കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

By Staff

ഇനിയും ഹാരിയറിനെ വെച്ചുകൊണ്ടിരിക്കാന്‍ ടാറ്റയ്ക്ക് കഴിയില്ല. വാഹനപ്രേമികള്‍ ഒന്നടങ്കം കൊതിക്കുന്നു ടാറ്റ എസ്‌യുവിയെ കാണാന്‍. എന്തായാലും തുടരെയുള്ള ടീസറുകള്‍ക്ക് വിരാമമിട്ട് പുത്തന്‍ ഹാരിയറിനെ ടാറ്റ വെളിപ്പെടുത്തി. ഇക്കുറി വിലയുള്‍പ്പെടെ ഹാരിയറിനെ കുറിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ കമ്പനി പങ്കുവെയ്ക്കുകയാണ്.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

ക്രൈയോട്ടെക് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. eVGT (അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയമെട്രി) ടെക്‌നോളജിയുടെ പിന്‍ബലം ടര്‍ബ്ബോയ്ക്കുണ്ട്.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

മികവുറ്റ നിയന്ത്രണവും ലോ എന്‍ഡ് ടോര്‍ഖും ഒഴുക്കുള്ള കരുത്തും ഉറപ്പുവരുത്താന്‍ eVGT ടെക്‌നോളജി നാലു സിലിണ്ടര്‍ എഞ്ചിനെ സഹായിക്കും. 140 bhp കരുത്തും 350 Nm torque -മാണ് ഹാരിയറിന് പരമാവധി സൃഷ്ടിക്കാനാവുക. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുന്‍ ചക്രങ്ങളിലേക്ക് കരുത്തെത്തിക്കും.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്നു ഡ്രൈവിംഗ് ഹാരിയറിലുണ്ട്. നോര്‍മല്‍, വെറ്റ്, റഫ് എന്നീ ESP ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകളും എസ്‌യുവിയില്‍ സന്ദര്‍ഭോചിതമായി തിരഞ്ഞെടുക്കാം. പിന്നീടൊരു ഘടത്തില്‍ മാത്രമെ ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ കമ്പനി വില്‍പ്പനയ്ക്കു കൊണ്ടുവരികയുള്ളൂ.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

HID പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ത്രിമാന എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ പുറംമോടിയില്‍ ഹാരിയറിന്റെ സവിശേഷതകളാണ്.

Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

മുന്നിലെ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ തന്നെ ഇന്‍ഡിക്കേറ്ററായും പ്രവര്‍ത്തിക്കും. രാത്രിയില്‍ ഹാരിയര്‍ ലോഗോ നിഴലിക്കുന്ന പ്രകാശം നിലത്തേക്ക് ചൊരിയാന്‍ മിററുകള്‍ക്ക് കഴിയും. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് എസ്‌യുവിക്ക്.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

കട്ടിയുള്ള ക്രോം വര മേല്‍ക്കൂരയ്ക്ക് അടിവരയെന്ന പോലെ വിന്‍ഡോ ലൈനിലുണ്ട്. ഓഫ്‌റോഡിംഗ് ശേഷി മുന്‍നിര്‍ത്തി വശങ്ങളിലെ ക്ലാഡിംഗ് പുറംമോടിയ്ക്ക് കവചമൊരുക്കുന്നു. ഇരട്ട നിറത്തിലാണ് മുന്‍ ബമ്പര്‍. ചിന്‍ ഗാര്‍ഡിന് സാറ്റിന്‍ സില്‍വര്‍ നിറം ചാരുത സമര്‍പ്പിക്കും.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

ഏറ്റവും ആഢംബരമുള്ള ടാറ്റ കാറായി ഹാരിയറിനെ നിസംശയം ചൂണ്ടിക്കാട്ടാം. തടിനിര്‍മ്മിത ഡാഷ്‌ബോര്‍ഡ് മാത്രം മതി എസ്‌യുവിയുടെ പ്രീമിയം മുഖം വെളിപ്പെടാന്‍. തണുപ്പിച്ച ഗ്ലോവ് ബോക്‌സ്, വിമാനങ്ങളിലേതു പോലുള്ള പാര്‍ക്കിംഗ് ബ്രേക്ക്, ഡാഷ്‌ബോര്‍ഡിന് മുകളിലുള്ള തുകല്‍ ആവരണം, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍ എന്നിവയെല്ലാം ഉള്ളിലെ പ്രത്യേകതളില്‍പ്പെടും.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

അകത്തളത്തിലെ ഘടകങ്ങള്‍ക്ക് സാറ്റിന്‍ ക്രോം നിറമാണ് ടാറ്റ നിശ്ചയിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ ടാറ്റ ഹാരിയറില്‍ പരാമര്‍ശിക്കണം. മഴ വീഴുമ്പോള്‍ താനെ പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാനും മടക്കാനും കഴിയുന്ന മിററുകളും ഹാരിയറില്‍ ടാറ്റ സ്ഥാപിച്ചിട്ടുണ്ട്.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ എസി വെന്റുകള്‍, ചെരിവു ക്രമീകരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സാധനങ്ങള്‍ സൂക്ഷിക്കാന്‍ നിരവധി സ്റ്റോറേജ് ഇടങ്ങള്‍ — ഹാരിയറിലെ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പഞ്ഞമില്ലെന്നു ഉറപ്പിച്ചു പറയാം.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

8.8 ഇഞ്ച് വലുപ്പമുള്ള ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഹാരിയറിന് ലഭിക്കുന്നത്. ഒമ്പതു സ്പീക്കറുകളുള്ള ജെബിഎല്‍ ശബ്ദ സംവിധാനം എസ്‌യുവിയുടെ മാറ്റുകൂട്ടും. TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലിലുണ്ട്.

Most Read: വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

എട്ടു വിധത്തില്‍ ഡ്രൈവര്‍ സീറ്റ് ക്രമീകരിക്കാനാവും; നാലു വിധത്തില്‍ മുന്‍ യാത്രക്കാരന്റെ സീറ്റും ക്രമീകരിക്കാം. ആധുനിക സൗകര്യങ്ങളുടെ കൂട്ടത്തില്‍ സുരക്ഷയുടെ കാര്യം ടാറ്റ വിട്ടുപോയിട്ടില്ല. ടാറ്റയുടെ ഏറ്റവും സുരക്ഷ കൂടിയ മോഡലായി ഹാരിയര്‍ ഔദ്യോഗിക വരവില്‍ അറിയപ്പെടും.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റിബിലിറ്റി പ്രോഗ്രാം, എഞ്ചിന്‍ ഇമൊബിലൈസര്‍, ചൈല്‍ഡ് ലോക്ക്, ISOFIX മൗണ്ടുകള്‍, ക്ലച്ച് ലോക്ക്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി ടാറ്റ എസ്‌യുവിയിലുണ്ട്.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

ഇതിനുപുറമെ ഡ്രൈവറെയും മുന്‍ സീറ്റ് യാത്രക്കാരനെയും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന റിമൈന്‍ഡര്‍ സംവിധാനം മോഡലില്‍ ഒരുങ്ങുന്നു. ടാറ്റ പരിഷ്‌കരിച്ച ലാന്‍ഡ് റോവര്‍ D8 അടിത്തറയാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്. OMEGA എന്നു അടിത്തറ അറിയപ്പെടുന്നു.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

ഹാരിയറിന്റെ രൂപകല്‍പ്പനയില്‍ ലാന്‍ഡ് റോവര്‍ നിര്‍ണ്ണായക സ്വാധീനമായി മാറിയിട്ടുണ്ട്. എസ്‌യുവിയിലെ മുന്‍ സസ്‌പെന്‍ഷന്‍ ലാന്‍ഡ് റോവറില്‍ നിന്നും കമ്പനി അതേപടി കടമെടുത്തതാണ്. അതേസമയം പിറകിലെ ടോര്‍ഷന്‍ ബീ രൂപപ്പെടുത്തിയതാകട്ടെ യുകെയിലെ ലോട്ടസ് എഞ്ചിനീയറിംഗ് കമ്പനിയും.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

സ്റ്റീയറിംഗ് വലിയ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ടാറ്റ തയ്യാറായിട്ടില്ല. ഹൈഡ്രോളിക് സംവിധാനമാണ് സ്റ്റീയറിംഗ് നിയന്ത്രണം ഉറപ്പുവരുത്തുക. വലുപ്പത്തില്‍ ഏഴു സീറ്റര്‍ മഹീന്ദ്ര XUV700, ഹോണ്ട CRV മോഡലുകളെ പോലും ഹാരിയര്‍ കടത്തിവെട്ടും. ശ്രേണിയിലെ ഏറ്റവും നീളവും വീതിയും കൂടിയ എസ്‌യുവിയാണ് ഹാരിയര്‍.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

4,598 mm നീളവും 1,894 mm വീതിയും (മിററുകള്‍ കൂടാതെ) 1,706 mm ഉയരവും (ഉള്ളില്‍ ആളില്ലാതെ) ഹാരിയറിനുണ്ട്. ഭാരം 1,675 കിലോ; വീല്‍ബേസ് 2,741 mm ഉം. 205 mm ഗ്രൗണ്ട് ക്ലിയറന്‍സ് എസ്‌യുവിക്കുണ്ട്. 50 ലിറ്ററാണ് ഇന്ധനടാങ്ക് ശേഷി.

Most Read: ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

XE, XM, XT, XZ എന്നിങ്ങനെ നാലു വകഭേദങ്ങള്‍ ഹാരിയറില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാവും. പ്രാരംഭ XE മോഡലിന് 16 ലക്ഷം മുതല്‍ വില പ്രതീക്ഷിക്കാമെന്നു ടാറ്റ വെളിപ്പെടുത്തി കഴിഞ്ഞു. പ്രീമിയം ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ ഉയര്‍ന്ന XZ വകഭേദത്തിന് 21 ലക്ഷം രൂപ വരെ വില ഉയരും.

കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

ഏരിയല്‍ സില്‍വര്‍, കാലിസ്‌റ്റോ കോപ്പര്‍, ഓര്‍ക്കസ് വൈറ്റ്, ടെലസ്റ്റോ ഗ്രെയ്, തെര്‍മിസ്‌റ്റോ ഗോള്‍ഡ് ഉള്‍പ്പെടുന്ന അഞ്ചു നിറപ്പതിപ്പുകള്‍ മാത്രമെ ഹാരിയറിന് ടാറ്റ നല്‍കുന്നുള്ളൂ. എന്തായാലും ടാറ്റ ഇന്നുവരെ നിര്‍മ്മിച്ചതില്‍ വെച്ചു ഏറ്റവും നൂതനമായ കാര്‍ ഹാരിയറാണെന്നു സമ്മതിക്കാതെ വയ്യ.

Most Read Articles

Malayalam
English summary
Tata Harrier SUV Exterior, Interior & Details Fully Revealed. Read in Malayalam.
Story first published: Tuesday, December 4, 2018, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X