ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

By Staff

ടൊയോട്ട ഫോര്‍ച്യൂണറിന് പ്രൗഢിയില്ലെന്നു ആരും പരാതിപ്പെടില്ല. ഉശിരന്‍ രൂപം. വടിവൊത്ത ആകാരം. എന്നിട്ടും പൂനെയില്‍ ഒരു ഫോര്‍ച്യൂണര്‍ ഉടമ തീരുമാനിച്ചു, ടൊയോട്ട എസ്‌യുവിക്ക് ജീപ്പിന്റെ മുഖം വേണമെന്ന്. പിന്നെ വൈകിയില്ല; അയാസ് കസ്റ്റംസ് എന്ന മോഡിഫിക്കേഷന്‍ സ്ഥാപനത്തിന്റെ സഹായത്തോടെ ഫോര്‍ച്യൂണറിനെ ബേബി ജീപ്പാക്കി മാറ്റി ഇദ്ദേഹം.

ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

റെനഗേഡിലേക്കുള്ള പരകായപ്രവേശത്തില്‍ 14 ലക്ഷം രൂപയോളം ഉടമയ്ക്കു ചിലവായി. പുറംമോടിയിലും അകത്തളത്തിലും പ്രത്യേക മോഡിഫിക്കേഷന്‍ കിറ്റുകള്‍ ഉപയോഗിച്ചാണ് ഫോര്‍ച്യൂണര്‍ ജീപ് തനിമ കൈവരിക്കുന്നത്.

Most Read: ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

മുന്നില്‍ കുത്തനെയുള്ള സ്ലാറ്റ് ഗ്രില്ല് ഫോര്‍ച്യൂണറില്‍ ശ്രദ്ധ പിടിച്ചിരുത്തും. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പിന്റെ കൈയ്യൊപ്പാണിത്. റെനഗേഡില്‍ നിന്നും പ്രചോദനം നേടിയ വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും അതേപടി ഫോര്‍ച്യൂണറിലേക്കു ഇവര്‍ പകര്‍ത്തിയിട്ടുണ്ട്.

ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

മുന്‍ബമ്പറിലാണ് പരിഷ്‌കാരങ്ങളോടുള്ള ഫോഗ്‌ലാമ്പുകള്‍. സില്‍വര്‍ ആവരണമുള്ള മുന്‍ ബമ്പറും മേല്‍ക്കൂരയിലെ പ്രകാശതീവ്രത കൂടിയ ലാമ്പുകളും ഫോര്‍ച്യൂണറിന് ജീപ്പിന്റെ പൗരുഷം നല്‍കാനുള്ള ശ്രമങ്ങളില്‍പ്പെടും.

ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

അതേസമയം പിന്നഴകില്‍ തനി ഫോര്‍ച്യൂണറായി എസ്‌യുവി തുടരുന്നു. വിമാനങ്ങളില്‍ കണ്ടുവരുന്ന ഫസ്റ്റ് ക്ലാസ് സീറ്റ് സൗകര്യങ്ങളാണ് അകത്തളത്തില്‍ ഒരുങ്ങുന്നത്. ഇതിനായി രണ്ട്, മൂന്ന് നിര സീറ്റുഘടന ഇവര്‍ പൊളിച്ചെഴുതി.

Most Read: മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

ആഢംബരം വിളിച്ചോതുന്ന തടിനിര്‍മ്മിത ഘടനകളാണ് ഉള്ളില്‍ ഏറിയ പങ്കും. അകത്തളത്തിന് നടുവില്‍ സ്ഥാപിച്ചിട്ടുള്ള വലിയ എല്‍ഇഡി ടിവിയില്‍ തുടങ്ങും എസ്‌യുവിയിലെ മോഡഫിക്കേഷന്‍ വിശേഷങ്ങള്‍. ഇളംതവിട്ടു കലര്‍ന്ന ഇരട്ടനിറമാണ് തുകല്‍ സീറ്റുകള്‍ക്ക്.

ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

ചെറിയ ഫ്രിഡ്ജ്, മടക്കിവെയ്ക്കാവുന്ന ലാപ്‌ടോപ് ടേബിള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ സൗകര്യങ്ങളുടെ നീണ്ടനിര തന്നെയുണ്ട് എസ്‌യുവിയില്‍.

Most Read: ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

ടൊയോട്ട ഫോര്‍ച്യൂണറിന്റെ ആദ്യതലമുറ മോഡലാണ് ഇവിടെ മോഡഫിക്കേഷന് വിധേയമായത്. പുറംമോടിയിലും അകത്തളത്തിലും മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും എസ്‌യുവിയുടെ എഞ്ചിനിലേക്കു പരിഷ്‌കാരങ്ങള്‍ എത്തിയിട്ടില്ല.

ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍

2.5 ലിറ്റര്‍ D-4D ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് റെനഗേഡായി മാറിയ ഫോര്‍ച്യൂണറില്‍ തുടിക്കുന്നത്. എഞ്ചിന് 142 bhp കരുത്തു പരമാവധി സൃഷ്ടിക്കാനാവും. 171 bhp കരുത്തുള്ള 3.0 ലിറ്റര്‍ നാലു സിലിണ്ടര്‍ D-4D എഞ്ചിനും ആദ്യതലമുറ ഫോര്‍ച്യൂണറിന് ടൊയോട്ട നല്‍കിയിട്ടുണ്ട്.

Source: Priyanka Modification Studios

Most Read Articles

Malayalam
English summary
Old Toyota Fortuner SUV Modified. Read in Malayalam.
Story first published: Wednesday, November 28, 2018, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X