വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

By Staff

വര്‍ഷാവസാനമായി. ജനുവരിക്ക് മുമ്പ് '2018' മോഡലുകള്‍ വിറ്റുതീര്‍ക്കാനുള്ള തത്രപ്പാടിലാണ് ടൊയോട്ട. 2019 ജനുവരി മുതല്‍ കാറുകള്‍ക്ക് നാലു ശതമാനം വിലവര്‍ധിക്കുമെന്നിരിക്കെ ഡിസംബര്‍ മാസം വമ്പന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്.

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ മോഡലുകളില്‍ വരെ വമ്പന്‍ വിലക്കിഴിവ് കമ്പനി ഒരുക്കി കഴിഞ്ഞു. ഇന്നോവ ക്രിസ്റ്റയില്‍ 45,000 രൂപ വരെയും ഫോര്‍ച്യൂണറില്‍ 40,000 രൂപ വരെയും ഡിസംബറില്‍ വിലക്കിഴിവ് നേടാം.

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

വിലക്കിഴിവ് ഉള്‍പ്പെടെ 1.25 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഫോര്‍ച്യൂണറില്‍ ലഭ്യമാവുക. ഇന്നോവ ക്രിസ്റ്റയില്‍ ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ എത്തിനില്‍ക്കും. ഇതാദ്യമായാണ് ഇന്നോവയ്ക്കും ഫോര്‍ച്യൂണറിനും ഇത്രയേറെ ആനുകൂല്യങ്ങള്‍ ടൊയോട്ട പ്രഖ്യാപിക്കുന്നത്.

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

ഇരു മോഡലുകളുടെയും പുതുതലമുറ പതിപ്പുകള്‍ വന്നതിന് ശേഷം കാര്യമായ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കിയിരുന്നില്ല. യാരിസ്, എത്തിയോസ്, കൊറോള ആള്‍ട്ടിസ് മോഡലുകളിലും സമാനമായ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

യാരിസില്‍ 1.1 ലക്ഷം രൂപ വരെ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേടാം. മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ എന്നിവര്‍ക്കു ടൊയോട്ട കണ്ടെത്തിയ മറുപടിയാണ് യാരിസ്. അതേസമയം കരുതിയതുപോലെ വിജയം കൊയ്യാന്‍ യാരിസിന് സാധിക്കുന്നില്ല.

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

യാരിസിലേക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ക്ക് കഴിയുമെന്ന് കമ്പനി കരുതുന്നു. ഏഴു എയര്‍ബാഗുകള്‍ ഉള്‍പ്പെടെ ശ്രേണിയില്‍ മറ്റൊരു മോഡലും അവകാശപ്പെടാത്ത സുരക്ഷാ സംവിധാനങ്ങളാണ് യാരിസ് കാഴ്ച്ചവെക്കുന്നത്.

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

എത്തിയോസ് (സെഡാന്‍), എത്തിയോസ് ലിവ (ഹാച്ച്ബാക്ക്), എത്തിയോസ് ക്രോസ് (ക്രോസ്ഓവര്‍ ഹാച്ച്ബാക്ക്) മോഡലുകളില്‍ ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

68 bhp കരുത്തുള്ള 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പ് എത്തിയോസ് മോഡലുകളില്‍ മുഴുവന്‍ ലഭ്യമാണ്. അതേസമയം എത്തിയോസ്, എത്തിയോസ് ക്രോസ് മോഡലുകളില്‍ 90 bhp കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തുടിക്കും.

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

80 bhp കരുത്തുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എത്തിയോസ് ലിവയില്‍. എത്തിയോസ് മോഡലുകളില്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ഇതുവരെയില്ല. ഇക്കുറി കൊറോള ആള്‍ട്ടിസിലും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ കമ്പനി വിട്ടുപോയില്ല.

Most Read: ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

75,000 രൂപ വരെ ആനുകൂല്യങ്ങള്‍ ടൊയോട്ടയുടെ ആഢംബര സെഡാനിലും ഉപഭോക്താക്കള്‍ക്ക് നേടാം. വിപണിയില്‍ സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാന്‍ട്ര എന്നിവരുമായാണ് ടൊയോട്ട കൊറോള ആള്‍ട്ടിസിന്റെ മത്സരം. മുകളില്‍ നല്‍കിയിരിക്കുന്ന ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നഗരവും ഡീലര്‍ഷിപ്പും അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെടും.

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

അതേസമയം ജനുവരി മുതല്‍ ടൊയോട്ട കാറുകള്‍ക്ക് നാലു ശതമാനം വരെ വില കൂടുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്കു വില ഉയര്‍ന്നതും ഉത്പാദന ചിലവുകള്‍ വര്‍ധിച്ചതും കാറുകളുടെ വില ഉയരാനുള്ള കാരണങ്ങളാണ്.

വര്‍ഷാവസാനമായി, കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ടൊയോട്ട — ആനുകൂല്യങ്ങള്‍ ഇങ്ങനെ

രൂപയുടെ മൂല്യത്തകര്‍ച്ചയും ഉത്പാദന ചിലവുകള്‍ വര്‍ധിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ എത്തിയോസ് ലിവ, എത്തിയോസ് സെഡാന്‍, യാരിസ്, കൊറോള ആള്‍ട്ടിസ്, കാമ്രി ഹൈബ്രിഡ്, ഫോര്‍ച്യൂണര്‍ എസ്‌യുവി, ഇന്നോവ ക്രിസ്റ്റ എംപിവി, ലാന്‍ഡ് ക്രൂയിസര്‍, പ്രിയുസ് ഹൈബ്രിഡ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടൊയോട്ടയുടെ ഇന്ത്യന്‍ മോഡല്‍ നിര.

Most Read Articles

Malayalam
കൂടുതല്‍... #ടോയോട്ട #toyota
English summary
Year-end Discounts on Toyota Cars. Read in Malayalam.
Story first published: Tuesday, December 4, 2018, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X