വര്‍ഷാവസാന വില്‍പ്പന പൊടിപൊടിക്കാന്‍ മാരുതി — കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്
പുതുവര്‍ഷം പിറക്കാന്‍ ഇനി ദിവസങ്ങളേറെയില്ല. നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ വാഹന നിര്‍മ്മാതാക്കള്‍ ആരംഭിച്ചു. മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ അറിയിച്ച് ടൊയോട്ട വന്നതിനു പിന്നാലെ കാറുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതിയും രംഗത്തെത്തി. വര്‍ഷാവസാന വില്‍പ്പന പൊടിപൂരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. ഡിസംബര്‍ മാസം മാരുതി കാറുകളില്‍ ലഭ്യമായ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പരിശോധിക്കാം —

മാരുതി ആള്‍ട്ടോ 800
നിരയിലെ ഏറ്റവും ചെറിയ ആള്‍ട്ടോ ഹാച്ച്ബാക്കില്‍ ഇക്കുറി വലിയ ഓഫറുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. ഹാച്ച്ബാക്കില്‍ 60,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് നേടാം. ആള്‍ട്ടോ 800 വകഭേദങ്ങളില്‍ മുഴുവന്‍ 30,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവ് കമ്പനി ലഭ്യമാക്കും.

ഇതിനുപുറമെ എക്സ്ചേഞ്ച് ബോണസായി 30,000 രൂപ ഡിസ്‌കൗണ്ട് നേടാനും അവസരമുണ്ട്. എക്സ്ചേഞ്ച് ചെയ്യുന്ന കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 20,000 രൂപയാണ് എക്സ്ചേഞ്ച് ബോണസായി ലഭിക്കുക.

മാരുതി ആള്‍ട്ടോ K10
65,000 രൂപ വരെയാണ് കൂടുതല്‍ കരുത്തുള്ള ആള്‍ട്ടോ പതിപ്പ് K10 മോഡലുകളില്‍ ആനുകൂല്യങ്ങള്‍ ഒരുങ്ങുന്നത്. പെട്രോള്‍ മോഡലിന് 25,000 രൂപയും സിഎന്‍ജി മോഡലിന് 20,000 രൂപയും എഎംടി മോഡലുകള്‍ക്ക് 30,000 രൂപയും വിലക്കിഴിവ് ലഭിക്കും.

കൂടാതെ മാനുവല്‍ / സിഎന്‍ജി, എഎംടി വകഭേദങ്ങള്‍ക്ക് 30,0000 രൂപ, 35,000 രൂപ എന്നിങ്ങനെ എക്ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതലാണ് പഴക്കമെങ്കില്‍ 10,000 രൂപ ബോണസില്‍ കുറയും.

മാരുതി വാഗണ്‍ആര്‍
80,000 രൂപ വരെയാണ് വാഗണ്‍ആറില്‍ മാരുതി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. പെട്രോള്‍ മോഡലുകളില്‍ 40,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവ് ലഭിക്കും. സിഎന്‍ജി മോഡലുകളില്‍ 35,000 രൂപയാണ് ലഭ്യമായ ക്യാഷ് ഡിസ്‌കൗണ്ട്.

അതേസമയം എഎംടി പതിപ്പുകളില്‍ 45,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ഉപഭോക്താക്കള്‍ക്ക് നേടാം. എക്സ്ചേഞ്ച് ബോണസായി പെട്രോള്‍ മാനുവല്‍ വകഭേദങ്ങള്‍ക്ക് 30,000 രൂപയും എഎംടി മോഡലുകള്‍ക്ക് 35,000 രൂപയും നേടാം. എക്സ്ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്സ്ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി സെലറിയോ
ഡിസംബറില്‍ 65,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാണ് സെലറിയോയില്‍ ഉപഭോക്താക്കള്‍ക്ക് അവസരം. മാനുവല്‍ ഗിയര്‍ബോക്സ് ഒരുങ്ങുന്ന സെലറിയോ പെട്രോള്‍ മോഡലുകളില്‍ 30,000 രൂപയാണ് നേരിട്ടുള്ള വിലക്കിഴിവ് ലഭിക്കുക. സിഎന്‍ജി പതിപ്പില്‍ 25,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്.

സമാനമായി സെലറിയോ എഎംടിയില്‍ 35,000 രൂപയുടെ വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാനുവല്‍ വകഭേദങ്ങളില്‍ 25,000 രൂപയും സിഎന്‍ജി മോഡലുകളില്‍ 30,000 രൂപയുമാണ് എക്സ്ചേഞ്ച് ബോണസ്.
Most Read: വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

സെലറിയോ എഎംടിയില്‍ 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും. കൈമാറുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്സ്ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി ഇഗ്നിസ്
പ്രീമിയം ഫീച്ചറുകള്‍ ഒത്തിരിയുള്ള മാരുതിയുടെ ടോള്‍ ബോയ് ഹാച്ച്ബാക്കാണ് ഇഗ്നിസ്. നിലവില്‍ 50,100 രൂപ വരെ ഇഗ്നിസില്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേടാം. ഇതില്‍ 40,000 രൂപ വിലക്കിഴിവ് മാനുവല്‍ മോഡലുകളിലും 45,000 രൂപ വിലക്കിഴിവ് ഓട്ടോമാറ്റിക് മോഡലുകളിലും നേരിട്ടു ലഭിക്കും.

25,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. ഇതിനുപുറമെ 5,100 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി ഹാച്ച്ബാക്കില്‍ നല്‍കുന്നുണ്ട്.
Most Read: കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

മാരുതി സ്വിഫ്റ്റ്
60,000 രൂപ വരെയാണ് സ്വിഫ്റ്റിലെ ആനുകൂല്യങ്ങള്‍. സ്വിഫ്റ്റ് പെട്രോള്‍ മോഡലുകളില്‍ 30,000 രൂപ വിലക്കിഴിവ് ലഭിക്കുമ്പോള്‍ സ്‌പെഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റില്‍ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ഒരുങ്ങുന്നുണ്ട്.

കൈമാറുന്ന കാറിന് ഏഴുവര്‍ഷത്തില്‍ താഴെയാണ് പഴക്കമെങ്കില്‍ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ഉപഭോക്താക്കള്‍ക്ക് നേടാം. ഏഴുവര്‍ഷത്തിന് മുകളിലാണ് പഴക്കമെങ്കില്‍ ബോണസ് 10,000 രൂപ കുറയും.

സ്വിഫ്റ്റ് ഡീസല്‍ മോഡലുകളില്‍ നേരിട്ടുള്ള വിലക്കിഴിവ് 20,0000 രൂപയാണ്; എക്‌സ്‌ചേഞ്ച് ബോണസ് 30,000 രൂപയും. കൈമാറുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 15,000 രൂപയായി എക്‌സ്‌ചേഞ്ച് ബോണസ് കുറയും.

മാരുതി ബലെനോ
ഹ്യുണ്ടായി i20, ഹോണ്ട ജാസ് ഹാച്ച്ബാക്കുകളോട് മത്സരിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് ബലെനോയില്‍ 37,000 രൂപ വരെയാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. ഇതില്‍ 15,000 രൂപ നേരിട്ടുള്ള വിലക്കിഴിവും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും പെടും.

മാരുതി ഡിസൈര്‍
മാരുതി നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഡിസൈറില്‍ 75,000 രൂപ വരെ ആനുകൂല്യങ്ങള്‍ ഡിസംബറില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. അതേസമയം പെട്രോള്‍ മോഡലുകളില്‍ 65,000 രൂപ വരെയാണ് പരമാവധി ആനുകൂല്യങ്ങള്‍. 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഇതില്‍പ്പെടും.

സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ക്യാഷ് ഡിസ്‌കൗണ്ട് 35,000 രൂപയായി ഉയരും. എക്‌സ്‌ചേഞ്ച് ബോണസ് 30,000 രൂപ. 75,000 രൂപ ആനുകൂല്യങ്ങള്‍ ഡിസൈര്‍ ഡീസല്‍ മോഡലുകളില്‍ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് നേരിട്ടു ലഭിക്കും. 40,000 രൂപയാണ് എക്സ്ചേഞ്ച് ബോണസായി ഡിസൈര്‍ ഡീസല്‍ മോഡലുകളില്‍ ലഭിക്കുക.

മാരുതി വിറ്റാര ബ്രെസ്സ
ഡിസംബറില്‍ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി നേടാനുള്ള അവസരമാണ് ബ്രെസ്സ വാങ്ങുന്നവരെ കാത്തിരിക്കുന്നത്. കൈമാറുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്സ്ചേഞ്ച് ബോണസ് 15,000 രൂപയായി കുറയും.

മാരുതി സിയാസ്
നിലവില്‍ 90,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ സിയാസില്‍ മാരുതി ലഭ്യമാക്കുന്നുണ്ട്. ഇതില്‍ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടും. സിഗ്മ, ഡെല്‍റ്റ വകഭേദങ്ങളില്‍ മാത്രമെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുകയുള്ളൂ.
Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

സീറ്റ, ആല്‍ഫ വകഭേദങ്ങളില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ഇതുകൂടാതെ 10,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ സിയാസ് ഓട്ടോമാറ്റിക്കില്‍ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമെ ഒരുങ്ങുന്നുള്ളൂ.
Source: Mycarhelpline


Click it and Unblock the Notifications








