമാനം വില കൂട്ടുമെന്ന് ബിഎംഡബ്ല്യു ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

More from DriveSpark

Article Published On: Thursday, December 6, 2018, 13:20 [IST]
English summary
Maruti Suzuki To Increase Prices Of Entire Lineup. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X